»   » പൃഥ്വി എത്രയും പെട്ടന്ന് സിനിമ സംവിധാനം ചെയ്യുമെന്ന് പാര്‍വ്വതി; പറയാന്‍ കാരണം?

പൃഥ്വി എത്രയും പെട്ടന്ന് സിനിമ സംവിധാനം ചെയ്യുമെന്ന് പാര്‍വ്വതി; പറയാന്‍ കാരണം?

Written By:
Subscribe to Filmibeat Malayalam

കോളിവുഡില്‍ ഇപ്പോള്‍ മികച്ച കുറേ അവസരങ്ങളുമായി തിരക്കിലാണ് പാര്‍വ്വതി നായര്‍. അതിനിടയില്‍ മലയാളത്തില്‍ വന്ന്, പൃഥ്വിരാജ് നായകനായി എത്തിയ ജെയിംസ് ആന്റ് ആലീസ് എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു.

പൃഥ്വിരാജിന്റെ പുതിയ ചിത്രത്തിന് ചില പ്രത്യേകതകളുണ്ട്, നോക്കാം

തന്റെ കോ-സ്റ്റാറിനെ കുറിച്ച് ചോദിച്ചപ്പോള്‍ പാര്‍വ്വതി വാചാലയായി. പൃഥ്വിയെ കുറിച്ച് ആരാധകരറിയാത്ത ഒരു കാര്യം പറയാമോ എന്ന് ചോദിച്ചപ്പോള്‍, പൃഥ്വി അധികം വൈകാതെ ഒരു സിനിമ സംവിധാനം ചെയ്യും എന്നായിരുന്നു നടിയുടെ മറുപടി. തുടര്‍ന്ന് വായിക്കൂ.

പൃഥ്വി എത്രയും പെട്ടന്ന് സിനിമ സംവിധാനം ചെയ്യുമെന്ന് പാര്‍വ്വതി; പറയാന്‍ കാരണം?

പൃഥ്വിയെ പോലൊരു നടനെ ഇതിന് മുമ്പ് ഞാന്‍ കണ്ടിട്ടില്ല എന്ന് പാര്‍വ്വതി പറയുന്നു. ചെയ്യുന്ന കാര്യങ്ങളില്‍ അത്രയേറെ ശ്രദ്ധയും നൂറ് ശതമാനം ആത്മാര്‍ത്ഥതയുമുള്ള നടനാണ്

പൃഥ്വി എത്രയും പെട്ടന്ന് സിനിമ സംവിധാനം ചെയ്യുമെന്ന് പാര്‍വ്വതി; പറയാന്‍ കാരണം?

എന്നെ പോലുള്ള പുതുമുഖ താരങ്ങള്‍ക്ക് പൃഥ്വിയില്‍ നിന്ന് കണ്ട് പഠിക്കാന്‍ ഒരുപാടുണ്ട്. അഭിനയത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി പൃഥ്വി ചെയ്യുന്ന കാര്യങ്ങളൊക്കെ ഞാന്‍ നിരീക്ഷിച്ചു.

പൃഥ്വി എത്രയും പെട്ടന്ന് സിനിമ സംവിധാനം ചെയ്യുമെന്ന് പാര്‍വ്വതി; പറയാന്‍ കാരണം?

സ്വന്തം കഥാപാത്രം ചെയ്യുന്നു എന്നതിനപ്പുറം ചുറ്റും നടക്കുന്ന എല്ലാ കാര്യങ്ങളെയും പൃഥ്വി ശ്രദ്ധിയ്ക്കുന്നുണ്ട്. ഒരു സംവിധായകനാകാനുള്ള എല്ലാ സാധ്യതകളും അദ്ദേഹത്തിലുണ്ട്.

പൃഥ്വി എത്രയും പെട്ടന്ന് സിനിമ സംവിധാനം ചെയ്യുമെന്ന് പാര്‍വ്വതി; പറയാന്‍ കാരണം?

എനിക്കുറപ്പുണ്ട്, പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം സിനിമാ ലോകത്ത് ഒരു അടയാളപ്പെടുത്തലായിരിക്കും. അത്രയേറെ അദ്ദേഹം സിനിമയെ നിരീക്ഷിയ്ക്കുന്നു- പാര്‍വ്വതി പറഞ്ഞു.

English summary
Parvathy Nair, who has all praise for her co-star Prithviraj, says that she has never seen such a sincere actor like him before.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam