»   » അംബികയുടെ ചിത്രത്തില്‍ നായിക ഇന്ദു തമ്പി

അംബികയുടെ ചിത്രത്തില്‍ നായിക ഇന്ദു തമ്പി

Posted By:
Subscribe to Filmibeat Malayalam
മലയാളികളുടെ പ്രിയനായിക അംബിക സംവിധാന രംഗത്തേയ്ക്ക് കടക്കുന്നു. അംബികയുടെ കന്നിച്ചിത്രത്തില്‍ ഇത്തവണത്തെ മിസ് കേരള ഇന്ദു തമ്പിയാണ് നായികയാവുന്നത്.

പൂര്‍ണമായും പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് അംബിക ചിത്രമെടുക്കുന്നത്. ഹാസ്യത്തില്‍ ചാലിച്ച ഒരു സസ്‌പെന്‍സ് ത്രില്ലറാണ് താരത്തിന്റെ കന്നിച്ചിത്രം.

ചിത്രത്തിന്റെ പൂജാ ചടങ്ങുകള്‍ കഴിഞ്ഞ ദിവസം നടന്നു. അംബികയുടെ സഹോദരിയും അഭിനേത്രിയുമായ രാധയുള്‍പ്പെടെ ഒട്ടേറെ ചലച്ചിത്രപ്രവര്‍ത്തകര്‍ പൂജാചടങ്ങില്‍ പങ്കെടുത്തു. ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല


മലയാളത്തില്‍ നീലത്താമരയിലൂടെ അരങ്ങേറി ഒരുകാലത്ത് തെന്നിന്ത്യയിലെ ഒന്നാംനിരനായികയായ അംബികയ്ക്ക് സംവിധായകത്തൊപ്പിയണിയുമ്പോഴും ആ പരിചയസമ്പത്താണ് തുണയാകുന്നത്. ചിത്രം ഒരേസമയം തമിഴിലും മലയാളത്തിലും എടുക്കുന്നുണ്ട്.

സൌത്ത് ഇന്ത്യന്‍ മീഡിയായുടെ ബാനറില്‍ അര്‍ജുന്‍ നായരാണ് ചിത്രം നിര്‍മ്മിക്കുന്നത്. നീലത്താമരയിലൂടെ അരങ്ങേറിയ സുരേഷ്‌നായരാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്.

അംബിക തന്നെയാണ് സംഭാഷണം തയ്യാറാക്കുന്നത്. രാജീവ് വിജയ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതസംവിധായകന്‍ സി.വി.രഞ്ജിത്ത് ആണ്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam