»   » ഭാവഗായകനോട് ഇതുവേണമായിരുന്നോ?

ഭാവഗായകനോട് ഇതുവേണമായിരുന്നോ?

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/09-jayachandran-songs-intentionally-avoid-films-2-aid0166.html">Next »</a></li></ul>
Jayachandran
മലയാളചലച്ചിത്രവേദിയിലെ ഭാവഗായകന്‍ ജയചന്ദ്രന്‍, മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലായി എത്രയോ മനോഹരഗാനങ്ങള്‍. നീലഗിരിയുടെ സഖികളെ ജ്വാലമുഖികളെ പാടികൊണ്ട് പ്രഥമ സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കി 1972ല്‍. പിന്നീട് എത്രയോ സംസ്ഥാന, ദേശീയ അവാര്‍ഡുകള്‍, തമിഴ്‌നാട് സ്റ്റേറ്റ് അവാര്‍ഡ്. വിവാദങ്ങളോ ബഹളങ്ങളോ ഇല്ലാതെ ഇന്നും ഭാവസുന്ദര ഗാനങ്ങള്‍ ആലപിച്ചുകൊണ്ട് ആസ്വാദകന്റെ മനസ്സിനെ ആനന്ദത്തിലാറാടിക്കുന്നു. എവിടേയും അടയാളപ്പെടുത്താതെപോകുന്ന ഈ മഹാനായ ഗായകന്റെ ദുഃഖം കഴിഞ്ഞവാരം ചിത്രഭൂമിയിലൂടെ പുറത്തുവന്നു.

പരാതികളോ പരിദേവനങ്ങളോ ഇല്ലാതെ ഏറ്റവും സൗമ്യനായ് കടന്നു പോകുന്ന ഈ ഗായകനെ മലയാളചലച്ചിത്രലോകം വല്ലാതെ അപമാനിക്കുന്നു.കാലങ്ങളായ് തുടരുന്ന കാര്യങ്ങള്‍ നിര്‍ലജ്ജം ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു എന്നത് ആ ഗായകനോടും അയാളുടെ ഹൃദയസംഗീതത്തെ നെഞ്ചേറ്റിയ ആസ്വാദകരോടും ചെയ്യുന്ന കഠിനപാതകമാണ്.

ജയചന്ദ്രന്റെ പാട്ടുകള്‍ക്കൊപ്പം ശ്രേയഘോഷാല്‍, ചിത്ര, എസ്. ജാനകി, എന്നിവരും പാടുമ്പോള്‍ ചിത്രത്തില്‍ നിന്നും ഒടുവില്‍ ജയചന്ദ്രന്റെ പാട്ട് മാറ്റി നിര്‍ത്തപ്പെടുന്നു.യുഗ്മഗാനങ്ങളില്‍ ജയചന്ദ്രന്‍ പാടിയ പാട്ടുകളെ മായ്ച്ചുകളഞ്ഞും അപ്രസക്തമാക്കിയും സിനിമയില്‍ ഉപയോഗിക്കാത്ത പാട്ടുകള്‍ ഒട്ടേറെ.

മനോഹരമായ സിറ്റ്വേഷന്‍ ഗാനങ്ങളെ ടൈറ്റില്‍ സോംഗാക്കി മാറ്റുന്നു. റിക്കാര്‍ഡ് ചെയ്ത ഗാനങ്ങള്‍ സിനിമ പുറത്തു വരുമ്പോള്‍ മറ്റൊരാളുടെ പാട്ടായി മാറിയിരിക്കുന്നു. നാല്‍പ്പത്തിയാറുവര്‍ഷമായ് മലയാളസിനിമയ്ക്കുവേണ്ടി പാടുന്ന ഈ കുലീനനായ മനുഷ്യനോട് ഇതിനേക്കാള്‍ കൂടുതല്‍ എങ്ങിനെ മോശമായ് ഇടപെടാന്‍ നമ്മുടെ ചലച്ചിത്രകാരന്‍മാര്‍ക്ക് സാധിക്കും.

അടുത്തപേജില്‍
ജയചന്ദ്രനെ ഒഴിവാക്കിയവര്‍ ആരെല്ലാം

<ul id="pagination-digg"><li class="next"><a href="/news/09-jayachandran-songs-intentionally-avoid-films-2-aid0166.html">Next »</a></li></ul>

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam