നികിതയ്ക്ക് ആശ്വാസം; വിലക്ക് പിന്‍വലിച്ചു

സാന്‍ഡല്‍വുഡിലെ മുതിര്‍ന്ന താരങ്ങളുടെ ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് ശിക്ഷാനടപടി പിന്‍വലിയ്ക്കാന്‍ നിര്‍മാതാക്കളുടെ സംഘടന തയാറായത്.
നടന്‍ ദര്‍ശനുമായി അവിഹിതബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് നികിതയെ വിലക്കാന്‍ സംഘടന തീരുമാനിച്ചിരുന്നത്. ദര്‍ശന്റെ ഭാര്യ വിജയലക്ഷ്മിയുടെ പരാതിപ്രകാരമായിരുന്നു നടപടി. ദാമ്പത്യജീവിതം തകര്‍ക്കാന്‍ നികിത ശ്രമിയ്ക്കുന്നുണ്ടെന്നും ഇവര്‍ പരാതിപ്പെട്ടിരുന്നു. ഇതിനിടെ ഭാര്യയെ മര്‍ദ്ദിച്ചെന്ന കേസില്‍ ദര്‍ശന്‍ ജയിലിലുമായി.


Click it and Unblock the Notifications











