»   » കലാഭവന്‍ മണിയ്‌ക്കെതിരെ കേസ്

കലാഭവന്‍ മണിയ്‌ക്കെതിരെ കേസ്

Posted By:
Subscribe to Filmibeat Malayalam
Mani
നടന്‍ കലാഭവന്‍ മണിയ്‌ക്കെതിരെ പൊലീസ് കേസ്. വാട്ടര്‍ തീം പാര്‍ക്കില്‍ പോയി തല്ലുണ്ടാക്കിയ സംഭവത്തിലാണ് മണിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

ചാലക്കുടി ഡ്രീംവേള്‍ഡ് വാട്ടര്‍പാര്‍ക്കിലെ ജീവനക്കാര്‍ക്ക് മര്‍ദ്ദനമേറ്റതായി പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കലാഭവന്‍ മണിയെയും മറ്റ് മൂന്നുപേരെയും പ്രതിചേര്‍ത്ത് പൊലീസ് കേസെടുത്തിട്ടുള്ളത്.

കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. വീടിന്റെ പരിസരത്തുള്ള കുട്ടികളടക്കം മുപ്പതോളം പേരുമായി വാട്ടര്‍ തീ പാര്‍ക്കില്‍ എത്തിയതായിരുന്നു മണി. തന്നോടൊപ്പമുള്ള 19 കുട്ടികള്‍ക്കും സൌജന്യ പ്രവേശനം അനുവദിക്കണമെന്ന് മണി ആവശ്യപ്പെട്ടത്രേ.

നിയമാനുസൃതമായ ഇളവുകള്‍ മാത്രമേ അനുവദിക്കാനാവൂ എന്ന് ജീവനക്കാര്‍ പറഞ്ഞു. തുടര്‍ന്ന് പാസെടുത്തവരും അല്ലാത്തവരുമായ മുഴുവന്‍ പേരും അകത്തേക്ക് കടക്കാന്‍ ശ്രമിച്ചു.

ജീവനക്കാര്‍ അതു തടഞ്ഞു. ഇതിനിടയിലാണ് വാട്ടര്‍പാര്‍ക്കിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ക്കും മാനേജര്‍ക്കും പരിക്കേറ്റത്. കേസ് രജിസ്റ്റര്‍ ചെയ്തതിനെക്കുറിച്ച് മണി ഇതേവരെ പ്രതികരിച്ചിട്ടില്ല.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam