For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കൃഷ്ണ പ്രഭയ്ക്ക് കേട്ടാല്‍ ഏറ്റവും ദേഷ്യം വരുന്ന ഒരു കാര്യം??

  By Aswini
  |

  നമ്മള്‍ കണ്ടിട്ടുള്ള നര്‍ത്തകിമാരെല്ലാം സാരിയുടുത്ത്, നെറ്റിയില്‍ വട്ടപ്പൊട്ടും, തല നിറയെ മുല്ലപ്പൂവുമൊക്കെ ചൂടി വരുന്നവരാണ്. അപ്പോള്‍ താന്‍ ഒരു നര്‍ത്തകിയാണെന്ന് കൃഷ്ണ പ്രഭ പറയുമ്പോള്‍ പലരും വിശ്വസിച്ചില്ലെന്ന് വരാം. തന്നെ കണ്ടാല്‍ നര്‍ത്തകിയാണെന്ന് ആളുകള്‍ പറയുന്നത് കേള്‍ക്കുന്നതാണത്രെ കൃഷ്ണ പ്രഭയ്ക്ക് ഏറ്റവും ദേഷ്യമുള്ള കാര്യം.

  മൂന്ന് വയസ്സു മുതല്‍ നൃത്തം അഭ്യസിക്കുന്ന കൃഷ്ണ പ്രഭ ഇപ്പോള്‍ അലൈന്‍സ് യൂണിവേഴ്‌സിറ്റിയില്‍ എംഎ ഭരതനാട്യം പഠിക്കുകയാണ്. നര്‍ത്തകി നര്‍ത്തകി ആകുന്നത് സ്റ്റേജിലാണെന്നും മറ്റെല്ലാം വേഷം കെട്ടലാണെന്നും മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കൃഷ്ണ പ്രഭ പറഞ്ഞു...

  സിനിമ മാത്രം

  കൃഷ്ണ പ്രഭയ്ക്ക് കേട്ടാല്‍ ഏറ്റവും ദേഷ്യം വരുന്ന ഒരു കാര്യം??

  ഇനി സിനിമ തന്നെയാണ് ജീവിതം. ചെറിയ പ്രായം മുതല്‍ നടിയാവണം എന്ന് തന്നെയായിരുന്നു ആഗ്രഹം. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ആരാവണം എന്ന ചോദ്യത്തിന് നടിയാവണം എന്ന് പറയുന്ന ഏക ആള്‍ ഞാന്‍ മാത്രമായിരുന്നു. സിനിമയില്‍ വരണം അഭിനയിക്കണം അത്രമാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ നല്ല വേഷങ്ങള്‍ ലഭിയ്ക്കുന്നുണ്ട്. അതുകൊണ്ട് സിനിമ വിട്ട് മറ്റൊരു പ്രൊഫഷനെ കുറിച്ച് ചിന്തിയ്ക്കുന്നില്ല

  കോമഡി മാത്രമോ

  കൃഷ്ണ പ്രഭയ്ക്ക് കേട്ടാല്‍ ഏറ്റവും ദേഷ്യം വരുന്ന ഒരു കാര്യം??

  എനിക്ക് കിട്ടുന്നത് കൂടുതലും കോമഡി വേഷങ്ങളാണ്. എന്നാല്‍ കോമഡിയില്‍ മാത്രം ഒതുങ്ങി നില്‍ക്കാന്‍ എനിക്ക് താത്പര്യമില്ല. കോമഡി ചെയ്യുക എന്നത് നിസ്സാരമല്ല. നന്നായി ചെയ്തില്ലെങ്കില്‍ അത് ട്രാജഡിയാവും. എന്നിരുന്നാലും എനിക്ക് കുറച്ച് സീരിയസ് വേഷങ്ങള്‍ ചെയ്യണം എന്നാഗ്രഹമുണ്ട്. ഇന്ത്യന്‍ പ്രണയ കഥ, ലൈഫ് ഓഫ് ജോസൂട്ടി തുടങ്ങിയ ചിത്രങ്ങള്‍ അതിനുള്ള എന്‍ട്രി തന്നിട്ടുണ്ട്.

  കോമഡി മടുത്തോ

  കൃഷ്ണ പ്രഭയ്ക്ക് കേട്ടാല്‍ ഏറ്റവും ദേഷ്യം വരുന്ന ഒരു കാര്യം??

  ഒരിക്കലുമില്ല. ചെയ്യുന്ന വേഷങ്ങള്‍ പരമാവധി ആസ്വദിച്ച് തന്നെയാണ് ചെയ്യുന്നത്. നമ്മള്‍ ചെയ്യുന്ന കോമഡി എല്ലാവരും ആസ്വദിച്ചു എന്നിരിക്കണമെന്നില്ല. ഒച്ചപ്പാടും ബഹളവുമായി എന്തൊക്കയോ ചെയ്യുകയാണ് കോമഡി എന്ന വിമര്‍ശിക്കുന്നവരുണ്ട്. അവരെ ഞാന്‍ കണക്കാക്കുന്നില്ല

  വ്യക്തിത്വത്തിന് പ്രാധാന്യം

  കൃഷ്ണ പ്രഭയ്ക്ക് കേട്ടാല്‍ ഏറ്റവും ദേഷ്യം വരുന്ന ഒരു കാര്യം??

  സിനിമയില്‍ കാണുന്നതുപോലെ ഞാന്‍ ഈസി ഗോയിങ് വ്യക്തിയല്ല. ഒരുപാട് സൗഹൃദവും കാര്യങ്ങളുമൊക്കെ ഉണ്ടെങ്കിലും എന്റെ വ്യക്തിപരമായ കാര്യങ്ങളിലേക്ക് ഇടിച്ചു കയറാന്‍ ആരെയും അനുവദിക്കാറില്ല. സോഷ്യല്‍ മീഡിയയില്‍ പോലും അത്തരം സ്‌പേസ് സൂക്ഷിക്കാറുണ്ട്. അമ്മയും ഏട്ടനുമാണ് ബെസ്റ്റ് ഫ്രണ്ട്

  അഭിനയം പഠനം നൃത്തം

  കൃഷ്ണ പ്രഭയ്ക്ക് കേട്ടാല്‍ ഏറ്റവും ദേഷ്യം വരുന്ന ഒരു കാര്യം??

  അഭിനയം എന്റെ ജീവിതമാണ്. നൃത്തം എന്റെ താത്പര്യവും. ഞാനിപ്പോള്‍ അലൈന്‍സ് യൂണിവേഴ്‌സിറ്റിയില്‍ എംഎ ഭരതനാട്യം പഠിക്കുകയാണ്. അതുകൊണ്ട് നൃത്തവും പഠനവും ഒരുമിച്ച് പോകും. അഭിനയം വരുമ്പോഴാണ് പ്രശ്‌നം. പരീക്ഷ വരുമ്പോള്‍ ഒന്ന് വിറയ്ക്കും. എന്നാലും പിടിച്ചു നില്‍ക്കും. കാരണം അഭിനയത്തിന് വേണ്ടി നൃത്തവും നൃത്തത്തിന് വേണ്ടി അഭിനയവും ഒഴിവാക്കാന്‍ എനിക്ക് കഴിയില്ല. രണ്ടും ഒരുമിച്ച് കൊണ്ടു പോകണം

  കണ്ടാല്‍ നര്‍ത്തികിയാണെന്ന് പറയില്ല

  കൃഷ്ണ പ്രഭയ്ക്ക് കേട്ടാല്‍ ഏറ്റവും ദേഷ്യം വരുന്ന ഒരു കാര്യം??

  എനിക്കേറ്റവും ദേഷ്യമുള്ള കാര്യമാണത്. ഞാന്‍ മൂന്ന് വയസ്സുമുതല്‍ നൃത്തം പഠിക്കുന്നുണ്ട്. ഒത്തിരി സ്റ്റേജ് പ്രോഗ്രാമുകളും ചെയ്തിട്ടുണ്ട്. ഞാനൊരു നര്‍ത്തകിയാണെന്ന് കാണിക്കാന്‍ സാരിയും വട്ടപ്പൊട്ടും തല നിറയെ മുല്ലപ്പൂവും കൈകളില്‍ വളകളുമൊക്കെയായി നടക്കണോ. അതൊക്കെ ജനങ്ങളുടെ തെറ്റിദ്ധാരണയാണ്. നര്‍ത്തകി നര്‍ത്തകിയാകുന്നത് അരങ്ങിലാണ്. അല്ലാതെ ഇത്തരത്തിലുള്ള വേഷം കെട്ടലിലല്ല. കേരളത്തില്‍ മാത്രം കണ്ടുവരുന്ന പ്രവണതയാണിത്

  വിവാഹം

  കൃഷ്ണ പ്രഭയ്ക്ക് കേട്ടാല്‍ ഏറ്റവും ദേഷ്യം വരുന്ന ഒരു കാര്യം??

  പേടിക്കണ്ട, ഉടനെ കാണില്ല. എന്റേത് ഒരു പ്രത്യേക സ്വഭാവമാണ്. അതിന് ചേരുന്ന ഒരു പയ്യനെ കിട്ടുന്ന കാലത്ത് നോക്കാം. കല്യാണം നിര്‍ബന്ധമാണെന്ന് ചിന്തിക്കുന്ന ആളല്ല. ഒരു ടൈം ബോയ് ടൈപ്പ് പെണ്‍കുട്ടിയാണ് ഞാന്‍. എനിക്കിഷ്ടം ബൈക്ക്, എസ് യു വി വാഹനങ്ങളാണ്. അഭിനയം, നൃത്തം ഇവ രണ്ടും ഒരിക്കലും ആര്‍ക്കു വേണ്ടിയും ഞാന്‍ ഉപേക്ഷിക്കില്ല. ഇത്തരം കാര്യങ്ങള്‍ എല്ലാം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരാള്‍ വന്നാല്‍ അപ്പോള്‍ ആലോചിക്കാം.

  പുതിയ സിനിമ

  കൃഷ്ണ പ്രഭയ്ക്ക് കേട്ടാല്‍ ഏറ്റവും ദേഷ്യം വരുന്ന ഒരു കാര്യം??

  മനോജ് പാലോടന്‍ സംവിധാനം ചെയ്യുന്ന ഇത് താന്‍ടാ പൊലീസ് ഷൂട്ടിങ് കഴിഞ്ഞു, റിലീസിന് തയ്യാറെടുക്കുകയാണ്

  English summary
  Which question made Krishna Prabha get angry
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X