»   » അവാര്‍ഡിന് ശേഷം സലീമിന് എന്തുപറ്റി?

അവാര്‍ഡിന് ശേഷം സലീമിന് എന്തുപറ്റി?

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/14-salim-kumar-totally-changed-2-aid0032.html">Next »</a></li></ul>
Salimkumar
ഒരൊറ്റ സിനിമ കൊണ്ട് മലയാള സിനിമയുടെ അഭിമാനമായി മാറിയ താരമാണ് സലിംകുമാര്‍. ആരുടെയും ഔദാര്യത്തിലോ പണമൊഴുക്കിയോ ഒന്നുമല്ല ഹാസ്യതാരമായി ഇന്നലെ വരെ അറിയിപ്പെട്ടിരുന്ന സലിംകുമാര്‍ രാജ്യത്തെ ഏറ്റവും മികച്ച നടനെന്ന ബഹുമതി നേടിയത്.

വര്‍ഷങ്ങള്‍ക്ക് മുമ്പേ അച്ഛനുറങ്ങാത്ത വീടിലൂടെ തന്റെയുള്ളിലെ അഭിനയപ്രതിഭയെ ലോകത്തിന് കാണിച്ചുകൊടുത്ത സലീമിനെ വേണ്ടവിധത്തില്‍ ഉപയോഗിക്കാന്‍ മലയാള സിനിമയ്ക്ക് കഴിഞ്ഞുവോയെന്ന് സംശയമാണ്. തന്നിലെ നടനെ കാണിച്ചുകൊടുത്തിട്ടും മുഖ്യധാരയിലെ സിനിമാക്കാര്‍ സലീമിന്റെ ഹാസ്യമുഖം മാത്രമാണ് ്‌തേടിയത്.

അച്ഛനുറങ്ങാത്ത നടന് ശേഷം താന്‍ ആരുടെയൊക്കെയോ നോട്ടപ്പുള്ളിയായി മാറിയെന്ന് സലിമിന് മനസ്സിലായിരുന്നു. പലരും പാരവച്ചെങ്കിലും അതൊന്നും ദേഹത്തുകൊള്ളാതെ അദ്ദേഹം രക്ഷപ്പെട്ടു. മലയാള സിനിമയിലെ കോമഡി രാജാവായി വാഴുന്ന കാലത്താണ് ഭാഗ്യം ആദാമിന്റെ മകനിലൂടെ സലീമിനെ തേടിയെത്തിയത്.

ആദാമിന്റെ മകന്‍ അബു സലിമിനെ തേടിയെത്തിയ ഭാഗ്യമെന്ന് തന്നെ വിശേഷിപ്പിയ്‌ക്കേണ്ടി വരും. യഥാര്‍ത്ഥത്തില്‍ ഈ ചിത്രത്തില്‍ അഭിനയിക്കേണ്ടയിരുന്നത് കലാഭവനില്‍ നിന്നും വന്നൊരു നടനായിരുന്നു. എന്നാല്‍ അവസാനനിമിഷങ്ങളിലുണ്ടായ ചില പ്രശ്‌നങ്ങള്‍ മൂലം അബുവിനെ അവതരിപ്പിയ്ക്കാനുള്ള നിയോഗം സലീമിനെ തേടിയെത്തുകയായിരുന്നു.

എന്തായാലും അബുവിനെ സ്വതസിദ്ധമായ അഭിനയത്തിലൂടെ നടന്‍ ഉജ്ജ്വലമാക്കി. ദേശീയ പുരസ്‌ക്കാരമുള്‍പ്പെടെ ഒട്ടേറെ ബഹുമതികളും അവാര്‍ഡുകളും അബു സലീമിന് നേടിക്കൊടുത്തു.. എന്നാല്‍ ദേശീയ അവാര്‍ഡ് നേടിയതിന് ശേഷം മറ്റൊരു സലിംകുമാറിനെയാണ് മലയാള സിനിമയും പ്രേക്ഷകരും കണ്ടത്.
അടുത്ത പേജില്‍
സലിം ഇങ്ങനെ തരംതാഴരുത്

<ul id="pagination-digg"><li class="next"><a href="/news/14-salim-kumar-totally-changed-2-aid0032.html">Next »</a></li></ul>

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X