»   » സംവിധാനം ശ്രീകുമാര്‍; പാടിയത് യേശുദാസ്

സംവിധാനം ശ്രീകുമാര്‍; പാടിയത് യേശുദാസ്

Posted By:
Subscribe to Filmibeat Malayalam
Sreekumar and Yesudas
ഗായകന്‍ എംജി ശ്രീകുമാറിന്റെ സംഗീത സംവിധാനത്തില്‍ ഗാനഗന്ധര്‍വ്വന്‍ ഡോക്ടര്‍ കെജെ യേശുദാസ് വീണ്ടും പാടി. ജയസൂര്യയെ നായകനാക്കി സജി സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കുഞ്ഞളിയന്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് രണ്ടു ഗായകരും ഒന്നിച്ചത്.

സകുടുംബം ശ്യാമള എന്ന ചിത്രത്തില്‍ മുമ്പ് ഇരുവരും ഒന്നിച്ചിരുന്നു. അന്നും ശ്രീകുമാറായിരുന്നു സംവിധായകന്‍. കുഞ്ഞളിയനിലെ മൂന്നു പാട്ടുകളില്‍ ഒന്ന് യേശുദാസും സുജാതയും ചേര്‍ന്നാണ് പാടുന്നത്. തിരുവനന്തപുരത്തെ എസ്എസ് ഡിജിറ്റല്‍ സ്റ്റുഡിയോയില്‍ കഴിഞ്ഞ ദിവസം ഇതിന്റെ റെക്കോര്‍ഡിങ് നടന്നു.

റിമി ടോമി, സുദീപ് കുമാര്‍, നിഷാന്ത്് എന്നവര്‍ക്കൊപ്പം പുതുമുഖ ഗായകരായ ശ്രീനാഥ്, അഖില തുടങ്ങിയവരും ചിത്രത്തില്‍ പാടുന്നുണ്ട്. പൂച്ചയ്‌ക്കൊരു മൂക്കുത്തിയെന്ന ചിത്രത്തിലൂടെ പിന്നണി ഗാനരംഗത്തേയ്ക്കുവന്ന ശ്രീകുമാര്‍ ഇപ്പോള്‍ സംഗീത സംവിധാനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.

ചതുരംഗം, താണ്ഡവം, കാഞ്ചീവരം, അലക്‌സാണ്ടര്‍ ദി ഗ്രേറ്റ്, ഒരു നാള്‍ വരും, പൊയ് സൊല്ല പോറോം, സര്‍ക്കാര്‍ കോളനി, സകുടുംബം ശ്യാമള തുടങ്ങി ഒട്ടേറെ ചിത്രങ്ങള്‍ക്ക് ശ്രീകുമാര്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ചുകഴിഞ്ഞു.

മുമ്പ് യേശുദാസും ശ്രീകുമാറും മാത്രമായിരുന്നു മലയാളചലച്ചിത്രഗാനശാഖയില്‍ ഏറ്റവും കൂടുതലായി കേട്ടിരുന്ന പാട്ടുകള്‍. അന്ന് ഇരുവരും തമ്മില്‍ ഈഗോ പ്രശ്‌നങ്ങളാണെന്നും പിണക്കത്തിലാണെന്നുമുള്ള തരത്തില്‍ ഒട്ടേറെ ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത്തരത്തിലൊരു പ്രശ്‌നവും തങ്ങള്‍ക്കിടയിലില്ലെന്ന് ഒരുമിച്ച് ജോലിചെയ്ത് മലയാളികളുടെ പ്രിയഗായകര്‍ തെളിയിച്ചിരിക്കുകയാണ്.

സെപ്റ്റംബര്‍ അവസാനവാരം പൊള്ളാച്ചിയില്‍ ചിത്രീകരണം തുടങ്ങുന്ന കുഞ്ഞളിയന്‍ എന്ന ചിത്രം ഡിസംബറില്‍ തിയറ്ററുകളിലെത്തിക്കാമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.

English summary
Malayali singer KJ Yesudas and MG Sreekumar is agin joined together for Saji Surendran's new film Kunjaliyan. Sreekumar directing music for this film Yesudas sung for him,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam