»   » ഇലക്ട്രയില്‍ നയന്‍സിന് സ്വന്തം ശബ്ദം

ഇലക്ട്രയില്‍ നയന്‍സിന് സ്വന്തം ശബ്ദം

Posted By:
Subscribe to Filmibeat Malayalam
Nayantara
മിക്ക താരങ്ങള്‍ക്കും ഇഷ്ടം അഭിനയിക്കുന്ന ചിത്രങ്ങളിലെല്ലാം സ്വന്തം ശബ്ദം തന്നെ നല്‍കണമെന്നാണ്. നടന്മാരുടെ കാര്യത്തില്‍ ഇത് പലപ്പോഴും സാധിക്കാറുണ്ടെങ്കിലും നടിമാര്‍ക്ക് പലപ്പോഴും നമ്മള്‍ കേള്‍ക്കുന്ന ഒരേ ശബ്ദങ്ങളാണ്.

ഡബ്ബ് ചെയ്യാന്‍ കൊള്ളാവുന്ന നല്ല ശബ്ദത്തിനുടമകളായിട്ടും പല നടിമാര്‍ക്കും തിരക്കേറിയ ഷെഡ്യൂളുകളും സമയമില്ലായ്മയുമാണ് ഇതിന് തടസ്സമാകുന്നത്. മലയാളത്തിലും തമിഴിലുമൊക്കെ പല നടിമാര്‍ക്കും ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളാണ് ശബ്ദം നല്‍കുന്നത്.

എന്നാല്‍ തന്റെ കാര്യത്തില്‍ ഈ കീഴ് വഴക്കം മാറ്റാനാണ് നയന്‍താരയുടെ തീരുമാനം. നയന്‍സ് സ്വന്തമായി ഡബ്ബ് ചെയ്യാന്‍ തീരുമാനിച്ചുകഴിഞ്ഞു. മലയാളം ചിത്രമായ ഇലക്ട്രയിലാണ് നയന്‍സ് സ്വന്തം ശബ്ദം ഉപയോഗിക്കുക.

മലയാളത്തില്‍ സ്വന്തം ശബ്ദത്തില്‍ തന്റെ കഥാപാത്രം സംസാരിക്കുന്നത് കേള്‍ക്കുന്ന കാര്യമോര്‍ത്ത് താന്‍ വളരെ എക്‌സൈറ്റഡാണെന്നാണ് താരം പറയുന്നത്. മലയാളത്തില്‍ മാത്രമല്ല തമിഴിലും തനിക്ക് തന്നെ ഡബ്ബ് ചെയ്യണമെന്നാണ് നയന്‍സിന്റെ ആഗ്രഹം. ഇതിനൊരും അവസരം കിട്ടിയാല്‍ അത് പാഴാക്കില്ലെന്നും നയന്‍താര പറയുന്നു.

തമിഴില്‍ ബോസ്സ് എങ്കിറ ഭാസ്‌കരന്‍, തെലുങ്കില്‍ സിംഹ, കന്നഡത്തില്‍ ഉപേന്ദ്ര എന്നിവയാണ് നയന്‍താരയുടെതായി പുറത്തിറങ്ങാനിരിക്കുന്ന പടങ്ങള്‍. മലയാളത്തില്‍ നയന്‍സ് അടുത്തതായി ചെയ്യുന്ന ചിത്രമാണ് ശ്യാമപ്രസാദിന്റെ ഇലക്ട്ര, ഇതില്‍ നയന്‍സിനൊപ്പം ബോളിവുഡ് താരം മനീഷ കൊയ് രാളയും അഭിനയിക്കുന്നുണ്ടെന്നാണ് സൂചന.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam