»   » പോണ്‍ വീഡിയോ ക്ലിപ്പുകള്‍ അയച്ചു, സുഹൃത്തുക്കള്‍ പോലും എന്നെ പോണ്‍ താരമാക്കി എന്ന് രാജശ്രീ

പോണ്‍ വീഡിയോ ക്ലിപ്പുകള്‍ അയച്ചു, സുഹൃത്തുക്കള്‍ പോലും എന്നെ പോണ്‍ താരമാക്കി എന്ന് രാജശ്രീ

Posted By: Rohini
Subscribe to Filmibeat Malayalam

പേര് കൊണ്ട് തന്നെ തുടക്കത്തിലെ വിവാദത്തിലായ സിനിമയാണ് സനല്‍ കുമാര്‍ ശശിധരന്‍ പ്രഖ്യാപിച്ച സെക്‌സി ദുര്‍ഗ്ഗ. വിശ്വസാത്തെ വ്രണപ്പെടുത്തിയെന്നാരോപിച്ച് പലരും സംവിധായകനെതിരെയും ചിത്രത്തിലെ നായകയ്‌ക്കെതിരെയും ഭീഷണിയുമായെത്തി.

ദുര്‍ഗ്ഗയ്ക്ക് കോപിഷ്ഠയാകാന്‍ കഴിയുമെങ്കില്‍ സെക്‌സിയുമാവാം; രാജശ്രീ ദേശ് പാണ്ഡെ


ബോപാല്‍ സ്വദേശി രാജശ്രീ ദേശ്പാണ്ഡെയാണ് ചിത്രത്തില്‍ ടൈറ്റില്‍ റോളായ ദുര്‍ഗ്ഗയെ അവതരിപ്പിയ്ക്കാനിരുന്നത്. ആ സിനിമ പ്രഖ്യാപിച്ചതുമുതല്‍ താന്‍ നേരിട്ട വെല്ലുവിളികളെ കുറിച്ച് രാജശ്രീ പറയുന്നു...


മോശമായ സന്ദേശങ്ങളും വീഡിയോകളും

ആ സിനിമ പ്രഖ്യാപിച്ചതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ എനിക്കൊരുപാട് അശ്ലീലമായ സന്ദേശങ്ങളും വീഡിയോയും കിട്ടി. പോണ്‍ വീഡിയോകള്‍ ഷെയര്‍ ചെയ്തിട്ട്, എങ്ങിനെ ഇതുപോലൊരു ചിത്രത്തില്‍ അഭിനയിക്കുന്നു എന്നായിരുന്നു പലരുടെയും ചോദ്യം. ഒരു ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച ഞാന്‍ ഇതൊന്നും ചെയ്യാന്‍ പാടില്ലെന്നാണ് ചിലരുടെ വിശ്വാസം.


കേസ് വന്നു

ബോപാലില്‍ വിശ്വാസത്തെ വ്രണപ്പെടുത്തി എന്നാരോപിച്ച് കേസ് ഫയല്‍ ചെയ്യപ്പെട്ടു. എന്റെ അമ്മ ഒരു ശസ്ത്രക്രിയ കഴിഞ്ഞിട്ട് സുഖം പ്രാപിച്ച് വരുന്നതേയുള്ളൂ. ഞാന്‍ വീട്ടിലേക്ക് തിരിച്ചുവരണം എന്നാവശ്യപ്പെട്ട് അമ്മയ്ക്ക് ഒരുപാട് ഫോണ്‍ കോളുകള്‍ വന്നുകൊണ്ടിരുന്നു.


എന്തൊരു മനോഭാവമാണിത്

എന്തൊരു മോശം മനോഭാവമാണ് ഇത്തരക്കാരുടേത് എന്നാലോചിക്കുമ്പോള്‍ വിഷമം തോന്നുന്നു. സിനിമാ ലോകത്തെ എത്ര സ്ത്രീകള്‍ക്ക് അവര്‍ അര്‍ഹിയ്ക്കുന്ന സുരക്ഷ ലഭിയ്ക്കുന്നുണ്ട്. ഒരു പെണ്ണ് എന്ന നിലയിലുള്ള ബഹുമാനം മാത്രമേ ഞാന്‍ ആവശ്യപ്പെടുന്നുള്ളൂ. ഞാനൊരു നടി ആയതുകൊണ്ടാണോ ഇത്തരത്തിലുള്ള ആക്രമണം. ഇതെന്റെ തൊഴിലാണ്.


കണ്ടില്ലെന്ന് നടിയ്ക്കുന്നത് ക്രൈമാണ്

സ്ത്രീകളുടെ സ്വകാര്യഭാഗത്തെ കുറിച്ചുള്ള സന്ദേശങ്ങളൊക്കെ എനിക്ക് സോഷ്യല്‍ മീഡിയയില്‍ ലഭിയ്ക്കുന്നു. കണ്ടില്ലെന്ന് നടിയ്ക്കാനാണ് എന്റെ സുഹൃത്തുക്കള്‍ എന്നോട് പറയാറുള്ളത്. എന്നാല്‍ ഒരു പരിധിവിട്ട് ഇത്തരം ആക്രമണങ്ങള്‍ കണ്ടില്ലെന്ന് നടിയ്ക്കുന്നത് ഒരു തരത്തിലുള്ള കുറ്റകൃത്യമാണെന്നാണ് എന്റെ വിശ്വാസം.


സിനിമാ സുഹൃത്തുക്കള്‍പ്പോലും

എന്നെ ഏറ്റവും വിഷമിപ്പിച്ചത് സിനിമയിലെ സുഹൃത്തുക്കള്‍ പോലും സിനിമയെ കുറിച്ച് മനസ്സിലാക്കാത്തതാണ്. സെക്‌സി ദുര്‍ഗ്ഗ എന്ന് സിനിമയുടെ പേര് കേട്ട് ഇതൊരു പോണ്‍ ചിത്രമാണെന്ന് പലരും തെറ്റിദ്ധരിച്ചു. ഇതൊരു പോണ്‍ സിനിമയല്ല. എങ്ങിനെ നിനക്ക് ഒരു പോണ്‍ താരമാകാന്‍ കഴിയുന്നു എന്ന് സിനിമാ സുഹൃത്തുക്കള്‍ ചോദിച്ചപ്പോള്‍ ഹൃദയം തകര്‍ന്നു പോയി.


ഹരത്തിലെ രംഗം വൈറലായത്

ഹരം എന്ന എന്റെ ആദ്യ മലയാള ചിത്രത്തില്‍ ഞാനൊരു വികാരപരമായ രംഗം ചെയ്തിരുന്നു. ആ സിനിമയിലെ ആ ഒരു രംഗം മാത്രം കട്ട് ചെയ്ത്, രാജശ്രീ ദേശ്പാണ്ഡെയുടെ സെക്‌സി വീഡിയോ എന്ന തരത്തില്‍ ചിലര്‍ പ്രചരിപ്പിച്ചു. ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ പല നടികള്‍ക്ക് നേരെയും നടക്കുന്നുണ്ട്. അവരും ഒരു സ്ത്രീയാണെന്നത് പലരും മറക്കുന്നു.


ഞാന്‍ ഇനിയും ചെയ്യും

ഇത്തരം ആക്രമണങ്ങളിലൂടെ എന്നെ തഴയാം എന്നാരും കരുതേണ്ട. ഞാനൊരു കലാകാരിയാണ്. കാമ്പുള്ള, ബോള്‍ഡായ കഥാപാത്രങ്ങള്‍ ഏറ്റെടുത്ത് ചെയ്യുക എന്നത് എന്റെ ജോലിയുടെ ഭാഗമാണ്- രാജശ്രീ പറഞ്ഞു.
English summary
Sexy Durga is not a porn film. Period! says Rajshri Deshpande

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam