»   » നസ്രിയ ഫഹദിനെത്തന്നെ കെട്ടുമെന്ന് ഉറപ്പുണ്ടായിരുന്നു.. എല്ലാം നേരത്തെ തന്നെ അറിയാം!

നസ്രിയ ഫഹദിനെത്തന്നെ കെട്ടുമെന്ന് ഉറപ്പുണ്ടായിരുന്നു.. എല്ലാം നേരത്തെ തന്നെ അറിയാം!

Posted By: Nihara
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരജോഡികളാണ് നസ്രിയയും ഫഹദ് ഫാസിലും. ഓണ്‍ സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും പിന്തുടരുന്ന ഈ ദമ്പതികള്‍ വീണ്ടും ഒരുമിച്ച് അഭിനയിക്കുമോയെന്നറിയാനായാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ഇടവേള എടുത്ത നസ്രിയ തിരിച്ചു വരവിനുള്ള തയ്യാറെടുപ്പിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

ദിലീപ് ഡേറ്റ് നല്‍കിയില്ല.. മഞ്ജു വാര്യരെ ഉപയോഗിച്ച് ആ വാശി തീര്‍ത്തു!

ദിലീപേട്ടന്‍ ഇങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല, അവള്‍ അനിയത്തിക്കുട്ടിയെപ്പോലെയാണെന്നും പ്രവീണ

നസ്രിയ അഭിനയിക്കുന്നതിന് തനിക്ക് എതിര്‍പ്പില്ലെന്ന് നേരത്തെ തന്നെ ഫഹദ് വ്യക്തമാക്കിയിരുന്നു. ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അടുത്തെങ്ങും സാധ്യതയില്ലെന്നായിരുന്നു മറുപടി. അഞ്ജലി മേനോന്‍ ചിത്രമായ ബാഗ്ലൂര്‍ ഡേയ്‌സിന്റെ ഷൂട്ടിനിടയിലാണ് ഇവര്‍ പ്രണയത്തിലായത്. ചിത്രത്തില്‍ നസ്രിയയുടെ അമ്മയായി വേഷമിട്ട താരമാണ് പ്രവീണ. പതിവില്‍ നിന്നും വ്യത്യസ്തമായ തരത്തിലാണ് താരം ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്.

നസ്രിയയുടെ അമ്മയായി വേഷമിട്ടു

വിവാഹവും കുടുംബ ജീവിതവുമൊക്കെയായി സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്നു. തിരിച്ചു വരവില്‍ തനിക്ക് ലഭിച്ച മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു ബാംഗ്ലൂര്‍ ഡേയ്‌സിലെ നസ്രിയയുടെ അമ്മവേഷം എന്ന് പ്രവീണ പറയുന്നു.

യുവതാരനിരയോടൊപ്പം അഞ്ജലി മേനോന്‍ ചിത്രത്തില്‍

അഞ്ജലി മേനോനുമായി അടുത്ത ബന്ധമുണ്ട്. മഞ്ചാടിക്കുരി, ബാംഗ്ലൂര്‍ ഡേയ്‌സ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിക്കാനും സാധിച്ചു. ഈ ചിത്രത്തില്‍ യുവതാരങ്ങള്‍ക്കൊപ്പമാണ് അഭിനയിച്ചത്. പഴയതുപോലെയല്ല ഇപ്പോഴത്തെ കുട്ടികള്‍ എല്ലാ കാര്യത്തിലും മിടുക്കരാണ്.

എല്ലാവരും സംസാരിക്കും

കാണുമ്പോള്‍ ഓടി വന്ന സംസാരിക്കുമായിരുന്നു നിവിനും ദുല്‍ഖറുമൊക്കെ. കാര്യങ്ങളൊക്കെ പങ്കുവെക്കുമായിരുന്നു. എവിടെ കണ്ടാലും ദുല്‍ഖര്‍ സംസാരിക്കാന്‍ വരുമെന്ന് പ്രവീണ പറഞ്ഞു.

മകനോടൊപ്പം കളിക്കുന്ന നിവിന്‍ പോളി

മകന്‍ ദാവീദിനെയും ഇടയ്ക്ക് നിവിന്‍ ലൊക്കേഷനില്‍ കൊണ്ടു വരാറുണ്ട്. മകനോടൊപ്പം നിലത്തിരുന്ന് കളിക്കുന്നതിനിടയില്‍ താനും അവര്‍ക്കൊപ്പം കൂടറുണ്ട്. കുടുബ വിശേഷങ്ങളെക്കുറിച്ചൊക്കെ നിവിന്‍ സംസാരിക്കാറുണ്ട്.

നസ്രിയയും ഫഹദും

ഫഹദ് നസ്രിയയെത്തന്നെ കെട്ടുമെന്ന് അന്നേ അറിയാമായിരുന്നുവെന്ന് പ്രവീണ പറഞ്ഞു. ഇന്ത്യാഗ്ലിറ്റ്‌സിനു നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങള്‍ പങ്കുവെച്ചത്.

ഫഹദിന്റെ പിന്തുണ

കാരവാനില്‍ നസ്രിയയ്‌ക്കൊപ്പമായിരുന്നു. ഇടയ്ക്ക് വിളിക്കുന്ന ഫഹദ് നസ്രിയയുടെ കാര്യങ്ങള്‍ കൃത്യമായി അന്വേഷിക്കും. അനോന്യം മികച്ച പിന്തുണ നല്‍കുന്ന താരദമ്പതികളാണ് അവര്‍.

നസ്രിയയുടെ തിരിച്ചു വരവ്

വിവാഹ ശേഷമുള്ള ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചു വരാനുള്ള തയ്യാറെടുപ്പിലാണ് നസ്രിയ. അഞ്ജലി മേനോന്‍ ചിത്രത്തിലൂടെയാണ് താരം തിരിച്ചു വരുന്നതെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

നായകനായി എത്തുന്നത്

പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. എന്നാല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

English summary
Praveena about Banglore days shooting experience.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam