»   » മോഹന്‍ലാലിനൊപ്പമുള്ള ഗ്ലാമര്‍ വേഷം; അതിലെന്താണ് തെറ്റ് എന്ന് ഭാനുപ്രിയ ചോദിയ്ക്കുന്നു ?

മോഹന്‍ലാലിനൊപ്പമുള്ള ഗ്ലാമര്‍ വേഷം; അതിലെന്താണ് തെറ്റ് എന്ന് ഭാനുപ്രിയ ചോദിയ്ക്കുന്നു ?

Posted By: Rohini
Subscribe to Filmibeat Malayalam

തെന്നിന്ത്യയില്‍ നിന്ന് മലയാളത്തിലേക്കെത്തിയ ശാലീന സുന്ദരിയാണ് ഭാനുപ്രിയ. രാജശില്‍പി, അഴകിയ രാവണന്‍ തുടങ്ങിയ ചിത്രങ്ങളിലെ നായികാ വേഷം ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിയ്ക്കുന്നു. രാജശില്‍പി എന്ന ചിത്രത്തിലെ മോഹന്‍ലാലിനൊപ്പമുള്ള ഇന്റിമേറ്റ് രംഗങ്ങള്‍ പ്രത്യേകിച്ചും.

ജഗതിയുടെ നായികയാകാന്‍ വിസമ്മതിച്ച രണ്ട് പ്രമുഖ നടിമാര്‍; പറഞ്ഞ കാരണങ്ങള്‍..

മലയാളത്തെക്കാള്‍ കൂടുതല്‍ ഗ്ലാമര്‍ വേഷങ്ങള്‍ താന്‍ ചെയ്തത് ഹിന്ദിയിലും തെലുങ്കിലുമാണെന്നും അതിലെന്താണ് ഇത്രമാത്രം തെറ്റ് എന്നും ഭാനുപ്രിയ ചോദിയ്ക്കുന്നു. ഗ്രഹലക്ഷ്മിയുടെ വിഷു ലക്കത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

കുറ്റബോധമില്ല

പണ്ട് ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തതില്‍ തെല്ലും കുറ്റബോധം ഇപ്പോഴും തോന്നിന്നില്ല എന്ന് ഭാനുപ്രിയ പറയുന്നു. ഗ്ലാമര്‍ വേഷം ചെയ്താല്‍ എന്താണ് തെറ്റ്? കാണാന്‍ ഭംഗിയുണ്ട് എന്നൊരാള്‍ പറഞ്ഞാല്‍ അതില്‍ സന്തോഷിക്കുന്നതില്‍ എന്താണ് കുഴപ്പം ? എന്നൊക്കെയാണ് ഭാനു ചോദിയ്ക്കുന്നത്.

നിയന്ത്രണ രേഖ മറികടക്കില്ല

കുറേ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തു. അതില്‍ തെറ്റ് തോന്നിയിട്ടില്ല. ഞാനതിന് എന്റേതായ ഒരു നിയന്ത്രണ രേഖ വച്ചിരുന്നു. ഹിന്ദിയിലും തെലുങ്കിലുമാണ് അത്തരം വേഷങ്ങള്‍ കൂടുതലും വന്നത്. അതെല്ലാം കൊമേര്‍ഷ്യല്‍ ചിത്രങ്ങളായിരുന്നു. ഇത്തരം വേഷങ്ങള്‍ ചെയ്തപ്പോഴും വീട്ടുകാര്‍ക്കറിയാം ഞാന്‍ നിയന്ത്രണ രേഖ മറികടക്കില്ലെന്ന്.

ഏത് വേഷവും ചെയ്യണം

പിന്നെ ഞാന്‍ ചെയ്ത ഗ്ലാമര്‍ വേഷങ്ങളൊന്നും ഒരിക്കലും അത്രയ്ക്ക് വൃത്തികെട്ട രീതിയിലേക്ക് പോയിട്ടില്ല. അഭിനേതാവെന്നാല്‍ ഏത് വേഷവും ചെയ്യാന്‍ തയ്യാറായിരിക്കണം എന്നാണ് അന്നും ഇന്നും എന്റെ പക്ഷം.

ലാലും മമ്മൂട്ടിയും

മോഹന്‍ലാല്‍ ഒരു വലിയ നടന്‍ മാത്രമല്ല, വലിയ മനുഷ്യന്‍ കൂടെയാണ്. രാജശില്‍പിയുടെ ചിത്രീകരണ സമയത്ത് അത് മനസ്സിലായി. മമ്മൂട്ടി വളരെ റിസര്‍വ്ഡ് ആളാണ്. അനാവശ്യമായ സംസാരത്തിനൊന്നും വരില്ല- മമ്മൂട്ടി പറഞ്ഞു.

English summary
What is wrong in doing glamour roles asking Bhanupriya

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam