For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ഇടവേളയെടുത്ത് മാറി നിന്നതല്ല? പ്രേംകുമാര്‍ സിനിമയില്‍ നിന്നും അപ്രത്യക്ഷനായതിന് പിന്നിലെ കാരണം?

  |

  ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന താരങ്ങളില്‍ പലരും ഇടക്കാലത്ത് വെച്ച് അപ്രത്യക്ഷരാവാറുണ്ട്. സിനിമയില്‍ സജീവമല്ലെങ്കില്‍ക്കൂടിയും ഇവരെക്കുറിച്ച് പ്രേക്ഷകര്‍ എന്നും അന്വേഷിക്കാറുണ്ട്. അത്തരമൊരു അന്വേഷണത്തിനിടയിലാണ് പ്രേംകുമാര്‍ എന്ന നടന്റെ മുഖം മനസ്സില്‍ തെളിഞ്ഞത്. നീണ്ട ഇടവേളയ്ക്ക് ശേഷം അദ്ദേഹം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. അടുത്തിടെ റിലീസ് ചെയ്ത സിനിമകളിലൊന്നായ അരവിന്ദന്റെ അതിഥികള്‍ തിയേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. ഈ ചിത്രത്തില്‍ വേണു എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. ശ്രീനിവാസനും വിനീത് ശ്രീനിവാസനും പ്രധാന വേഷത്തിലെത്തിയ ചിത്രത്തില്‍ നിഖില വിമലാണ് നായികയായി എത്തിയത്.

  പ്രണവിന്‍റെ മാസ് ഡയലോഗ് മാത്രമല്ല, മറ്റൊരു സര്‍പ്രൈസ് കൂടി മോഹന്‍ലാല്‍ സുചിത്രയ്ക്ക് നല്‍കിയിരുന്നു!

  ഇടവേള എന്ന് വിശേഷിപ്പിക്കുന്നതിനേക്കാളുപരി അദ്ദേഹത്തിന് ശക്തമായ കഥാപാത്രങ്ങള്‍ ലഭിച്ചിരുന്നില്ല എന്ന് വിലയിരുത്തുന്നതാവും കൂടുതല്‍ അനുയോജ്യമാവുന്നത്. ഏത് തരം കഥാപാത്രത്തെയും അനായാസമായി അവതരിപ്പിക്കാന്‍ കഴിയുമെന്ന് അദ്ദേഹം വര്‍ഷങ്ങള്‍ക്ക് മുന്‍പേ തെളിയിച്ചിരുന്നു. അക്കാലത്ത് പുറത്തിറങ്ങിയിരുന്ന ചിത്രങ്ങളിലെല്ലാം സുപ്രധാന കഥാപാത്രമായി എത്തുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹത്തിന്റെ സിനിമാജീവിതത്തിന് എന്താണ് സംഭവിച്ചത്? അടുത്തിടെ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സൂചിപ്പിച്ചത്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  സംവിധായകന്റെ ഭാര്യ പറഞ്ഞതുകൊണ്ട് മാത്രമാണ് ആ രംഗത്തില്‍ അഭിനയിക്കാന്‍ തയ്യാറായതെന്ന് നായിക!

  മനപ്പൂര്‍വ്വം ഇടവേളയെടുത്തതല്ല

  സിനിമയില്‍ നിന്നും മനപ്പൂര്‍വ്വം മാറി നിന്നതായിരുന്നില്ല താന്‍. ഇടവേളയെടുക്കണമെന്ന് കരുതിയിരുന്നതുമല്ല. അതങ്ങനെ സംഭവിച്ചതാണ്. താന്‍ അഭിനയിച്ചിരുന്ന തരത്തിലുള്ള സിനിമകള്‍ ഇറങ്ങുന്നത് വളരെ കുറവായിരുന്നു. നിര്‍മ്മാതാക്കള്‍ക്ക് കൈ പൊള്ളാത്ത തരത്തിലുള്ള ചിത്രങ്ങളിലായിരുന്നു താന്‍ കൂടുതല്‍ അഭിനയിച്ചിരുന്നത്. ഇടയ്ക്ക് വെച്ച് അത്തരത്തിലുള്ള ചിത്രങ്ങള്‍ പാടെ നിലച്ചു. ഇതോടെയാണ് തന്റെ അഭിനയജീവിതത്തില്‍ ഇടവേള വന്നതെന്ന് അദ്ദേഹം പറയുന്നു.

  സിനിമ മാറിയപ്പോള്‍

  സിനിമ മറ്റൊരു ട്രെന്‍ഡിന് പിന്നാലെ സഞ്ചരിച്ചപ്പോള്‍ അതോടൊപ്പം നീങ്ങാന്‍ കഴിഞ്ഞില്ല. ആ ഒഴുക്കിനോടൊപ്പം നീന്താന്‍ കഴിഞ്ഞില്ല. അതോടെയാണ് അഭിനയജീവിതത്തില്‍ ഒരു ഇടവേള വന്നത്. അതങ്ങ് സംഭവിക്കുകയായിരുന്നു. സാഹചര്യം മനസ്സിലാക്കിയതിനാല്‍ അതേക്കുറിച്ച് പ്രത്യേകിച്ചൊന്നും അനുഭവപ്പെട്ടില്ല. നീണ്ട ഇടവേളയ്ക്ക് ശേഷം സജീവമായപ്പോഴാണ് ഇടയ്ക്ക് വെച്ചുള്ള ഇടവേളയെക്കുറിച്ച് പലരും ചോദ്യങ്ങളുയര്‍ത്തിയത്.

  ആരെയും സമീപിച്ചില്ല

  സിനിമയില്ലാതെ നില്‍ക്കുന്ന സമയത്ത് അവസരം ലഭിക്കുന്നതിനായി താന്‍ ആരേയും സമീപിച്ചിരുന്നില്ല. അവസരങ്ങള്‍ ലഭിക്കുന്നതിനായി ഒന്നും ചെയ്തിരുന്നില്ല. സിനിമയില്‍ എത്തിയതും പിന്നീട് എണ്ണമറ്റ കഥാപാത്രങ്ങളെ ലഭിച്ചതുമൊക്കെ സ്വയം സംഭവിച്ചതാണ്. അതുകൊണ്ട് തന്നെ തനിക്കുള്ള അവസരം കൃത്യമായി തന്നിലേക്കെത്തുമെന്ന് ഈ കലാകാരന്‍ അടിയുറച്ച് വിശ്വസിച്ചിരുന്നു. ആ വിശ്വാസം ശരിയായിരുന്നുവെന്ന് പില്‍ക്കാല ചിത്രങ്ങള്‍ തെളിയിക്കുകയും ചെയ്തു.

  സിനിമയിലെ സൗഹൃദം

  സിനിമയുമായി ബന്ധപ്പെട്ട് നിരവധി സുഹൃത്തുക്കളുണ്ടെങ്കിലും അവരില്‍ ഒരാളോട് പോലും ഇദ്ദേഹം അവസരത്തിനായി ചോദിച്ചിട്ടില്ല. അവിടെയാണ് ഈ താരത്തിന്റെ മഹത്വവും. സിനിമയില്‍ അവസരം കുറയുന്നുവെന്ന് മനസ്സിലായപ്പോള്‍ പോലും അദ്ദേഹം ഇത്തരത്തിലൊരു നീക്കം നടത്തിയില്ല. എപ്പോഴും ഫോണില്‍ വിളിച്ചോ, സൗഹൃദ സന്ദര്‍ശനം നടത്തിയോ ബന്ധം നിലനിര്‍ത്താന്‍ താന്‍ ശ്രമിച്ചിരുന്നില്ലെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.

  ഇടയ്ക്ക് സീരിയലുകളില്‍ അഭിനയിച്ചു

  ഇടക്കാലത്ത് പ്രേംകുമാര്‍ സീരിയലിലും അഭിനയിച്ചിരുന്നു. സീരിയലുകളില്‍ അഭിനയിക്കുമ്പോള്‍ അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാവേണ്ടി വരുമെന്ന് അദ്ദേഹം പറയുന്നു. പ്രതിഭാധനരായ ഒട്ടേറെപ്പേരുണ്ടെങ്കിലും റേറ്റിങ് ഭീഷണി ഉയരുമ്പോള്‍ അഡ്ജസ്റ്റമെന്റിന് തയ്യാറാവേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പ്രതിഭകളെ സംബന്ധിച്ച് വലിയൊരു ഭീഷണി കൂടിയാണിത്.

  മോശം പരമ്പരകളില്‍ അഭിനയിക്കില്ല

  സ്വന്തം പ്രതിഭകളൊക്കെ മാറ്റി വെച്ച് അധമമായ ചില സൃഷ്ടികള്‍ ഉണ്ടാക്കാനായി നിര്‍ബന്ധിക്കപ്പെടുന്ന സാഹചര്യം മിനിസ്‌ക്രീനിലുണ്ട്. അത്തരത്തിലുള്ള പരമ്പരകളില്‍ അഭിനയിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് താരം ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ ഒരു തീരുമാനം താങ്കളുടെ കലാജീവിതത്തെ ബാധിക്കുമോയെന്ന ചോദ്യത്തിന് അത്തരത്തില്‍ ഒന്നും പ്ലാന്‍ ചെയ്തല്ല താന്‍ ജീവിക്കുന്നതെന്ന് ഇദ്ദേഹം പറയുന്നു. വരും തലമുറയോട് ചെയ്യുന്ന നന്മയായാണ് തന്റെ തീരുമാനത്തെ കാണുന്നത്.

  പ്ലാന്‍ ചെയ്ത് ജീവിക്കുന്നയാളല്ല

  ജീവിതത്തില്‍ എല്ലാ കാര്യങ്ങളും പ്ലാന്‍ ചെയ്ത് ജീവിക്കുന്നയാളല്ല താനെന്ന് അദ്ദേഹം പറയുന്നു. സിനിമയില്‍ എത്തിയത് ദൈവാനുഗ്രഹമായാണ് കാണുന്നത്. സിനിമയിലെ സ്ഥാനമാനങ്ങളൊന്നും സ്വപ്‌ന കണ്ട് ജീവിക്കുന്നയാളല്ല, ജീവിത വിജയത്തിനായി കുറുക്കുവഴികള്‍ തേടുന്നയാളല്ല താനെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

  കലാകാരന്റെ സാമൂഹ്യപ്രതിബദ്ധത

  കലാകാരന് സാമൂഹ്യപ്രതിബദ്ധത ഉണ്ടായിരിക്കണം എന്ന് വിശ്വസിക്കുന്നവനാണ് താനെന്നും അദ്ദേഹം വ്യക്തമാക്കുന്നു. മോശം സംഭവങ്ങളിലൂടെ കടന്നുപോകാനും അത്തരം പ്രവണതകളിലൂടെ സഞ്ചരിക്കാനും താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. കൈയ്യടിച്ച് പോത്സാഹിപ്പിക്കേണ്ട നിലപാടുകള്‍ തന്നെയാണ് അദ്ദേഹത്തിന്റേത്.

  നിലപാടുകളിലെ വ്യത്യസ്തത

  ജയറാമിനും മുകേഷിനും ദിലീപിനുമൊപ്പം നിരവധി സിനിമകളില്‍ മത്സരിച്ച് അഭിനയിച്ചിട്ടുള്ള താരമാണ് പ്രേംകുമാര്‍. തന്നോടൊപ്പമുള്ളവര്‍ ഉയരങ്ങള്‍ ഓരോന്നായി കീഴടക്കുമ്പോള്‍ ശക്തമായ പിന്തുണയാണ് അദ്ദേഹം നല്‍കുന്നത്. അനാവശ്യമായ വിവാദമോ വാദപ്രതിവാദങ്ങളോ നടത്താതെ സ്വന്തം നിലപാടുമായി മുന്നേറുന്ന താരമാണ് താനെന്ന് ഒരിക്കല്‍ക്കൂടി അദ്ദേഹം തെളിയിച്ചിരിക്കുകയാണ്, അദ്ദേഹത്തിന്റെ മൗത്തിന് പിന്നില്‍പ്പോലും അത് പ്രകടവുമാണ്.

  ഓര്‍ത്തിരിക്കുന്ന സിനിമകള്‍

  പ്രേംകുമാര്‍ എന്ന താരത്തെ ഓര്‍ക്കുമ്പോള്‍ മലയാളി മനസ്സിലേക്ക് ഓടിയെത്തുന്ന നിരവധി സിനിമകളുണ്ട്. ഹാസ്യത്തിന്റെ മേമ്പൊടിയിലൂടെ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അത് വരുത്തി വെക്കുന്ന രസകരമായ സംഭവങ്ങള്‍ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ചിട്ടുണ്ട്. ചെറിയ ചെറിയ വേഷങ്ങള്‍ അവതരിപ്പിച്ച് നായകനിരയിലേക്ക് ഉയര്‍ന്നുവന്ന താരമാണ് പ്രേംകുമാര്‍. ജോണി വാക്കര്‍, അനിയന്‍ ബാവ ചേട്ടന്‍ബാവ, മന്ത്രിക്കൊച്ചമ്മ, ആദ്യത്തെ കണ്‍മണി തുടങ്ങിയ സിനിമകള്‍ പ്രേക്ഷകര്‍ എന്നും ഓര്‍ത്തിരിക്കുന്നവയാണ്.

  English summary
  Premkumar about his film life

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more