»   » ദിലീപ് മായാമോഹിനി; കൂടെ ലക്ഷ്മിയും മൈഥിലിയും

ദിലീപ് മായാമോഹിനി; കൂടെ ലക്ഷ്മിയും മൈഥിലിയും

Posted By:
Subscribe to Filmibeat Malayalam
Dileep
ജനപ്രിയനായകന്‍ ദിലീപിനെ നായകനാക്കി ജോസ് തോമസ് ഒരുക്കുന്ന ചിത്രത്തിന് മായാമോഹിനിയെന്ന് പേരിട്ടു. സിനിമയുടെ പേര് സൂചിപ്പിയ്ക്കുമ്പോലെ ആരെയും മോഹിപ്പിയ്ക്കുന്ന ഒരു സ്ത്രീയുടെ വേഷമാണ് ദിലീപ് ഈ ചിത്രത്തില്‍ അവതരിപ്പിയ്ക്കുന്നത്.

ചാന്തുപൊട്ടു പോലുള്ള സിനിമകളില്‍ അഭിനയിക്കാന്‍ ചങ്കൂറ്റം കാണിച്ച നടന്‍ ഒരു മുഴുനീള സ്ത്രീ വേഷമാണ് മായാമോഹിനിയില്‍ അവതരിപ്പിയ്്ക്കുന്നത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ദിലീപിനെ നായകനാക്കി ഉദയപുരംസുല്‍ത്താന്‍ ഒരുക്കിയ കൂട്ടുകെട്ട് തന്നെയാണ് ഈ സിനിമയുടെ അണിയറയിലുമുള്ളത്. മോളിവുഡിലെ ഏറ്റവും വിലപിടിപ്പുള്ള തിരക്കഥാകൃത്തുക്കളായ സിബി-ഉദയന്‍ ടീമിന്റെ തിരക്കഥയില്‍ ജോസ് തോമസ് ഒരുക്കുന്ന ചിത്രത്തില്‍ വന്‍താരനിരയാണ് അണിനിരക്കുന്നത്.

ലക്ഷ്മി റായി, മൈഥിലി എന്നിവര്‍ നായികരമാരാവുന്ന ചിത്രത്തിലെ മറ്റുപ്രധാന താരങ്ങള്‍ ബിജു മേനോന്‍, മാമുക്കോയ, സ്ഫടികം ജോര്‍ജ്ജ് ശരത് ബാബു എ്‌നിവരാണ്. കളര്‍ഫാക്ടറിയുടെ ബാനറില്‍ നിര്‍മിയ്ക്കുന്ന മായാമോഹിനി 2012ന്റെ മധ്യത്തോടെ മാത്രമേ തിയറ്ററുകളിലെത്തൂവെന്നാണ് സൂചന.

അതേസമയം ഷൂട്ടിങ് പൂര്‍ത്തിയായതും അവസാനഘട്ടത്തിലെത്തിയതുമായി ഒരുപിടി ചിത്രങ്ങള്‍ ദിലീപ് ചിത്രങ്ങള്‍ ഈ മാസം മുതല്‍ തിയറ്ററുകളിലെത്തും.

ലാല്‍ജോസ് സംവിധാനം ചെയ്ത സ്പാനിഷ് മസാല, ഡിസംബര്‍ 23നാണ് ചാര്‍ട്ട് ചെയ്തിരിയ്ക്കുന്നത്. ഇതിന് ശേം വെള്ളരിപ്രാവിന്റെ ചങ്ങാതി, മിസ്റ്റര്‍ മരുമകന്‍ എന്നീ സിനിമകളുടെ ജോലികളും ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു.

English summary
The new film in which Janapriyanayakan Dileep will be playing a full length female role has been titled as 'Mayamohini'.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam