»   » അവളുടെ രാവുകള്‍- സീമക്ക് രണ്ടാമൂഴം

അവളുടെ രാവുകള്‍- സീമക്ക് രണ്ടാമൂഴം

Posted By:
Subscribe to Filmibeat Malayalam
Seema
അവളുടെ രാവുകള്‍ മാത്രമല്ല പകലുകളും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ്ക്കാനൊരുങ്ങുകയാണ് സീമ. അതേ അവളുടെ രാവുകള്‍ എന്ന സൂപ്പര്‍ഹിറ്റിന്റെ രണ്ടാംഭാഗത്തിലും സീമ തന്നെ നായികയാവുന്നു.

ആദ്യഭാഗത്തില്‍ സീമ അവതരിപ്പിച്ച രാജിയെന്ന കഥാപാത്രത്തെ തന്നെയാണ് അവളുടെ രാവുകള്‍ പകലുകള്‍ എന്ന് പേരിട്ടിട്ടുള്ള രണ്ടാം ഭാഗത്തിലും താരം അവതരിപ്പിയ്ക്കുന്നത്.

ഈ സിനിമയില്‍ അഭിനയിക്കാനില്ലെന്ന് ശ്വേതാ മേനോന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സീമയുടെ സാന്നിധ്യം സ്ഥിരീകരിയ്ക്കപ്പെട്ടിരിയ്ക്കുന്നത്.

അവളുടെ രാവുകളുടെ തിരക്കഥാകൃത്ത് ആലപ്പി ഷെറീഫ് തന്നെ രചന നിര്‍വഹിയ്ക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പിഎച്ച് ഹമീദാണ്. അനുരാഗി എന്ന ചിത്രത്തിന് ശേഷം 15 വര്‍ഷത്തിന് ശേഷമാണ് ആലപ്പി ഷെറീഫ് ഒരു സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത്.

കോഴിക്കോട്ടു നിന്ന് എറണാകുളം നഗരത്തിലെത്തുന്ന രാജിയുടെ വേറിട്ടൊരു മുഖമാണ് രണ്ടാം ഭാഗത്തിലൂടെ പ്രേക്ഷകര്‍ക്ക് കാണാനാവുക. ഇന്നവള്‍ കോടീശ്വരിയും പതിനെട്ടുകാരി പെണ്‍കുട്ടിയുടെ അമ്മയുമാണ്. തന്റെ പഴയകാലം മകള്‍ അറിയാതിരിയ്ക്കാനാണ് കോഴിക്കോട്ടു നിന്നും രാജി കൊച്ചിയിലേക്ക് വരുന്നത്.

പുതിയ സാഹചര്യങ്ങളില്‍ ജീവിയ്ക്കുന്ന രാജി ഒരു ശക്തമായ കഥാപാത്രമായിരിക്കുമെന്നാണ് സീമയുടെ പ്രതീക്ഷ. പഴയ സിനിമയിലെ കഥാപാത്രങ്ങള്‍ക്കൊപ്പം പുതിയ ചില കഥാപാത്രങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് രണ്ടാം ഭാഗം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam