»   » ജീവിതത്തിലെ ഏക പുരുഷന്‍ അനില്‍: കല്‍പന

ജീവിതത്തിലെ ഏക പുരുഷന്‍ അനില്‍: കല്‍പന

Posted By:
Subscribe to Filmibeat Malayalam
Kalpana
ഭര്‍ത്താവ് അനിലില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് കുടുംബകോടതിയെ സമീപിച്ചുവെന്ന വാര്‍ത്തകള്‍ നടി കല്‍പന നിഷേധിച്ചു. എന്നാല്‍ മറ്റെല്ലാ കുടുംബത്തിലേയും പോലെ തങ്ങളുടെ കുടുംബത്തിലും പ്രശ്‌നങ്ങളുണ്ടെന്നും കല്‍പന വ്യക്തമാക്കി.

മാധ്യമങ്ങള്‍ അടിസ്ഥാനരഹിതമായ വാര്‍ത്തകളാണ് നല്‍കിയതെന്നും ഇതില്‍ താന്‍ അസ്വസ്ഥയാണെന്നും താരം പറഞ്ഞു. സാധാരണ എല്ലാ കുടുംബങ്ങളിലെയും പോലെ എന്റെ കുടുംബത്തിലും പ്രശ്‌നമുണ്ട്.

എന്നാല്‍ അതൊന്നും ഒരു പരിധികഴിഞ്ഞ് വഷളാവാതെ ഞങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ഒരു സെലിബ്രിട്ടിയായിരിക്കുന്നതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങള്‍ക്ക് വലിയ പ്രചാരം ലഭിയ്ക്കുമെന്ന് അറിയാം. എന്നാല്‍ വിവാഹമോചനം ഇതിനൊരു പരിഹാരമല്ലല്ലോ- കല്‍പന ചോദിക്കുന്നു.

ചിലര്‍ക്ക് താരങ്ങളുടെ ജീവിതത്തെക്കുറിച്ച് ഇല്ലാക്കഥകള്‍ മെനയാന്‍ താല്‍പര്യമാണ്. ഞാനും അനിലും ചലച്ചിത്രമേഖലയിലുള്ളവരാണ്. അതുകൊണ്ടുതന്നെ വാര്‍ത്തകള്‍ക്ക് പ്രചാരം കൂടും. അദ്ദേഹം ജോലിയുമായി ബന്ധപ്പെട്ട് തിരക്കിലാണ്.

ഇപ്പോള്‍ കന്നഡയില്‍ ഒരു ചിത്രം ചെയ്യാനുള്ള ജോലികള്‍ നടക്കുകയാണ്. എനിയ്ക്കാണെങ്കില്‍ എന്റേതായ തിരക്കുകളുണ്ട്. എന്റെ ജീവതത്തില്‍ ഉണ്ടായിട്ടുള്ള ഒരേയൊരു പുരുഷന്‍ അനിലാണ്- കല്‍പന പറയുന്നു.

English summary
After the divorce of her sister Uruvasi, Malayalam cine artist Kalpana ruled out all the stories about her divorce that with her husband,director Anil. But added that they are just like any other family and will have issues amongst each other and they all will be sorted out. She was upset over that fact that many medias are spreading the news about she getting divorsed from Anil,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam