X
മലയാളം » സിനിമകള്‍ » ആണ്ടാള്‍
ആണ്ടാള്‍

ആണ്ടാള്‍

Drama | Jun 2023 |
Malayalam

2.5 /5 Users

0 /5 Filmibeat

ആണ്ടാള്‍ കഥ

മികച്ച സിനിമയ്ക്കുള്ള 2018ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ കാന്തന്‍ ദ ലവര്‍ ഓഫ് കളറിന് ശേഷം ഷെരീഫ് ഈസ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആണ്ടാള്‍. കേരളത്തിലും തമിഴ്‌നാട്ടിലുമടക്കം ഇന്ന് ജീവിക്കുന്ന ശ്രീലങ്കന്‍ തമിഴരുടെ കഥയാണ് ചിത്രം പറയുന്നത്. ഇര്‍ഷാദ് അലി, അഭിജ, ധന്യ അനന്യ, സാദിഖ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവര്‍ക്കൊപ്പം ശ്രീലങ്കന്‍ തമിഴരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.   ജനിച്ചുകളിച്ചു വളര്‍ന്ന മണ്ണില്‍ മനസ്സ് ആണ്ടുപോയ മനുഷ്യരുടെ അസ്വസ്തതകളാണ് ആണ്ടാള്‍ പറയുന്നത്. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ചരിത്രപരമായ ആഭ്യന്തരപ്രശ്‌നങ്ങള്‍ തൊട്ട് എല്‍.ടി.ടിഇയും രാജീവ്ഗാന്ധിവധവും യുദ്ധവും തീവ്രവാദവും തുടങ്ങി ലോകത്തെമ്പാടും നടക്കുന്ന അഭയാര്‍ത്ഥി ജീവിതത്തിന്റെ അനുരണനങ്ങള്‍ ഏതുവിധം ശ്രീലങ്കന്‍ തമിഴനെ ബാധിക്കുന്നെന്നും ചിത്രം പറയുന്നു.   ഹാര്‍ട്ടിക്രാഫ്റ്റ് എന്റര്‍ടൈനിന്റെ ബാനറില്‍ ഇര്‍ഷാദ് അലിയും അന്‍വന്‍ അബ്ദുള്ളയുമാണ് സിനിമ നിര്‍മ്മിക്കുന്നത്. പ്രമോദ് കൂവേരി രചന നിര്‍വ്വഹിക്കുന്നു. പ്രിയന്‍ ഛായാഗ്രഹണവും രഞ്ജിന്‍ രാജ് സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു. പ്രശോഭ് ആണ് ചിത്രത്തിന്റെ എഡിറ്റര്‍.
Read More

ആണ്ടാള്‍ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ആണ്ടാള്‍ ക്രൂ വിവരങ്ങൾ

സംവിധായകന്‍ ഷെരീഫ് ഈസ
ഛായാഗ്രഹണം പ്രിയന്‍
സംപാദക NA
സംഗീതം രഞ്ജിന്‍ രാജ്‌
നിര്‍മ്മാതാവ്‌ ഇർഷാദ് അലി, അന്‍വര്‍ അബ്ദുള്ള
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ആണ്ടാള്‍ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

ആണ്ടാള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+