»   » ശ്രീനിവാസനെതിരെ നിര്‍മാതാക്കളുടെ സംഘടന

ശ്രീനിവാസനെതിരെ നിര്‍മാതാക്കളുടെ സംഘടന

Subscribe to Filmibeat Malayalam

 മലയാള സിനിമയിലെ സകലകലാ വല്ലഭനെന്ന്‌ വിശേഷിപ്പിയ്‌ക്കപ്പെടുന്ന ശ്രീനിവാസനെതിരെ നിര്‍മാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷന്‍ രംഗത്ത്‌. ശ്രീനിവാസനുമായി പുതിയ പ്രൊജക്ടുകളില്‍ സഹകരിയ്‌ക്കേണ്ടെന്നാണ്‌ സംഘടനയുടെ തീരുമാനം.

അസോസിയേഷന്റെ അനുവാദമില്ലാതെ ശ്രീനിവാസനെ വെച്ച്‌ സിനിമയെടുക്കുകയോ തിരക്കഥയിലോ സംവിധാനത്തിലോ സഹകരിപ്പിയ്‌ക്കുകയോ ചെയ്യരുതെന്ന്‌ അസോസിയേഷന്‍ അംഗങ്ങള്‍ക്ക്‌ നിര്‍ദ്ദേശം നല്‌കിയിട്ടുണ്ട്‌.

നിര്‍മാതാവ്‌ വിന്ധ്യനില്‍ നിന്ന്‌ ശ്രീനിവാസന്‍ പത്ത്‌ വര്‍ഷം മുമ്പ്‌ വാങ്ങിയ അഞ്ച്‌ ലക്ഷം രൂപ അഡ്വാന്‍സ്‌ തിരികെ നല്‌കാത്തത്‌ സംബന്ധിച്ച പരാതിയിലാണ്‌ അസോസിയേഷന്റെ നടപടി. മോഹന്‍ലാലും ശ്രീനിയും നായകന്‍മാരായെത്തിയ അയാള്‍ കഥയെഴുതുകയാണ്‌ എന്ന ചിത്രത്തിന്‌ ശേഷമാണ്‌ വിന്ധ്യന്‍ ശ്രീനിയ്‌ക്ക്‌ അഡ്വാന്‍സ്‌ നല്‌കിയത്‌.

പ്രൊജക്ട്‌ നടക്കാതെ പോയതിനാല്‍ പലതവണ പണം മടക്കി ചോദിച്ചിട്ടും ശ്രീനി തന്നില്ലെന്ന്‌ വിന്ധ്യന്‍ പറയുന്നു. തുടര്‍ന്നാണ്‌ അസോസിയേഷനില്‍ പരാതി നല്‌കിയത്‌. പിഴ ഉള്‍പ്പെടെ ഏഴു ലക്ഷം രൂപ ശ്രീനിവാസന്‍ അടയ്‌ക്കണമെന്നാണ്‌ അസോസിയേഷന്റെ തീരുമാനം.

ഇതിനിടെ ശ്രീനിയുടെ പുതിയ സിനിമയായ പാസഞ്ചറിന്റെ നിര്‍മാതക്കള്‍ ഈ തുക അടയ്‌ക്കണമെന്നും അല്ലെങ്കില്‍ സിനിമയുടെ റിലീസ്‌ തടയുമെന്നും അസോസിയേഷന്‍ മുന്നറിയിപ്പ്‌ നല്‌കിയിരുന്നു. ഇതിനെതിരെ പാസഞ്ചറിന്റെ നിര്‍മാതാവ്‌ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന്‌ സിനിമയുടെ റിലീസ്‌ തടയരുതെന്ന്‌ കോടതി ഉത്തരവിട്ടിരുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam