»   » റെയ്മയുടെ കണ്ണുകള്‍ എത്രയോ സുന്ദരം: നരേന്‍

റെയ്മയുടെ കണ്ണുകള്‍ എത്രയോ സുന്ദരം: നരേന്‍

Posted By:
Subscribe to Filmibeat Malayalam
Raima and Narain
നടി റെയ്മ സെന്നില്‍ ഏറ്റവു മനോഹരമായ കാര്യം അവരുടെ കണ്ണുകളാണെന്ന് നടന്‍ നരേന്‍. വീരപുത്രന്‍ എന്ന ചിത്രത്തില്‍ നരേന്റെ നായികയായി അഭിനയിക്കുന്നത് റെയ്മ സെന്നാണ്.

ഇതാദ്യമായിട്ടാണ് റെയ്മ ഒരു മലയാളചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ ചരിത്രപുരുഷനായ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിനെ നരേന്‍ അവതരിപ്പിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പത്‌നി കുഞ്ഞുബീവാത്തു എന്ന കഥാപാത്രമായാണ് റെയ്മ സെന്‍ എത്തുന്നത്.

തന്റെ പുതിയ നായികയുടെ കണ്ണുകളില്‍ നേരന്‍ മയങ്ങിയെന്നു പറയുന്നതായിരിക്കും നല്ലത്. അത്രയേറെ മനോഹരങ്ങളാണ് റെയ്മയുടെ കണ്ണുകളെന്നും ഇതുതന്നെയാണ് അവരുടെ ഏറ്റവും വലിയ സമ്പത്തെന്നുമാണ് നരേന്‍ പറഞ്ഞത്.

വളരെ ഇന്റലിജന്റായ അഭിനേത്രിയാണ് അവര്‍. വീരപുത്രനില്‍ അഭിനയിക്കാനുള്ള അവരുടെ തീരുമാനം പ്രശംസിക്കേണ്ടതാണ്. ചിത്രങ്ങള്‍ വാരിവലിച്ച് അഭിനയിക്കുന്നതിലല്ല, ബുദ്ധിപരമായി സിനിമകള്‍ തെരഞ്ഞെടുക്കുന്നതിലാണ് അവര്‍ ശ്രദ്ധിക്കുന്നത്-റെയ്മയെക്കുറിച്ച് പറയുമ്പോള്‍ നരേന്‍ വാചാലനാകുന്നു.

റെയ്മയുമൊത്ത് ജോലി ചെയ്യാനായത് മനോഹരമായ അനുഭവമായിരുന്നുവെന്നും ആദ്യം അവര്‍ക്ക് ഭാഷ പ്രശ്‌നമുണ്ടായിരുന്നു. എന്നാല്‍ അതൊന്നും പ്രകടനത്തെ ബാധിച്ചില്ലെന്നും നരേന്‍ പറയുന്നു.

English summary
It is the first time Raima Sen is doing a role in Malayalam. Her co-star, Narain said that Raima's eyes are her assets. And she is an intelligent actress. One look at the films she has done so far and you'll acknowledge the smart choices she has made,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam