twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മനസ്സിനെ ചുവട്‌വെപ്പിക്കുന്ന 10 ഗാനങ്ങള്‍

    By Lakshmi
    |

    ഗാനങ്ങള്‍ എന്നും സിനിമകളുടെ ജീവനാണ്. അതും സമയവും സന്ദര്‍ഭവും യോജിയ്ക്കുമ്പോഴാണ് സിനിമയില്‍ ഗാനരംഗങ്ങള്‍ വരുന്നതെങ്കില്‍ അവ അടര്‍ത്തിമാറ്റിയാല്‍ ആ ചിത്രത്തിന് ജീവനില്ലാത്തപോലെ തോന്നും. ചില ചിത്രങ്ങള്‍ മെലഡികളുടെപേരിലാണ് അറിയപ്പെടുന്നതെങ്കില്‍ ചിലത് ഫാസ്റ്റ് നമ്പറുകളുടെ പേരിലായിരിക്കും അറിയപ്പെടുക.

    ഈ ഫാസ്റ്റ് നമ്പറുകളെത്തന്നെ ഡെപ്പാം കൂത്ത് സ്റ്റൈല്‍ എന്നും നാടന്‍ പാട്ട് സ്റ്റൈല്‍ എന്നും ഡിസ്‌കോ ഡാന്‍സ് സ്‌റ്റൈല്‍ എന്നുമെല്ലാം വേര്‍തിരിക്കാന്‍ കഴിയും. ഫാസ്റ്റ് നമ്പറുകള്‍ പലപ്പോഴും വന്ന് ഹിറ്റായ അതേ വേഗത്തില്‍ത്തന്നെ മറവിയില്‍ വീണുപോകാറുണ്ട്. പക്ഷേ എപ്പോള്‍ കേട്ടാലും എഴുന്നേറ്റ് ചുവടുവെപ്പിക്കാന്‍ തോന്നുന്ന തരത്തിലുള്ള ഫാസ്റ്റ് നമ്പറുകളും മലയാളത്തിലുണ്ടായിട്ടുണ്ട്.

    അവയില്‍ പലതും ചിത്രങ്ങളുടെ വിജയത്തില്‍ വലിയ പങ്ക് വഹിച്ചിരിക്കുന്നതായും കാണാം. അവയില്‍ ചിലത് ഇതാ

    മനസിനെ ചുവട്‌വെപ്പിക്കുന്ന 10 ഗാനങ്ങള്‍

    മലയാളികള്‍ക്ക് മറക്കാനാകാത്തൊരു ഗാനമാണിത്. അല്‍പം താളബോധമുള്ള ആരും താളംപിടിച്ചുപോകുന്ന അല്ലെങ്കില്‍ മനസ്സിലെങ്കിലും ചുവടുവെച്ചുപോകുന്ന ഒരു ഗാനം. ഭരതന്റെ ചമയം എന്ന ചിത്രത്തിന് വേണ്ടി ഒഎന്‍വി കുറപ്പ് രചിച്ച് ജോണ്‍സണ്‍ സംഗീതം നല്‍കിയ ഈ ഗാനം ഈ ചിത്രത്തിന്റെ ജീവന്‍കൂടിയായിരുന്നു. മനോജ് കെ ജയനും മുരളിയും വളരെ മനോഹരമായും സ്വാഭാവികമായുമാണ് ഈ ഗാനരംഗത്ത് അഭിനയിച്ചിരിക്കുന്നത്. എംജി ശ്രീകുമാര്‍, ജോളി എബ്രഹാം എന്നിവര്‍ ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചത്.

    മനസിനെ ചുവട്‌വെപ്പിക്കുന്ന 10 ഗാനങ്ങള്‍

    കേള്‍ക്കുമ്പോള്‍ത്തന്നെ ആളുകളെ കുടുകുടാ ചിരിപ്പിക്കാനുള്ള കഴിവുണ്ട് ഈ ഗാനത്തിന്. യോദ്ധയെന്ന ചിത്രത്തില്‍ മോഹന്‍ലാലും ജഗതിശ്രീകുമാറും മത്സരിച്ചഭിനയിച്ച ഈ ഗാനരംഗം അവരെ രണ്ടുപേരെയും മാറ്റിനിര്‍ത്തി ആലോചിക്കാന്‍ പോലുമാകില്ല. ബിച്ചു തിരുമലയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നത് ഓസ്‌കാര്‍ ജേതാവ് എആര്‍ റഹ്മാനാണ്. ഗാനം ആലപിച്ചിരിക്കുന്നത് കെജെ യേശുദാസും എംജി ശ്രീകുമാറും ചേര്‍ന്നാണ്.

    മനസിനെ ചുവട്‌വെപ്പിക്കുന്ന 10 ഗാനങ്ങള്‍

    മലയാളത്തിലെ എക്കാലത്തെയും നല്ല ചിത്രങ്ങളിലൊന്നായ കിലുക്കത്തിലെ ഈ ഗാനവും മലയാളികള്‍ക്ക് മറന്നുകളയാന്‍ കഴിയില്ല. മോഹന്‍ലാല്‍, രേവതി, ജഗതിശ്രീകുമാര്‍ എന്നിവര്‍ തകര്‍ത്തഭിനയിച്ച ഈ ചിത്രത്തില്‍ ഈ ഗാനത്തിനും ഏറെ പ്രധാന്യമുണ്ടായിരുന്നു. ബിച്ചു തിരുമലയുടേതാണ് ഈ ഗാനത്തിന്റെ വരികളും. സംഗീതം നല്‍കിയത് എസ് പി വെങ്കിടേഷാണ്. എസ് പി ബാലസുബ്രഹ്മണ്യം, എംജി ശ്രീകുമാര്‍, കെഎസ് ചിത്ര എന്നിവരാണ് ഈ ഗാനം ആലപിച്ചത്.

    മനസിനെ ചുവട്‌വെപ്പിക്കുന്ന 10 ഗാനങ്ങള്‍

    മലയാളകള്‍ നെഞ്ചിലേറ്റിയ മറ്റൊരു തട്ടുപൊളിപ്പന്‍ ഗാനമായിരുന്നു ഫോര്‍ ദി പീപ്പിള്‍ എന്ന ജയരാജ് ചിത്രത്തിലെ ഈ ഗാനം. ജാസി ഗിഫ്റ്റ് എന്ന പുതിയ സംഗീതജ്ഞന്റെ പിറവികൂടിയായിരുന്നു ഈ ഗാനത്തിലൂടെ സംഭവിച്ചത്. പ്രശസ്തിക്കൊപ്പം തന്നെ വലിയ വിമര്‍ശനങ്ങളും ഈ ഗാനത്തിനെതിരെ ഉയര്‍ന്നിരുന്നു. ഇന്നും കേള്‍ക്കുമ്പോള്‍ ഒരു എവര്‍ ഗ്രീന്‍ ഫാസ്റ്റ് നമ്പര്‍ ഫീല്‍ തരാന്‍ ഈ ഗാനത്തിന് കഴിയുന്നുണ്ട്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ് ഈ ഗാനത്തിന്റെ വരികളെഴുതിയത്. സംഗീതം നല്‍കിയതും ആലപിച്ചതും ജാസി ഗിഫ്‌ററ്.

    മനസിനെ ചുവട്‌വെപ്പിക്കുന്ന 10 ഗാനങ്ങള്‍

    നരസിംഹം എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ ഈ ഗാനം എല്ലാ തികഞ്ഞൊരു ഐറ്റം സോങ് ആയിരുന്നു. അല്‍ഫോന്‍സയെന്ന മാദക നടിയും മോഹന്‍ലാലും ജഗതിശ്രീകുമാറുമുള്‍പ്പെടുന്ന നടന്മാരുമാണ് ഈ ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ടത്. ഗിരീഷ് പുത്തഞ്ചേരിയുടെ രചനയ്ക്ക് സംഗീതം നല്‍കിയത് എംജി രാധാകൃഷ്ണനാണ്.

    മനസിനെ ചുവട്‌വെപ്പിക്കുന്ന 10 ഗാനങ്ങള്‍

    വളരെ ഗൗരവമേറിയ ഒരു വിഷയം ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ച ചിത്രമായിരുന്നു ബ്ലസിയുടെ കാഴ്ച. ഈ ചിത്രത്തിലെ മനോഹരമായ ഒരു ഫാസ്റ്റ് നമ്പറായിരുന്നു ഈ ഗാനം. കൈതപ്രത്തിന്റെ വരികള്‍ക്ക് മോഹന്‍സിതാരയാണ് ഈണം നല്‍കിയത്. കലാഭവന്‍ മണി, മധു ബാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ഗാനമാലപിച്ചത്.

    മനസിനെ ചുവട്‌വെപ്പിക്കുന്ന 10 ഗാനങ്ങള്‍

    മീശമാധവന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ ഐറ്റം നമ്പറായിരന്നു ഈ ഗാനം. മനോഹരമായി ചിത്രീകരിച്ച ഈ ഗാനം ഈ ചിത്രത്തിന്റെ സൗന്ദര്യം വര്‍ധിപ്പിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. ഗിരീഷ് പുത്തഞ്ചേരിയാണ് ഈ ഗാനം രചിച്ച്, സംഗീതം നല്‍കിയത് വിദ്യാസാഗറാണ്. റിമി ടോമി, ശങ്കര്‍ മഹാദേവന്‍ എന്നിവരായിരുന്നു ഗായകര്‍.

    മനസിനെ ചുവട്‌വെപ്പിക്കുന്ന 10 ഗാനങ്ങള്‍

    മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയിലുള്‍പ്പെടുന്ന ചിത്രമാണ് പിന്‍ഗാമി. ലാല്‍ പട്ടാളക്കാരന്റെ വേഷത്തിലെത്തിയ ഈ ചിത്രത്തിലെ ഫാസ്റ്റ് നമ്പറായിരുന്നു ഈ ഗാനം. മോഹന്‍ലാലും ജഗതി ശ്രീകുമാറുമായിരുന്നു ഈ ഗാനരംഗത്ത് അഭിനയിച്ചത്. കൈതപ്രമാണ് ഗാനരചന നിര്‍വ്വഹിച്ചത്, സംഗീതം നല്‍കിയത് ജോണ്‍സണ്‍. യേശുദാസും എംജി ശ്രീകുമാറും ചേര്‍ന്നാണ് ഗാനമാലപിച്ചത്.

    മനസിനെ ചുവട്‌വെപ്പിക്കുന്ന 10 ഗാനങ്ങള്‍

    കുട്ടികള്‍പോലും പാടിയും കളിച്ചും നടന്ന ഗാനമായിരുന്നു സമ്മര്‍ ഇന്‍ ബത്‌ലഹേം എന്ന ചിത്രത്തിലെ ഈ ഐറ്റം നമ്പര്‍. ജയറാമും അഞ്ച് നായികമാരും അണിനിരന്ന ഈ ഗാനരംഗം ചടുലമായിരുന്നു. ഗിരീഷ് പുത്തഞ്ചേരിയാണ് ഗാനരചന നിര്‍വ്വഹിച്ചത്, സംഗീതം നല്‍കിയത് വിദ്യാസാഗറാണ്. എംജി ശ്രീകുമാറും കൂട്ടരുമാണ് ഗാനമാലപിച്ചത്

    മനസിനെ ചുവട്‌വെപ്പിക്കുന്ന 10 ഗാനങ്ങള്‍

    1984ല്‍ ഇറങ്ങിയ കാണാമറയത്ത് എന്ന ചിത്രത്തിലെ സൂപ്പര്‍ഹിറ്റ് ഗാനമായിരുന്നു ഇത്. ബിച്ചുതിരുമല രചിച്ച് ശ്യാം സംഗീതം നല്‍കി യേശുദാസ് ആലപിച്ച ഈ ഗാനം അടുത്തിടെ പൃഥ്വിരാജിന്റെ തേജാഭായ് ആന്റ് ഫാമിലി എന്ന ചിത്രത്തിന് വേണ്ടി റീമിക്‌സ് ചെയ്ത് ഉപയോഗിച്ചിരുന്നു. ശ്യാം, ദീപക് ദേവ് എന്നിവര്‍ ചേര്‍ന്നായിരുന്നു റീമിക്‌സ് ഒരുക്കിയത്. ആലപ്പിച്ചത് വിജയ് യേശുദാസും. കാണാമറയത്ത് എന്ന ചിത്രത്തില്‍ റഹ്മാനും ശോഭനയുമായിരുന്നു ഈ ഗാനത്തിന് ചുവടുവെച്ചത്. റീമിക്‌സ് ഗാനകംഗത്ത് അഭിനയിച്ചത് പൃഥ്വീരാജും അഖിലയുമായിരുന്നു.

    English summary
    Best Malayalam Fast Songs, most of them are penned by late lyricist Gireesh Puthanjeri and sung by MG Sreekumar.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X