»   » ശ്രീനിയെ വിലക്കിയിട്ടില്ലെന്ന്‌ നിര്‍മ്മാതാക്കള്‍

ശ്രീനിയെ വിലക്കിയിട്ടില്ലെന്ന്‌ നിര്‍മ്മാതാക്കള്‍

Posted By:
Subscribe to Filmibeat Malayalam
Sreenivasan
കൊച്ചി: നടന്‍ ശ്രീനിവാസന്‌ അപ്രഖ്യാപിത വിലക്കുണ്ടെന്ന വാര്‍ത്ത ശരിയല്ലെന്ന്‌ സിനിമാ നിര്‍മ്മാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷന്‍ അറയിച്ചു.

ശ്രീനിവാസനെ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷന്‍ വിലക്കിയന്നെ പശ്ചാത്തലത്തില്‍ അദ്ദേഹത്തെ വച്ചു ചിത്രമെടുക്കാനുള്ള ശ്രമത്തിലാണ്‌ ലയാളം ഫിലിം പ്രൊഡ്യൂസേഴ്‌സ്‌ എന്ന പുതിയ സംഘടന.

നിര്‍മ്മാതാവയ വിന്ധ്യനില്‍ നിന്നും അഡ്വാന്‍സ്‌ വാങ്ങിയശേഷം അഭിനയിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന്‌ ശ്രീനിവാസന്‌ വിലക്കേര്‍പ്പെടുത്താന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചുവെന്നായിരുന്നു വാര്‍ത്ത. ശ്രീനിവാസന്റെ കാര്യം ചര്‍ച്ച ചെയ്‌തില്ലെങ്കിലും വിലക്കിനോ ഉപരോധത്തിനോ തീരുമാനിച്ചിട്ടില്ലെന്ന്‌ പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷന്‍ ഭാരവാഹി സാബു ചെറിയാന്‍ പറഞ്ഞു.

വിന്ധ്യന്‌ പണം തിരികെ ലഭിക്കുന്നതിനായി ചില ധാരണകളില്‍ എത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ശ്രീനിവാസന്‌ വിലക്കേര്‍പ്പെടുത്തിയെന്ന്‌ ഏതാനും മാസങ്ങള്‍ക്ക്‌ മുമ്പും വാര്‍ത്ത വന്നിരുന്നു. അതിന്‌ ശേഷം അദ്ദേഹം നാലുപടങ്ങള്‍ ചെയ്‌തിട്ടുണ്ട്‌- സാബു ചെറിയാന്‍ ചൂണ്ടിക്കാട്ടി.

വിലക്കിനെക്കുറിച്ച്‌ അറിഞ്ഞിട്ടില്ലെന്നാണ്‌ പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷനില്‍ നിന്നും അറിഞ്ഞതെന്ന്‌ ഫെഫ്‌ക പ്രതിനിധി ബി. ഉണ്ണികൃഷ്‌ണന്‍ പറഞ്ഞു.

മലയാളം ഫിലിം അസോസിയേഷന്റെ ജനറല്‍ സെക്രട്ടറി അശോകന്‍ ചാരങ്ങാട്ടിന്റെ ഉടമസ്ഥതയിലുള്ള ചാരങ്ങാട്ട്‌ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തില്‍ ശ്രീനിവാസനെ അഭിനയിപ്പിക്കാനാണ്‌ നീക്കം നടക്കുന്നത്‌.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam