»   » ബ്യൂട്ടിപാര്‍ലര്‍: പിതാവിന് മുക്തയുടെ അന്ത്യശാസനം

ബ്യൂട്ടിപാര്‍ലര്‍: പിതാവിന് മുക്തയുടെ അന്ത്യശാസനം

Posted By:
Subscribe to Filmibeat Malayalam

Muktha
പ്രശസ്‌ത സിനിമാ താരം മുക്തയും പിതാവും വീണ്ടും വാര്‍ത്തകളിലേക്ക്‌. മുക്തയുടെപിതാവ്‌ ജോര്‍ജ്ജിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലറിലെത്തി സ്ഥാപനം ഒഴിഞ്ഞ്‌ കൊടുക്കുണമെന്ന മുക്തയുടെ അന്ത്യശാസനമാണ്‌ ഈ താരകുടുംബത്തെ വീണ്ടും വാര്‍ത്തകളിലെത്തിച്ചിരിയ്‌ക്കുന്നത്‌.

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ്‌ അമ്മ സാലി ജോര്‍ജ്ജ്‌, അഭിഭാഷകന്‍, രണ്ട്‌ അംഗരക്ഷകരെ എന്നിവര്‍ക്കൊപ്പം കോതമംഗലത്തെ ബ്യൂട്ടിപാര്‍ലറില്‍ മുക്ത എത്തിയത്‌. ഇപ്പോള്‍ സ്ഥാപനം നടത്തുന്ന യുവതിയോട്‌ ബ്യൂട്ടിപാര്‍ലര്‍ വിട്ടുതരണമെന്നും അല്ലെങ്കില്‍ പിതാവിന്റെ പേരിലുള്ള കരാര്‍ അമ്മ സാലിയുടെ പേരിലേക്ക്‌ മാറ്റി എഴുതണമെന്നുമാണ്‌ മുക്ത ആവശ്യപ്പെട്ടത്‌.

എന്നാല്‍ ബ്യൂട്ടിപാര്‍ലര്‍ താന്‍ വാങ്ങിയതാണെന്നും അത്‌ നടത്താന്‍ ചുമതലപ്പെടുത്തിയവരോട്‌ സ്ഥാപനം ഒഴിയാന്‍ ആവശ്യപ്പെടുന്നത്‌ പുതിയ വിവാദത്തിന്‌ തിരി കൊളുത്താന്‍ ഭാര്യയും മകളും ചേര്‍ന്ന്‌ നടത്തുന്ന ശ്രമമാണെന്നും പിതാവ്‌ ജോര്‍ജ്ജ്‌ പറഞ്ഞു.

കുറച്ചു നാള്‍ മുമ്പ്‌ മുക്തയും പിതാവും വെവ്വെറെ നടത്തിയ വാര്‍ത്താ സമ്മേളനങ്ങള്‍ വന്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. മുക്തയുടെ ഇപ്പോഴത്തെ പോക്ക്‌ ശരിയായ രീതിയിലല്ലെന്നുള്ള ജോര്‍ജ്ജിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുക്ത പിതാവിനെതിരെ ഒട്ടേറെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam