»   » മമ്മൂട്ടിയുടെ അമ്മയായി ഗീതാ വിജയന്‍!

മമ്മൂട്ടിയുടെ അമ്മയായി ഗീതാ വിജയന്‍!

Posted By:
Subscribe to Filmibeat Malayalam
Geetha Vijayan
മമ്മൂട്ടിയുടെ ഡബിള്‍സ് വീണ്ടും വാര്‍ത്ത സൃഷ്ടിയ്ക്കുകയില്ല. മമ്മൂട്ടിയല്ല മറിച്ച് സിനിമയിലെ നടിമാരാണ് വാര്‍ത്തകള്‍ നിറയുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം നദിയാ മൊയ്തു മലയാളത്തിലേക്ക് തിരിച്ചെത്തുന്നുവെന്നതായിരുന്നു ഡബിള്‍സിന്റെ ആദ്യ വിശേഷം. മലയാളിയുടെ മനസ്സില്‍ ഇപ്പോഴും നിറഞ്ഞുനില്‍ക്കുന്ന ശ്യാമയിലെ കൂട്ടുകെട്ട് വീണ്ടും ഒന്നിയ്ക്കുന്നത് പുതുമയായി.

പിന്നീട് ഭാവന സിനിമയില്‍ പ്രത്യക്ഷപ്പെടുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നു. ഒടുവില്‍ സോണിയ അഗര്‍വാള്‍, റോമ, റീമ കല്ലിങ്കല്‍ എന്നിവരും ഡബിള്‍സില്‍ ഉണ്ടാകുമെന്ന് ഉറപ്പായി. ഇപ്പോഴിതാ സിനിമയിലെ മറ്റൊരു നടി വാര്‍ത്തയാവുകായണ്.

ഇന്‍ ഹരിഹര്‍ നഗറിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറിയ നടി ഗീതാ വിജയനാണ് ഡബിള്‍സിലെ മറ്റൊരു താരം. ചിത്രത്തില്‍ ഗീതയുടെ റോള്‍ എന്തെന്നല്ലേ, മമ്മൂട്ടിയുടെ അമ്മ വേഷത്തിലാണ് ഗീത. കേട്ടിട്ട് ഞെട്ടിയോ?

നായികാ റോളുകളില്‍ നിന്ന് രണ്ടാംനിര റോളുകളിലേക്ക് ചുവടുമാറിയ ഗീതാ വിജയന്‍ ഇതാദ്യമായിട്ടാണ് ഒരു സൂപ്പര്‍താരത്തിന്റെ അമ്മ വേഷത്തില്‍ ്പ്രത്യക്ഷപ്പെടുന്നത്. ഇവരുടെ കോമ്പിനേഷന്‍ സീനുകളെക്കുറിച്ച് നിങ്ങള്‍ ആലോചിയ്ക്കുന്നുണ്ടെങ്കില്‍ അങ്ങനെയൊന്ന് പക്ഷേ സിനിമയില്‍ ഇല്ല. മമ്മൂട്ടിയുടെയും നദിയയുടെയും അമ്മ വേഷത്തിലാണ് അഭിനയിക്കുന്നതെങ്കിലും ഇവരുടെ കുട്ടിക്കാലം അഭിനയിക്കുന്ന കുട്ടികളുടെ അമ്മയായാണ് ഗീത പ്രത്യക്ഷപ്പെടുന്നത്. അതും ചില ഫഌഷ് ബാക്ക് രംഗങ്ങളില്‍ മാത്രം. അപ്പോള്‍ പിന്നെ വലിയ കുഴപ്പമില്ലല്ലോ!

എന്നാല്‍ മമ്മൂട്ടി കരിയറില്‍ ഇത് വലിയ പുതുമയൊന്നുമല്ല, ഒരുകാലത്ത് മമ്മൂട്ടിയുടെ ഒക്കത്തിരുന്ന അഭിനയിച്ച നടിയ്ക്ക് താരത്തിന്റെ ഭാര്യായി അഭിനയിക്കേണ്ട നിര്‍(ഭാഗ്യ)വും വന്നിട്ടുണ്ട്. ബേബി അഞ്ജുവിനാണ് മമ്മൂട്ടിയുടെ മകളായും ഭാര്യയായും അഭിനയിക്കാനുള്ള അവസരമൊത്തത്. ഒരുപക്ഷേ ഡബിള്‍സ് സംവിധായകന്‍ സോഹന്‍ സീനുലാല്‍ അഞ്ജുവിനെ മമ്മൂട്ടിയുടെ അമ്മയാക്കയിരുന്നെങ്കിലോ?

English summary
Actress Geetha Vijayan plays Mammootty's mom role In Doubles

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam