»   » വെള്ളരിപ്രാവിനോട് കാവ്യ നോ പറഞ്ഞു?

വെള്ളരിപ്രാവിനോട് കാവ്യ നോ പറഞ്ഞു?

Posted By:
Subscribe to Filmibeat Malayalam
Vellaripravinte Changathi
2011 കാവ്യയ്ക്ക് എന്തുകൊണ്ടും ഭാഗ്യവര്‍ഷമായിരുന്നു. അരഡസനോളം ചിത്രങ്ങള്‍ കാവ്യയുടേതായി തീയേറ്ററിലെത്തി. ഗദ്ദാമ എന്ന ചിത്രത്തിലെ അഭിനയത്തിന് നല്ല നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും ലഭിച്ചു.

മമ്മൂട്ടിയ്‌ക്കൊപ്പമുള്ള വെനീസിലെ വ്യാപാരി, അക്കു അക്ബറിന്റെ വെള്ളരിപ്രാവിന്റെ ചങ്ങാതി എന്നിവയാണ് കാവ്യയുടേതായി തീയേറ്ററുകളിലെത്തുന്ന ചിത്രങ്ങള്‍. ഇരു ചിത്രങ്ങളും ട്രീറ്റ്‌മെന്റില്‍ വ്യത്യസ്തത പുലര്‍ത്തുന്നതിനാല്‍ പ്രേക്ഷക ശ്രദ്ധ ലഭിയ്ക്കുമെന്ന വിശ്വാസത്തിലാണ് കാവ്യ.

1970 കളുടെ പശ്ചാത്തലത്തിലൊരുങ്ങുന്ന വെള്ളരി പ്രാവിന്റെ ചങ്ങാതിയുമായി അക്കു അക്ബര്‍ തന്നെ സമീപിച്ചപ്പോള്‍ ആദ്യം കാവ്യ നോ പറഞ്ഞു. തനിയ്ക്ക് കഥ പോലും കേള്‍ക്കേണ്ടന്നായിരുന്നു കാവ്യ അറിയിച്ചത്.

ഒരു വര്‍ഷമായി ഇളവേളകളില്ലാതെ ജോലി ചെയ്യുകയായിരുന്നു നടി. വിശ്രമം ആവശ്യമാണെന്ന് കാവ്യയ്ക്ക് അറിയാമായിരുന്നു. ആസ്‌ത്രേലിയയില്‍ ജോലി ചെയ്യുന്ന കാവ്യയുടെ സഹോദരനും അപ്പോള്‍ നാട്ടിലെത്തിയിരുന്നു. സഹോദരനൊപ്പം കുറച്ചു സമയം ചെലവഴിയ്ക്കാമെന്നു കരുതിയിരിക്കുമ്പോഴാണ് വെള്ളരിപ്രാവുമായി അക്കു അക്ബര്‍ എത്തുന്നത്.

തനിയ്ക്ക് താത്പര്യമില്ലെന്ന് കാവ്യ അറിയിച്ചു. എന്നാല്‍ മുന്‍പ് കമലിന്റെ അസിസ്റ്റന്റായിരുന്നപ്പോള്‍ അക്കുവിനെ കാവ്യയ്ക്ക് പരിചയമുണ്ടായിരുന്നു. അതുകൊണ്ട് സംവിധായകന്‍ നിര്‍ബന്ധിച്ചപ്പോള്‍ കാവ്യ കഥ കേള്‍ക്കുകയായിരുന്നു. കഥ കേട്ടപ്പോള്‍ പിന്നീട് മറ്റൊന്നും ആലോചിക്കാതെ ഈ ചിത്രത്തിലഭിനയിക്കാന്‍ താന്‍ സമ്മതം മൂളുകയായിരുന്നുവെന്ന് കാവ്യ.

1970ല്‍ അഗസ്റ്റിന്‍ ജോസഫ് എന്ന സംവിധായകന്‍ പുതുമുഖങ്ങളെ കഥാപാത്രങ്ങളാക്കി ഒരു സിനിമ ചെയ്യുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധികള്‍ മൂലം സിനിമ റിലീസ് ചെയ്യാനാവുന്നില്ല. നിരാശനായ സംവിധായകന്‍ ജീവനൊടുക്കുന്നു.

41വര്‍ഷങ്ങള്‍ക്ക് ശേഷം അഗസ്റ്റിന്റെ മകന്‍ സിനിമ കണ്ടെടുക്കുകയും 2011ലെ ക്രിസ്മസിന് സിനിമ റിലീസ് ചെയ്യാനും ശ്രമിയ്ക്കുന്നു. ഇത്തരത്തിലാണ് വെള്ളരിപ്രാവിന്റെ കഥ മുന്നോട്ട് പോവുന്നത്. ചിത്രത്തില്‍ ഷീലയെ അനുസ്മരിപ്പിക്കുന്ന ഗെറ്റപ്പിലാണ് കാവ്യയെത്തുന്നത്.

English summary
With the second Sate Film Award for Best Actress in her kitty and two new releases with megastars Mammootty and Dileep lined up this month, Kavya Madhavan is upbeat.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam