»   » മമ്മുട്ടിക്കും ലാലിനുമെതിരേ സുരേഷ്‌ഗോപി

മമ്മുട്ടിക്കും ലാലിനുമെതിരേ സുരേഷ്‌ഗോപി

Posted By:
Subscribe to Filmibeat Malayalam

മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം വില്ലനായും സഹനടനായും തുല്യവേഷത്തിലും അഭിനയിച്ചിട്ടുള്ള ആളാണ് സുരേഷ് ഗോപി. അതുകൊണ്ടു തന്നെ അവരെക്കുറിച്ച് അഭിപ്രായം പറയാന്‍ അര്‍ഹതയുള്ള ആളും സുരേഷ് ഗോപി തന്നെ.

Suresh Gopi-Mammootty-Mohanlal

മുമ്പൊക്കെ മമ്മൂട്ടി ഫോണില്‍ വിളിച്ചാല്‍ അപ്പോള്‍ തന്നെ എഴുന്നേറ്റ് നിന്നു സംസാരിക്കുമായിരുന്നു താനെന്നും എന്നാല്‍ ഇപ്പോള്‍ കാലിന്‍മേന്‍കാല്‍ ഒന്നുകൂടി കയറ്റിവച്ച് ഇരിക്കുമെന്നാണ് സുരേഷ്‌ഗോപി വെട്ടിത്തുറന്നു പറയുന്നത്. വനിതാ പ്രസിദ്ധീകരണത്തിന് അനുവദിച്ച അഭിമുഖത്തിലാണ് സുരേഷ്‌ഗോപി ഇത്രയും രൂക്ഷമായി സംസാരിച്ചത്.

മമ്മൂട്ടി സെറ്റില്‍ വന്നു കഴിഞ്ഞാല്‍ പിന്നെ മുന്നില്‍ ഇരിക്കില്ല. പതുക്കെ സൈഡിലോട്ടു വലിയും. അതൊക്കെ പഴയ കാലം. അന്ന് മമ്മൂട്ടിയും സുരേഷ്‌ഗോപിയും നല്ല ബന്ധത്തിലായിരുന്നു. പക്ഷേ അടുത്തിടെ ചില സിനിമയിലെ വേഷത്തെ ചൊല്ലി തര്‍ക്കം വന്നതോടെയാണ് ബഹുമാനമെല്ലാം പോയത്. മമ്മൂട്ടിയെ കാണുമ്പോള്‍ കാലിന്‍മേന്‍ കാല് ഒന്നുകൂടി കയറ്റിവയ്ക്കുന്ന അവസ്ഥ വരെ കാര്യങ്ങള്‍ എത്തിച്ചത് മമ്മൂട്ടി തന്നെയാണെന്നാണ് സുരേഷ് ഗോപി പറയുന്നത്.

മമ്മൂട്ടിയുമായി സൗഹൃദം സൂക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിലും അവരൊന്നും അടുക്കാന്‍ പറ്റാത്ത ദൂരത്താണെന്നാണ് സുരേഷ്‌ഗോപി പറഞ്ഞത്. എന്നാല്‍ ലാലുമായി അങ്ങനെയൊരു അടുപ്പവും ദൂരവുമില്ല. വിഗ് വയ്ക്കുന്നതിനു മുമ്പു വരെ ലാല്‍ അമേസിങ്് ആക്ടര്‍ ആയിരുന്നു. അന്ന് ലാല്‍ എന്തു ചെയ്താലും ഒ.കെയായിരുന്നു.

രാജാവിന്റെ മകനില്‍ അഭിനയിക്കുന്ന കാലത്ത് ലാലിന്റെ മുറിയിലായിരുന്നുവത്രെ സുരേഷ്‌ഗോപി ഉറങ്ങിയിരുന്നത്. പ്രിയദര്‍ശന്‍ സംവിധാനംചെയ്ത കടത്തനാടന്‍ അമ്പാടിയിലാണ് തര്‍ക്കമുണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. പല കാര്യങ്ങളും തുറന്നു പറയുന്ന കൂട്ടത്തിലാണ് സുരേഷ്‌ഗോപിയെങ്കിലും സഹപ്രവര്‍ത്തകരായ രണ്ടു നടന്‍മാര്‍ക്കെതിരെ ഇത്രയും രൂക്ഷമായി പ്രതികരിക്കുന്നത് ആദ്യമായിട്ടായിരുന്നു.

പഴശ്ശിരാജയില്‍ ശരത്കുമാര്‍ ചെയ്ത വേഷം ആദ്യം സുരേഷ്‌ഗോപിക്കായിരുന്നു. എന്നാല്‍ മമ്മൂട്ടിയും സുരേഷ്‌ഗോപിയും തമ്മിലുണ്ടായ പ്രശ്‌നം കൊണ്ടായിരുന്നു സുരേഷ്‌ഗോപി പുറത്താകുന്നതും ശരത്കുമാര്‍ എത്തുന്നതും. ഇതിനു ശേഷം രണ്ടുപേരും ഒന്നിച്ച് അഭിനയിക്കില്ല എന്ന് ഊഹാപോഹം ഉണ്ടായിരുന്നെങ്കിലും ഷാജി കൈലാസിന്റെ കിങ് ആന്‍ഡ് കമ്മിഷണറിലൂടെ രണ്ടുപേരും ഒന്നിച്ചു. പക്ഷേ ചിത്രം വന്‍ പരാജയമായത് രണ്ടുപേര്‍ക്കും ഗുണം ചെയ്തില്ല.

English summary
Suresh Gopi Speaks against Mammootty and Mohanlal.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam