»   » സണ്ണി വെയിനോടൊപ്പം അഭിനയിക്കില്ലെന്ന് ഭാമ, അന്ന് സംഭവിച്ചത് ഇങ്ങനെയായിരുന്നു !!

സണ്ണി വെയിനോടൊപ്പം അഭിനയിക്കില്ലെന്ന് ഭാമ, അന്ന് സംഭവിച്ചത് ഇങ്ങനെയായിരുന്നു !!

By: Nihara
Subscribe to Filmibeat Malayalam

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ താരമായിരുന്നു സണ്ണി വെയിന്‍. തുടക്കത്തില്‍ അധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ ലഭിച്ചതോടു കൂടി മലയാള സിനിമ ഈ യുവതാരത്തെ ഏറ്റെടുക്കുകയായിരുന്നു. ചെറിയൊരു ഇടവേളയ്ക്ക് ശേഷം സണ്ണി വെയിന്‍ വീണ്ടും സിനിമയില്‍ സജീവമാവുകയാണ് പോക്കിരി സൈമണിലൂടെ.

സിനിമയിലെ തുടക്ക കാലത്ത് പല പ്രതിസന്ധികളും നേരിട്ടാണ് താന്‍ ഇന്നത്തെ അവസ്ഥയിലേക്ക് എത്തിയതെന്ന് സണ്ണി പറയുന്നു. കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം കാര്യങ്ങള്‍ വ്യക്തമാക്കിയത്. തന്റെ ശബ്ദവും മുടിയും ഗെറ്റപ്പുമൊന്നും സിനിമയ്ക്ക് ചേര്‍ന്നതല്ലെന്ന തരത്തിലുള്ള കമന്റുകള്‍ വരെ അക്കാലത്ത് കേട്ടിരുന്നുവെന്ന് സണ്ണി പറയുന്നു.

സണ്ണിയാണ് നായകനെങ്കില്‍ അഭിനയിക്കില്ലെന്ന് ഭാമ

സണ്ണി വെയിന്‍ നായകനായുള്ള ചിത്രത്തില്‍ അഭിനയിക്കില്ലെന്ന് നടി ഭാമ പറഞ്ഞുവെന്ന തരത്തില്‍ മുന്‍പ് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. നായകന്‍ സണ്ണിയാണെങ്കില്‍ ആ ചിത്രത്തില്‍ താന്‍ അഭിനയിക്കില്ലെന്ന് നടി പറഞ്ഞുവെന്ന തരത്തിലുള്ള കാര്യങ്ങളായിരുന്നു പ്രചരിച്ചത്.

സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചു

ഭാമ ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലെ കാര്യങ്ങള്‍ വളച്ചൊടിച്ചായിരുന്നു ഇത്തരമൊരു ഗോസിപ്പ് പാപ്പരാസികള്‍ പ്രചരിപ്പിച്ചത്. പിന്നീട് വിശദീകരണവുമായി താരം തന്നെ രംഗത്തെത്തുകയായിരുന്നു.

ഭാമ വിളിച്ച് സോറി പറഞ്ഞു

തന്റെ അടുത്ത സുഹൃത്ത് കൂടിയായ ഭാമ ഇത്തരത്തില്‍ പറഞ്ഞുവെന്ന് കേട്ടപ്പോള്‍ താന്‍ ഒരുപാട് വിഷമിച്ചിരുന്നുവെന്ന് താരം പറയുന്നു. എന്നാല്‍ ഭാമ മനസ്സില്‍ പോലും വിചാരിക്കാത്ത കാര്യങ്ങളായിരുന്നു പ്രചരിച്ചിരുന്നത്. പിന്നീട് അവര്‍ തന്നെ വിളിച്ച് ക്ഷമാപണം അറിയിക്കുകയും ചെയ്തു.

പല തരത്തിലുള്ള ഗോസിപ്പുകള്‍ പ്രചരിക്കുന്നു

പല തരത്തിലുള്ള ഗോസിപ്പുകള്‍ തന്നെ വേട്ടയാടിയിട്ടുണ്ടെന്ന് സണ്ണി വെയിന്‍ പറയുന്നു. ചില കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ ആദ്യം താന്‍ അസ്വസ്ഥനാവാറുണ്ടെന്നും താരം പറഞ്ഞു. പ്രലോഭനങ്ങളില്‍ വീഴാറില്ലെങ്കിലും അത്ര വലിയ മനക്കരുത്തുള്ള ആളല്ല താനെന്നാണ് സണ്ണി സ്വയം വിലയിരുത്തുന്നത്.

സോഷ്യല്‍ മീഡിയാ ഇടപെടലുകളെക്കുറിച്ച്

പ്രതികരിക്കാന്‍ കിട്ടുന്ന തുറന്ന വേദിയായാണ് സോഷ്യല്‍ മീഡിയയെ കാണുന്നത്. ജനങ്ങള്‍ക്ക് ആവശ്യമുള്ള പല കാര്യങ്ങളും മുഖ്യാധാരാ മാധ്യമങ്ങള്‍ അവഗണിക്കാറുണ്ട് അത്തരം സന്ദര്‍ഭങ്ങളില്‍ സോഷ്യല്‍ മീഡിയയുടെ ഇടപെടല്‍ വളരെ വലുതാണെന്നും താരം പറയുന്നു.

അനാവശ്യമായി മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടാറില്ല

പ്രതികരിക്കേണ്ട കാര്യങ്ങള്‍ക്ക് മാത്രമേ പ്രതികരണം രേഖപ്പടുത്താറുള്ളൂ. വ്യക്തിപരമായി ആരുടെ കാര്യത്തിലും ഇടപെടുന്നയാളല്ല താനെന്നും സണ്ണി വ്യക്തമാക്കി.

സിനിമയിലേക്ക് എത്തിയത്

വയനാട് സ്വദേശിയാണ് സണ്ണി വെയിന്‍. സുജിത് എന്നാണ് താരത്തിന്റെ യഥാര്‍ത്ഥ പേര്. സിനിമ ഇഷ്ടപ്പെട്ടിരുന്ന സുജിത് സിനിമയിലെത്തുമെന്നോ അറിയപ്പെടുന്ന താരമായി മാറുമെന്നോ ഒരിക്കലും കരുതിയിട്ടുണ്ടായിരുന്നില്ല. കോളേജ് പഠനത്തിനിടയില്‍ സഹപാഠിയായിരുന്നു സെക്കന്‍ഡ് ഷോ സംവിധായകനായ ശ്രീനാഥ് രാജേന്ദ്രന്‍. കോളേജ് ജീവിത്തതോടെ വഴി പിരിഞ്ഞ ഇരുവരും വീണ്ടും ഒന്നിച്ചത് സിനിമയിലൂടെയായിരുന്നു.

English summary
Here is the reason behind spreading gossip against actress.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam