»   » വിഷുവിന് ചിരിപ്പടക്കമാവാന്‍ ചൈനാ ടൗണ്‍

വിഷുവിന് ചിരിപ്പടക്കമാവാന്‍ ചൈനാ ടൗണ്‍

Posted By:
Subscribe to Filmibeat Malayalam
China Town
ക്രിസ്ത്യന്‍ ബ്രദേഴ്‌സിന് പിന്നാലെ മോഹന്‍ലാലിന്റെ മറ്റൊരു മള്‍ട്ടിസ്റ്റാര്‍ മൂവി കൂടി തിയറ്ററുകളിലേക്ക്. വിഷുക്കാലത്ത് ചിരിപ്പടക്കമായി മാറുമെന്ന് ഉറപ്പായ ചൈനാടൗണില്‍ മോഹന്‍ലാലിന് പുറമെ ദിലീപ, ജയറാം, പൂനം ബജ് വ, ദിപാഷ, ജഗതി ശ്രീകുമാര്‍, സുരാജ് വെഞ്ഞാറമ്മൂട് എന്നിങ്ങനെ വന്‍താരനിരയാണ് അണിനിരക്കുന്നത്. ഗജിനിയിലെ വില്ലന്‍ വേഷത്തിലൂടെ ശ്രദ്ധേയനായ പ്രദീപ് റാവത്ത് ചൈനാടൗണിലൂടെ മലയാളത്തിലെത്തും.

റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിയ്ക്കുന്നത്. രണ്ടര മണിക്കൂറിനടുത്തുള്ള ചിത്രം ഫുള്‍ലെങ്ത് കോമഡിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏപ്രില്‍ 15ന് വിഷുനാളില്‍ നൂറിലധികം തിയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യാനാണ് നിര്‍മാതാക്കളായ ആശീര്‍വാദ് ഫിലിംസിന്റെ തീരുമാനം. കഴിഞ്ഞ മാസം തിയറ്ററുകളിലെത്തിയ ക്രിസ്ത്യന്‍ ബ്രദേഴ്‌സിന് ശേഷം മലയാളം കണ്ട ഏറ്റവും വലിയ റിലീസുകളിലൊന്നായി ചൈനാ ടൗണ്‍ മാറുമെന്നാണ് സൂചന.

English summary
Mohanlal's eagely awaited multi-starrer and his big 2011 summer-Vishu release China Town

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam