»   » ശ്വേത മേനോന്‍ വീണ്ടും മമ്മൂട്ടിയുടെ നായിക

ശ്വേത മേനോന്‍ വീണ്ടും മമ്മൂട്ടിയുടെ നായിക

Posted By:
Subscribe to Filmibeat Malayalam
Swetha menon
പാലേരിമാണിക്യമെന്ന രഞ്ജിത് ചിത്രത്തിന് ശേഷം ശ്വേതാ മേനോന്‍ വീണ്ടും മമ്മൂട്ടിയുടെ നായികയാവുന്നു. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ആഗസ്റ്റ് 15 എന്ന ചിത്രത്തിലാണ് ശ്വേത വീണ്ടും മമ്മൂട്ടിയുടെ നായികയാവുന്നത്.

ശ്വേതയെക്കൂടാതെ യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ പ്രശസ്തയായ മേഘ്‌നയും ആഗസ്റ്റ് 15ല്‍ പ്രധാനപ്പെട്ടൊരു റോള്‍ അഭിനയിക്കുന്നുണ്ട്.

ആഗസ്റ്റ് 15ല്‍ മുഖ്യമന്ത്രിയ്ക്കുനേരെ വധശ്രമം നടത്തിയയാളെ കണ്ടെത്താനെത്തുന്ന അന്വേഷണോദ്യോഗസ്ഥനായ ഡിസിപി പെരുമാളായിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത്. മുഖ്യമന്ത്രിയുടെ സ്വകാര്യ ഡോക്ടറായ സരിതാ ഹസന്‍ എന്ന കഥാപാത്രത്തെയാണ് ശ്വേത അവതരിപ്പിക്കുന്നത്.

മമ്മൂട്ടിയുടെ കഥാപാത്രത്തെ കഥയുടെ പലനിര്‍ണായക ഘട്ടങ്ങളിലും സഹായിക്കാനെത്തുന്നത് ശ്വേതയുടെ ഡോക്ടറാണ്. മേഘ്‌നയാവട്ടെ സൈബര്‍ സെല്ലിലെ ഓഫീസറായിട്ടാണ് വേഷമിടുന്നത്.

അനശ്വരം എന്ന മമ്മൂട്ടിച്ചിത്രത്തിലൂടെയായിരുന്നു ശ്വേത മലയാളത്തില്‍ നായികയായി അരങ്ങേറ്റം കുറിച്ചത്. ഇപ്പോള്‍ ശ്വേതയുടെ രണ്ടാംവരവില്‍ മമ്മൂട്ടിയ്‌ക്കൊപ്പമുള്ള രണ്ടാമത്തെ ചിത്രമായിരിക്കും ആഗസ്റ്റ് 15

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam