»   » മണിരത്‌നം വീണ്ടും കേരളത്തിലേക്ക്

മണിരത്‌നം വീണ്ടും കേരളത്തിലേക്ക്

Posted By:
Subscribe to Filmibeat Malayalam
Maniratnam
രാവണനനെന്ന മെഗാ പ്രൊജക്ടിന് ശേഷം മണിരത്‌നം തന്റെ അടുത്ത സിനിമയുടെ വര്‍ക്കുകള്‍ ആരംഭിയ്ക്കുന്നു. പതിനഞ്ചാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തില്‍ ഒരു പിരീയഡ് ചിത്രമാണ് മണിരത്‌നം ഇനി ഒരുക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

വന്‍ ബജറ്റില്‍ നിര്‍മ്മിയ്ക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കേരളത്തിലായിരിക്കുമെന്നാണ് സൂചനകള്‍. മണിയുടെ രാവണന്റെ ഷൂട്ടിങും കേരളത്തില്‍ തന്നെയായിരുന്നു നടന്നത്.

പുതിയ പ്രൊജക്ടിന്റെ താരനിര്‍ണയം നടന്നുവരികയാണ്. ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ ഉടന്‍ തന്നെ പുറത്തുവരുമെന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്. അതിനിടെ തന്റെ സഹസംവിധായകനായി പ്രവര്‍ത്തിയ്ക്കുന്ന ശിവ സംവിധാനം ചെയ്യുന്ന ഒരു സിനിമ നിര്‍മിയ്ക്കാനും മണിരത്‌നം ആലോചിയ്ക്കുന്നുണ്ട്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam