»   » ദേശീയ അവാര്‍ഡ് ഒരാള്‍ തട്ടിത്തെറിപ്പിച്ചു:തിലകന്‍

ദേശീയ അവാര്‍ഡ് ഒരാള്‍ തട്ടിത്തെറിപ്പിച്ചു:തിലകന്‍

Posted By:
Subscribe to Filmibeat Malayalam
Thilakan
കളമശേരി: ഭരണഘടനാപരമായ മൗലിക അവകാശമായ തൊഴില്‍ വിലക്കിയതിനെതിരെ താന്‍ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതായി നടന്‍ തിലകന്‍ പറഞ്ഞു.

ശനിയാഴ്ച രാജഗിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സംഘടിപ്പിച്ച ഫാദര്‍ ഫ്രാന്‍സിസ് സാലസ് അനുസ്മരണ കലാകായിക മേളയുടെ സമാപന സമ്മേളനം കളമശേരി രാജഗിരി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒന്‍പതുമാസമായി ഞാന്‍ തൊഴില്‍ കിട്ടാതെ കഷ്ടപ്പെടുകയാണ്. എന്റെ ജീവനോപാധിയായ കലയെ ഇല്ലായ്മ ചെയ്തതിനെതിരെ സാംസ്‌കാരിക മന്ത്രി ഒരക്ഷരം പോലും പ്രതികരിച്ചിട്ടില്ല. എനിക്കു ലഭിക്കേണ്ടിയിരുന്ന ഒരു ദേശീയ പുരസ്‌കാരം തട്ടിത്തെറിപ്പിച്ചത് ഒരു പ്രമുഖ രാഷ്ട്രീയ നേതാവാണ്.

അതില്‍ എനിക്കു സങ്കടമില്ലാത്തതു ഞാന്‍ പുരസ്‌കാരം പ്രതീക്ഷിച്ച് ജോലി ചെയ്യാത്തതുമൂലമാണ്. അക്ഷരം അറിയാത്ത ചില നടീനടന്മാരാണ് എനിക്കു തൊഴില്‍ നിഷേധിച്ചതിനു പിന്നില്‍. പക്ഷേ, അവര്‍ ഒന്നോര്‍ക്കണം. പൂക്കുന്നതെല്ലാം കായ്ക്കാറില്ല. എന്നാല്‍ പൂക്കുന്നതേ കായ്ക്കൂ-തിലകന്‍ പറഞ്ഞു.

അഴിമതിയില്‍ നിറഞ്ഞ നമ്മുടെ നാടിനെ രക്ഷിക്കാന്‍ നിങ്ങളില്‍ ഊര്‍ജമുണ്ട്. അത് കഴിയുംവിധം ഉപയോഗിക്കാന്‍ വിദ്യാര്‍ഥികളോട് ആഹ്വാനം ചെയ്ത തിലകന്‍ താന്‍ സിനിമാ-നാടക പ്രവര്‍ത്തകന്‍ പി.ജെ. ആന്റണിയുടെ മകനെ സ്‌കൂളില്‍ കൊണ്ടുവിടാന്‍ രാജഗിരി സ്‌കൂളില്‍ വന്നത് അനുസ്മരിച്ചു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam