കൊലവെറിയോട് ജാവേദ് അക്തറിന് വെറി

ബോളിവുഡില്‍ നിന്നും ബിഗ് ബി പോലും കൊലവെറിയെക്കുറിച്ച് പറഞ്ഞിരുന്നു. എന്നാല്‍ ബോളിവുഡിന്റെ പ്രിയ ഗാനരചയിതാവ് ജാവേദ് അക്തറിന് കൊലവെറിയോട് വെറിയാണ്. കൊലവെറി ഡി ഇത്രയും വിജയമായത് തനിയ്‌ക്കൊട്ടും ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്നാണ് ജാവേദ് പറയുന്നത്. ഈ ഗാനം സംവേദനശക്തിയെ അപമാനിക്കുന്നതാണെന്നും അദ്ദേഹം ആരോപിക്കുന്നു.
കൊലവെറി ഡിയെ എല്ലാവരും പ്രശംസിക്കുകയാണ് പക്ഷേ ചക്രവര്‍ത്തി നഗ്നനാണ്. ഈണം സാധാരണം, ആലാപനം ശരിയല്ല, വരികളിലെ വാക്കുകള്‍ സംവേദനശക്തിയെ അപമാനിക്കുന്നതാണ്- ട്വിറ്ററില്‍ കൊലവെറിയെ കൊല്ലുന്ന രീതിയില്‍ അക്തര്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്.
എന്തായാലും ഈ വിമര്‍ശനത്തിനൊന്നും കൊലവെറി ഡിയുടെ സ്വീകാര്യതയെ തളര്‍ത്താന്‍ കഴിയില്ലെന്നുറപ്പാണ്, കാരണം യുട്യൂബിലും മറ്റുമായി അനുദിനം ഈ ഗാനം കാണുകയും ആസ്വദിക്കുകയും ചെയ്യുന്നവരുടെ എണ്ണം ഉയരുകയാണ്.


Click it and Unblock the Notifications











