X
മലയാളം » സിനിമകള്‍ » ജലച്ചായം
ജലച്ചായം

ജലച്ചായം

Drama | 06 Jun 2010 | 90 Mins
Malayalam

2.5 /5 Users

0 /5 Filmibeat

ജലച്ചായം കഥ

ഇന്ത്യയിലെ ആദ്യത്തെ മൊബൈല്‍ ഫോണ്‍ ചലച്ചിത്രാവിഷ്‌ക്കാരമായ വീണാവാദനം എന്ന മലയാളം ഡോക്യുമെന്ററിയുടെ സംവിധായകന്‍ സതീഷ് കളത്തില്‍  സംവിധാനം ചെയ്ത ചിത്രമാണ് ജലച്ചായം. ദി പീപ്പിള്‍സ് ഫിലിംസിന്റെ ബാനറില്‍ സതീഷ് കളത്തിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മൊബൈല്‍ ഫോണ്‍ ക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ച ആദ്യത്തെ ഡിജിറ്റല്‍ ഫോര്‍മാറ്റിലുള്ള മുഴുനീള ചലച്ചിത്രമാണ് ജലച്ചായം. നോക്കിയ എന്‍ 95 ഫോണിലാണ് ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ സിനിമയുടെ ചിത്രീകരണം നടത്തിയത്. ബാബുരാജ് പുത്തൂര്‍, ഡോ. ബി ജയകൃഷ്ണന്‍,കൃപ, പ്രസന്ന ബാലന്‍, ബേബി ലക്ഷ്മി, ബേബി നിമിഷ , മാസ്റ്റര്‍ നവീന്‍കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.  സദാനന്ദന്‍ എന്ന ഒരു ഗ്രാമീണ ചിത്രകാരനെ നഗരത്തിലെ മോഹന്‍ എന്ന ഒരു ചിത്രകലാ അദ്ധ്യാപകന്‍ ചിത്രകലയുടെ ആധുനിക സങ്കേതങ്ങള്‍ പഠിപ്പിക്കുകയും അയാളെ ഉപയോഗിച്ച് നല്ല ചിത്രങ്ങള്‍ വരപ്പിക്കുകയും ചെയ്യുന്നു. ആ സൃഷ്ടികളെ വില കൊടുത്ത് വാങ്ങുന്ന മോഹന്‍ പക്ഷെ, അവയെല്ലാം സ്വന്തം പേരിലാണ് പുറംലോകത്തെത്തിക്കുന്നത്.മോഹന്റെ ഈ ചതി സദാനന്ദന്‍ തിരിച്ചറിയുമ്പോള്‍ ഉണ്ടാകുന്ന സംഭവവികാസമാണ്  ചിത്രം പറയുന്നത്. മലയാളത്തിലെ പ്രമുഖ നടിയും നര്‍ത്തകിയുമായ കൃപ അതിഥി താരമായി എത്തിയ ചിത്രത്തില്‍ കവി മുല്ലനേഴി, നാടകകൃത്ത് രവി കേച്ചേരി, സിനിമസീരിയല്‍ നടി രമാദേവി, നാടക നടന്‍ ചിത്രമോഹന്‍, പ്രൊഫ കെ.ബി.ഉണ്ണിത്താന്‍, എന്‍.പി.കെ. കൃഷ്ണന്‍, ദാസ് അഞ്ചേരി, റുക്കിയ കേച്ചേരി തുടങ്ങിയവരും അഭിനയിക്കുന്നു. സുജിത് ആലുങ്കലാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.ഛായാഗ്രഹണം പ്രമോദ് വടകര. സിദ്ധാര്‍ത്ഥന്‍ പുറനാട്ടുകരയുടെ വരികള്‍ക്ക് ഉണ്ണികുമാര്‍ സംഗീതം പകരുന്നു. ബാബുരാജ് പുത്തൂര്‍ആണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.
Read More

ജലച്ചായം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ജലച്ചായം ക്രൂ വിവരങ്ങൾ

സംവിധായകന്‍ സതീഷ് കളത്തിൽ
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ സതീഷ് കളത്തിൽ
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ജലച്ചായം പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ജലച്ചായം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+