»   » ചോക്ലേറ്റിന്‌ രണ്ടാം ഭാഗമൊരുങ്ങുന്നു

ചോക്ലേറ്റിന്‌ രണ്ടാം ഭാഗമൊരുങ്ങുന്നു

Posted By:
Subscribe to Filmibeat Malayalam
Chocolate Team
പൃഥ്വിരാജ്‌-ജയസൂര്യ ടീമിനെ നായകന്‍മാരാക്കി ഷാഫി സംവിധാനം ചെയ്‌ത ചോക്ലേറ്റിന്‌ രണ്ടാം ഭാഗമൊരുങ്ങുന്നു.

റോമ, സംവൃത സുനില്‍, രമ്യ നമ്പീശന്‍ എന്നിങ്ങനെ മൂന്ന്‌ നടിമാര്‍ അഭിനയിച്ച ചോക്ലേറ്റ്‌ 2007ലെ ബോക്‌സ്‌ ഓഫീസ്‌ ഹിറ്റുകളിലൊന്നായിരുന്നു. സലീം കുമാറിന്റെ കോമഡി നമ്പറുകളായിരുന്നു ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്‌. സച്ചി-സേതു എന്ന ഇരട്ടതിരക്കഥാകൃത്തുക്കളെ മലയാളത്തിന്‌ സമ്മാനിച്ച ചിത്രം കൂടിയായിരുന്നു ചോക്ലേറ്റ്‌.

രണ്ടാം ഭാഗത്തിലും ഇതേ താരനിരയെ തന്നെ അണിനിരത്താനാണ്‌ ഷാഫി ആലോചിയ്‌ക്കുന്നത്‌. 2009 ഡിസംബര്‍ മാസത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ആരംഭിയ്‌ക്കാനാണ്‌ പ്ലാന്‍.

നഗരത്തിലെ പ്രശസ്‌തമായ വുമണ്‍സ്‌ കോളെജില്‍ അല്‌പം തരികിടയായ യുവാവ്‌ പഠിയ്‌ക്കാനെത്തുന്നതും അതിനെ തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമായിരുന്നു ചോക്ലേറ്റിന്റെ പ്രമേയം.

എന്നാല്‍ രണ്ടാം ഭാഗത്തില്‍ ആണ്‍കുട്ടികളുടെ കോളെജില്‍ ഒരു പെണ്‍കുട്ടി പഠിയ്‌ക്കാനെത്തിയാല്‍ എന്തുണ്ടാകും എന്ന നമ്പറാണ്‌ ഷാഫി അവതരിപ്പിയ്‌ക്കാന്‍ ഉദ്ദേശിയ്‌ക്കുന്നത്‌ എന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam