»   » പൃഥ്വിരാജ് ഇല്ലാത്ത ഓഗസ്റ്റ് സിനിമാസിന് ഒന്നും സംഭവിക്കില്ലെന്ന് ഷാജി നടേശന്‍!!! എന്താണെന്നല്ലേ???

പൃഥ്വിരാജ് ഇല്ലാത്ത ഓഗസ്റ്റ് സിനിമാസിന് ഒന്നും സംഭവിക്കില്ലെന്ന് ഷാജി നടേശന്‍!!! എന്താണെന്നല്ലേ???

Posted By: Karthi
Subscribe to Filmibeat Malayalam

മലയാളത്തില്‍ ഒരുപിടി മികച്ച സിനിമകള്‍ നിര്‍മിച്ച നിര്‍മാണ കമ്പനിയാണ് ഓഗസ്റ്റ് സിനിമാസ്. പൃഥ്വിരാജ്, സന്തോഷ് ശിവന്‍, ഷാജി നടേശന്‍ എന്നിവര്‍ ചേര്‍ന്നാണ് 2010ല്‍ ഓഗസ്റ്റ് സിനിമാസ് നിര്‍മിക്കുന്നത്. പൃഥ്വിരാജിനെ നായകനാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ഉറുമി ആയിരുന്നു ഓഗസ്റ്റ് സിനിമാസിന്റെ ആദ്യ നിര്‍മാണ സംരംഭം. 

മോഹന്‍ലാലും പ്രണവും, സമാനതകളും വ്യത്യാസങ്ങളും!!! പ്രണവ് ആരാകും, ലാലിനെ വെല്ലുമോ???

ഇപ്പോഴിതാ ആറ് വര്‍ഷങ്ങള്‍ക്കിപ്പുറം പൃഥ്വിരാജ് ഓഗസ്റ്റ് സിനിമാസില്‍ നിന്നും പടിയിറങ്ങുകയാണ്. ഉറുമി മുതല്‍ ദ ഗ്രേറ്റ് ഫാദര്‍ വരെ എട്ട് ചിത്രങ്ങളാണ് ഇതുവരെ ഓഗസ്റ്റ് സിനിമാസ് നിര്‍മിച്ചത്. ഇവയില്‍ ആറ് ചിത്രങ്ങളിലും പൃഥ്വിരാജ് തന്നെയായിരുന്നു നായകന്‍. പൃഥ്വിരാജ് ഓഗസ്റ്റ് സിനിമാസ് വിടാനുണ്ടായ സാഹചര്യത്തേക്കുറിച്ച് മെട്രോ മാറ്റിനിക്ക് നല്‍കിയ അഭിമുഖത്തില്‍ ഷാജി നടേശന്‍ വ്യക്തമാക്കുകയുണ്ടായി.

അഭിനയവും സംവിധാനവും

പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ വെല്ലുവിളിയായ സിനിമയാണ് ആടുജീവിതം. ആടുജീവതത്തില്‍ അഭിനയിക്കണം ഡയറക്ഷനില്‍ ശ്രദ്ധിക്കണം. അതിനിടയില്‍ പ്രൊഡക്ഷനില്‍ ശ്രദ്ധിക്കാനാവില്ല. അതിനോട് നീതി പുലര്‍ത്താനാവില്ലെന്ന് പറഞ്ഞാണ് പൃഥ്വിരാജ് ഓഗസ്റ്റ് സിനിമാസ് വിട്ടതെന്ന് ഷാജി നടേശന്‍ പറയുന്നു.

മാറ്റം സൗഹൃദങ്ങളില്‍ നിന്നല്ല

പൃഥ്വിരാജ് പ്രൊഡക്ഷന്‍ ഹൗസില്‍ നിന്നാണ് മാറി നില്‍ക്കുന്നത്. അല്ലാതെ സൗഹൃദങ്ങളില്‍ നിന്നല്ലെന്ന് ഷാജി നടേശന്‍ പറയുന്നു. പൃഥ്വി ഹെല്‍പ്പ് ഫുള്ളാണ്. ഏതു കാര്യത്തിനും എപ്പോഴും വിളിച്ച് സംസാരിക്കാന്‍ സാധിക്കാത്തതുകൊണ്ട് മാറി നിന്നതാണെന്നും ഷാജി നടേശന്‍.

പൃഥ്വിയുടെ പുതിയ പ്രൊഡക്ഷന്‍ കമ്പിനി

പ്രഥ്വിരാജും ഇന്ദ്രജിത്തും ചേര്‍ന്ന് പുതിയ നിര്‍മാണ കമ്പിനി തുടങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകളുണ്ട്. അത്തരത്തിലൊരു നിര്‍മാണ കമ്പിനി തുടങ്ങിയാല്‍ അതിന് ആശംസകള്‍ മാത്രമേയുള്ളു എന്നും ഷാജി നടേശന്‍ പറഞ്ഞു. തങ്ങളോടൊപ്പം ഉണ്ടായിരുന്നപ്പോള്‍ തങ്ങള്‍ക്ക് വേണ്ട പിന്തുണ പൃഥ്വിരാജ് തന്നിരുന്നുവെന്നും അദ്ദേഹം പറയുന്നു.

തിരിച്ചു വരുമോ

പൃഥ്വിരാജ് തിരിച്ച് വന്നാലും വന്നില്ലെങ്കിലും തങ്ങള്‍ക്ക് ഒന്നുമില്ലെന്നായിരുന്നു ആഗസ്റ്റ് സിനിമാസിലേക്കുള്ള പൃഥ്വിരാജിന്റെ മടങ്ങി വരവിനേക്കുറിച്ചുള്ള ഷാജി നടേശന്റെ പ്രതികരണം. എല്ലാക്കാര്യത്തിലും എപ്പോഴും സ്‌നേഹം കാണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പൃഥ്വിരാജിന്റെ ഓഗസ്റ്റ് സിനിമാസ്

നിര്‍മാണ കമ്പനിക്ക് ഓഗസ്റ്റ് സിനിമാസ് എന്ന് പേരിട്ടത് പൃഥ്വിരാജ് ആയിരുന്നു. പൃഥ്വിയുടെ പവറിലാണ് ഓഗസ്റ്റ് സിനിമാസ് എല്ലാവരിലും എത്തിയത്. ബ്രാന്‍ഡ് നന്നായി ബില്‍ഡ് ചെയ്തിട്ടാണ് പൃഥ്വി കമ്പനി വിടുന്നതെന്നും ഷാജി നടേശന്‍ പറയുന്നു.

പുതിയ സിനിമകള്‍

പൃഥ്വാരാജ് ഇല്ലാത്ത ഓഗസ്റ്റ് സിനിമാസ് മൂന്ന് ചിത്രങ്ങളാണ് ഏറ്റെടുത്തിരിക്കുന്നത്. ഇവയെല്ലാം പുതുമുഖങ്ങളുടേതാണ്. സ്‌ക്രിപ്റ്റില്‍ വിശ്വസിച്ചാണ് പുതുമുഖങ്ങളെ വച്ച് സിനിമ ചെയ്യുന്നത്. ഇപ്പോള്‍ ചിത്രീകരണം ആരംഭിച്ച കളി എന്ന ചിത്രം സെപ്തംബറില്‍ തിയറ്ററിലെത്തും.

പങ്കാളിയായി ആര്യ

ഓഗസ്റ്റ് സിനിമാസ് നിര്‍മിച്ച ഡബിള്‍ ബാരലിലായിരുന്നു ആര്യ ആദ്യമായി നിര്‍മാണ പങ്കാളിയാകുന്നത്. സംവിധായകന്‍ ലിജോ ജോസ് പല്ലിശേരിയും ചിത്രത്തിന്റെ നിര്‍മാണ പങ്കാളിയായി. അതിന് ശേഷം പുറത്തിറങ്ങിയ അനുരാഗ കരിക്കിന്‍വെള്ളത്തിലൂടെ ആര്യ ഓഗസ്റ്റ് സിനിമാസിന്റെ ഭാഗമാകുകയായിരുന്നു. സന്തോഷ് ശിവന്‍, ഷാജി നടേശന്‍, ആര്യ എന്നിവരാണ് ഓഗസ്റ്റ് സിനിമാസിന്റെ ഇപ്പോഴത്തെ പങ്കാളികള്‍.

English summary
If Prithvi is not with August Cinemas, nothing will happened, says Shaji Nadeshan. Prithviraj build its brand and he is the reason behind the production house, Shaji added.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam