»   » തോക്ക് കിട്ടിയിരുന്നെങ്കില്‍ അന്ന് കുഞ്ചാക്കോ ബോബനെ കൊന്നേനെയെന്ന് രമേഷ് പിഷാരടി !!

തോക്ക് കിട്ടിയിരുന്നെങ്കില്‍ അന്ന് കുഞ്ചാക്കോ ബോബനെ കൊന്നേനെയെന്ന് രമേഷ് പിഷാരടി !!

Posted By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ എവര്‍ഗ്രീന്‍ ചോക്ലേറ്റ് ഹീറോയായ കുഞ്ചാക്കോ ബോബനെ കൊല്ലാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് രമേഷ് പിഷാരടി. ആര്‍ ജെ മാത്തുക്കുട്ടിയുമായുള്ള അഭിമുഖത്തിനിടയിലാണ് പിഷാരടി ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തിയത്. ഹാസ്യ പരിപാടികളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ പിഷാരടി ജനപ്രിയ പരിപാടികളുടെ അവതാരകനായി മിനി സ്‌ക്രീനില്‍ നിറഞ്ഞു നില്‍ക്കുകയാണ്.

കുഞ്ചാക്കോ ബോബനെ കൊല്ലണമെന്ന് ആഗ്രഹിച്ചു നടന്ന നാളുകളുണ്ടായിരുന്നു. അന്ന് തോക്ക് കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ അത് ചെയ്‌തേനെയന്നും പിഷാരടി പറഞ്ഞു. മാത്തുക്കുട്ടിയുമായുള്ള അഭിമുഖം നവമാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ലോഡ്ജിലെ തര്‍ക്കം, 45 കാരന്‍ മരിച്ചു, അവര്‍ കണ്ടുനിന്നു!! 8 പേര്‍ അറസ്റ്റില്‍, ആറും സ്ത്രീകള്‍!!

കുഞ്ചാക്കോ ബോബനെ കൊല്ലാന്‍ ആഗ്രഹിച്ചിരുന്നു

മലയാളത്തിന്‍രെ പ്രിയതാരം, ഉദയാ കുടുംബത്തിലെ ഇളം തലമുറക്കാരനുമായ കുഞ്ചാക്കോ ബോബനെ കൊല്ലാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് രമേഷ് പിഷാരടി. തോക്ക് കിട്ടാത്തതുകൊണ്ടാണ് അന്നത് ചെയ്യാതിരുന്നത്.

തോക്ക് കിട്ടിയിരുന്നില്ല

അനിയത്തിപ്രാവ് സിനിമ ഇറങ്ങി തിളങ്ങി നില്‍ക്കുന്ന കുഞ്ചാക്കോ ബോബനെ കൊല്ലണമെന്നായിരുന്നു അന്നത്തെ ആഗ്രഹം. ആരെങ്കിലും തോക്ക് തന്നിട്ട് വെടി വെക്കാന്‍ പറഞ്ഞിരുന്നുവെങ്കില്‍ ആദ്യം ചെന്ന് വെടി വെക്കുന്നത് ചാക്കോച്ചനെ ആയിരിക്കുമെന്ന് രമേഷ് പിഷാരടി പറഞ്ഞു.

വൈരാഗ്യം തോന്നാനുള്ള കാരണം

ഇത്തരമൊരു വൈരാഗ്യം തോന്നാനുള്ള കാരണവും പിഷാരടി വ്യക്തമാക്കുന്നുണ്ട്. ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ മുഴുവനും നേടിയതിന്റെ ദേഷ്യമായിരുന്നു ചാക്കോച്ചനോടുണ്ടായിരുന്നത്.

ഓട്ടോഗ്രാഫില്‍ പോലും ചാക്കോച്ചന്‍ തരംഗം

ഫാസില്‍ സംവിധാനം ചെയ്ത അനിയത്തിപ്രാവിലൂടെയാണ് ഉദയാ കുടുംബത്തിലെ ഇളം തലമുറക്കാരനായ കുഞ്ചാക്കോ ബോബന്‍ സിനിമയില്‍ അരങ്ങേറിയത്. കോളേജ് പയ്യനായ ചാക്കോച്ചനെ ആ സമയത്ത് പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തു കഴിഞ്ഞിരുന്നു. ഓട്ടോഗ്രാഫിലും പരസ്യങ്ങളിലുമെല്ലാം ചാക്കോച്ചന്‍ തരംഗമായിരുന്നു.

ചാക്കോച്ചനോട് തന്നെ പറഞ്ഞിട്ടുണ്ട്

തനിക്ക് ഇത്തരമൊരു വൈരാഗ്യം തോന്നിയ കാര്യം ചാക്കോച്ചനും അറിയാമെന്നും പിഷാരടി പറഞ്ഞു. ചാക്കോച്ചനോട് നേരിട്ടു പറഞ്ഞിട്ടുണ്ട്. താരത്തിന്റെ ജനപ്രീതിയില്‍ അസൂയയുള്ളത് കാരണം പിഷാരടി ആ സമയത്ത് ഓട്ടോഗ്രാഫ് നല്‍കാറില്ലായിരുന്നു.

കൊല്ലാനാഗ്രഹിച്ച നടനോടൊപ്പം അഭിനയിച്ചു

കൊല്ലാനാഗ്രഹിച്ച നടനോടൊപ്പം അഭിനയിക്കാനുള്ള അവസരവും രമേഷ് പിഷാരടിയെ തേടിയെത്തിയിട്ടുണ്ട്. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന രാമന്റെ ഏദന്‍തോട്ടത്തിലാണ് ചാക്കോച്ചനോടൊപ്പം രമേഷ് പിഷാരടിയും അഭിനയിച്ചത്.

English summary
Ramesh Pisharody about Kunchako Boban.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam