പൃഥ്വിയ്ക്ക് കണ്ടകശനി?

ധൃതിയിലുള്ള വിവാഹവും അതിന് പിന്നാലെ വന്ന അഭിമുഖങ്ങളിലെ പരാമര്‍ശങ്ങളും പൃഥ്വിയെ വിവാദങ്ങളിലേക്ക് തള്ളിവിട്ടിരുന്നു. ഇതേതുടര്‍ന്ന് സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലൂടെ പൃഥ്വിയ്‌ക്കെതിരെയുണ്ടായ വിമര്‍ശനങ്ങള്‍ ഇപ്പോഴും ശക്തമായി തുടരുകയാണ്.
ഈ വര്‍ഷം പൃഥ്വി മുഖം കാണിച്ച ചിത്രങ്ങള്‍ ഒമ്പതെണ്ണമാണ്. മേക്കപ്പ് മാന്‍, ഉറുമി, സിറ്റി ഓഫ് ഗോഡ്, മാണിക്യക്കല്ല്, മനുഷ്യമൃഗം, വീട്ടിലേക്കുള്ള വഴി, തേജാഭായി ആന്റ് ഫാമിലി, ഇന്ത്യന്‍ റുപ്പി എന്നിവയായിരുന്നു ആ സിനിമകള്‍.
ഉറുമിയും മാണിക്യക്കല്ലും തരക്കേടില്ലാത്ത വിജയം നേടിയെന്ന് പറയാം. ഇന്ത്യന്‍ റുപ്പി, വീട്ടിലേക്കുള്ള വഴി എന്നീ സിനിമകള്‍ നടന്റെ കരിയറിന് ഗുണം ചെയ്തപ്പോള്‍ കൊമേഴ്‌സ്യല്‍ വിജയം പ്രതീക്ഷിച്ചെത്തിയ തേജാഭായി, മനുഷ്യമൃഗം, സിറ്റി ഓഫ് ഗോഡ് എന്നിവ വമ്പന്‍ പരാജയം രുചിച്ചു. മേക്കപ്പ് മാനില്‍ അതിഥി വേഷമായിരുന്നെങ്കിലും അതും നടന് ഗുണം ചെയ്തില്ല.
എന്നാല്‍ ഇത്രയധികം സിനിമകള്‍ വന്നിട്ടം പുതിയൊരു മുഖം പോലൊരു സോളോ ഹിറ്റെന്ന പൃഥ്വിയുടെ സ്വപ്‌നം ഈ വര്‍ഷവും നടന്നില്ല. ഇതിനൊക്കെ പുമെയാണ് പൃഥ്വിയെ നായകനാക്കി പ്രഖ്യാപിച്ച സിനിമകളില്‍ നിന്നും നടന്‍ ഒഴിവാക്കപ്പെടുന്നത്.
അടുത്ത പേജില്‍


Click it and Unblock the Notifications