»   » സിഐഡി മൂസയുടെ രണ്ടാം ഭാഗമില്ല?

സിഐഡി മൂസയുടെ രണ്ടാം ഭാഗമില്ല?

Posted By:
Subscribe to Filmibeat Malayalam
CID Moosa
ദിലീപ്-ഭാവന ജോഡികളുടെ സൂപ്പര്‍ഹിറ്റ് സിനിമയായ സിഐഡി മൂസയുടെ രണ്ടാം ഭാഗമുണ്ടാകാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ആദ്യസിനിമയുടെ തിരക്കഥാകൃത്തുക്കളായ സിബി കെ തോമസും ഉദയ് കൃഷ്ണനുമാണ് ഇതു സംബന്ധിച്ച് സൂചനകള്‍ നല്‍കിയത്.

രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള ആലോചനകള്‍ നടന്നുവെങ്കിലും മലയാള സിനിമയിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ പദ്ധതി നടക്കില്ലെന്ന് ഇവര്‍ പറയുന്നു.

വമ്പന്‍ ചെലവ് വന്ന സിനിമയായിരുന്നു സിഐഡി മൂസ. അതിന്റെ രണ്ടാം ഭാഗമൊരുക്കുമ്പോള്‍ ഗ്രാഫിക്‌സ് വര്‍ക്കിനും ഡിഐ വര്‍ക്കിനുമൊക്കെയായി നല്ല ചെലവ് പ്രതീക്ഷിയ്ക്കാം. സെക്കന്റ് പാര്‍ട്ട് ആദ്യ പാര്‍ട്ടിനെക്കാള്‍ ഒട്ടും പിന്നിലാകരുത്. അപ്പോള്‍ നല്ല നിലയില്‍ ചെലവ് വരുന്ന സിനിമയായി അത് മാറും.

മൂന്നരക്കോടി രൂപയ്ക്കുള്ളില്‍ നിര്‍മാണ ചെലവ് നിര്‍ത്തണമെന്ന അസോസിയേഷന്‍ തീരുമാനം നിലനില്‍ക്കുമ്പോള്‍ അങ്ങനെയൊരു സിനിമ ചെയ്യാനാവില്ലെന്ന് ഈ സൂപ്പര്‍ഹിറ്റ് തിരക്കഥാകൃത്തുക്കള്‍ പറയുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X