»   » ചരിത്രത്തില്‍ ആദ്യമായി, ഗോഡ്ഫാദറിന്റെ റെക്കോര്‍ഡ് ഒരു സിനിമയ്ക്കും തകര്‍ക്കാനാകില്ലെന്ന് മുകേഷ്

ചരിത്രത്തില്‍ ആദ്യമായി, ഗോഡ്ഫാദറിന്റെ റെക്കോര്‍ഡ് ഒരു സിനിമയ്ക്കും തകര്‍ക്കാനാകില്ലെന്ന് മുകേഷ്

Posted By:
Subscribe to Filmibeat Malayalam

സിദ്ദിഖ്-ലാല്‍ കൂട്ടുക്കെട്ടിലെ ഏറ്റവും വലിയ വിജയമായിരുന്നു 1991ല്‍ പുറത്തിറങ്ങിയ ഗോഡ്ഫാദര്‍. ചിത്രത്തെ കുറിച്ചുള്ള ഒത്തിരി വിജയ കഥകള്‍ പുറത്ത് വന്നിട്ടുള്ളതാണ്. ഒരു വര്‍ഷത്തിന് മുകളില്‍ തുടര്‍ച്ചയായി തിയേറ്ററുകളില്‍ തകര്‍ത്തോടിയ ചിത്രം. ആ വര്‍ഷത്തെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ സ്വന്തമാക്കിയ ചിത്രം കൂടിയായിരുന്നു ഗോഡ് ഫാദര്‍.

എന്നാല്‍ ഗോഡ് ഫാദര്‍ നേടിയ റെക്കോര്‍ഡ് ഇനി ഒരു ചിത്രത്തിനും ലഭിക്കില്ലെന്ന് നടന്‍ മുകേഷ്. കേരളത്തിന്റെ ചരിത്രത്തില്‍ ഒരു തിയേറ്ററില്‍ 417 ദിവസം തുടര്‍ച്ചയായി ഓടിയ ചിത്രമാണ് ഗോഡ്ഫാദര്‍. ഇനി ഇങ്ങനെ ഒരു റെക്കോര്‍ഡ് സാധ്യമല്ലെന്നും ഇതുപോലൊരു സിനിമയുണ്ടാകാന്‍ പ്രയാസമാണെന്നും മുകേഷ് പറഞ്ഞു. ഓണ്‍ ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്. തുടര്‍ന്ന് വായിക്കൂ...

ചെന്നൈയില്‍ സ്‌പെഷ്യല്‍ ഷോ

ചെന്നൈയില്‍ വച്ച് നടന്ന ചിത്രത്തിന്റെ സ്‌പെഷ്യല്‍ ഷോയിനെ കുറിച്ചും മുകേഷ് പറഞ്ഞു. കെ ബാലചന്ദ്രന്‍, സുഹാസിനി, മണിരത്‌നം എന്നിവരാണ് ഷോയ്ക്ക് എത്തുമെന്ന് പറഞ്ഞിരുന്നത്. എന്നാല്‍ സുഹാസിനി ഷോയില്‍ പങ്കെടുത്തിരുന്നില്ല. കെ ബാലചന്ദ്രനും മണിരത്‌നവും എത്തിയിരുന്നു.

അഭിനന്ദനങ്ങള്‍

ഷോ കഴിഞ്ഞപ്പോള്‍ ബാലചന്ദ്രന്‍ സാര്‍ അടുത്ത് വന്ന് തോളില്‍ തട്ടി അഭിനന്ദനം അറിയിച്ചു. എന്നാല്‍ മണിരത്‌നം ഒന്നു പറയാതെ ഇറങ്ങി പോയത് തന്നെ ഒരുപാട് വിഷമിപ്പിച്ചുവെന്ന് മുകേഷ് പറയുന്നു.

എല്ലാവര്‍ക്കും വിഷമമായി

മണിരത്‌നം സാര്‍ ഒന്ന് പറയാതെ പോയത് ഞാന്‍ സിദ്ദിഖിനോടും ലാലിനോടും പറഞ്ഞു. അവര്‍ക്ക് എല്ലാവര്‍ക്കും അത് ഒരു വിഷമമായിരുന്നു. എന്താണ് കാരണമെന്ന് അറിയാന്‍ ഞാന്‍ അന്ന് തന്നെ സുഹാസിനിയെ വിളിച്ചുവെന്ന് മുകേഷ് പറയുന്നു.

സന്തോഷം തോന്നി

സുഹാസിനിയുടെ മറുപടി തന്നെ ഏറെ സന്തോഷിപ്പിച്ചുവെന്ന് മുകേഷ് പറയുന്നു. വീട്ടില്‍ എത്തിയിട്ട് സിനിമയെ കുറിച്ച് പറയാന്‍ മാത്രമായിരുന്നു അദ്ദേഹത്തിന് നേരമുണ്ടായിരുന്നുവുള്ളുവെന്നും രാത്രി ഉറങ്ങാതിരുന്ന് അതിന്റെ വിശേഷങ്ങളാണ് അദ്ദേഹം പറഞ്ഞതെന്നും സുഹാസിനി പറഞ്ഞുവത്രേ. ഒരു യഥാര്‍ത്ഥ എന്റര്‍ടെയ്‌നറാണ് ഗോഡ്ഫാദറെന്നായിരുന്നു മണിരത്‌നം പറഞ്ഞത്.

English summary
Mukesh about Malayalam movie Godfather.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X