»   » മുസ്ലി പരസ്യം വിതരണക്കാര്‍ അറിഞ്ഞുകൊണ്ട്

മുസ്ലി പരസ്യം വിതരണക്കാര്‍ അറിഞ്ഞുകൊണ്ട്

Posted By:
Subscribe to Filmibeat Malayalam
Sweta
കയം എന്ന ചിത്രത്തിന്റെ പോസ്റ്ററില്‍ ലൈംഗിക ഉത്തേജന ഔഷധമായ മുസ്ലി പവര്‍ എക്‌സ്ട്രായുടെ പരസ്യം പ്രസിദ്ധീകരിച്ചത് ചിത്രത്തിന്റെ വിതരണക്കാര്‍ അറിഞ്ഞുകൊണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട്.

ചിത്രത്തിന്റെ വിതരണക്കാരനായ കൊച്ചുമോന്‍ തന്നെയാണ് ഒരു ചലച്ചിത്രവാരികയോട് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഈ പ്രശ്‌നം തന്നോട് ചര്‍ച്ചചെയ്യാതെ ശ്വേത മോനേന്‍ കോടതിയിലെത്തിച്ചെന്നും കൊച്ചുമോന്‍ പറയുന്നു.

ഇതിനിടെ പരസ്യത്തിന്റെ ശ്വേത പ്രശ്‌നമുണ്ടാക്കിയപ്പോള്‍ കയം എന്ന ചിത്രത്തിന് മോശം ഇമേജ് വന്നെന്നും അത് തന്റെ കരിയറിനെ ബാധിച്ചുവെന്നും സംവിധായകന്‍ അനില്‍ പറഞ്ഞതും ഇതിനോടകം വാര്‍ത്തയായിക്കഴിഞ്ഞു.

വിവാദത്തില്‍ ശ്വേതയോട് മാപ്പുപറയാന്‍ ഞാന്‍ തയ്യാറായിരുന്നു. എന്നാല്‍ അവര്‍ അതിന് കാത്തുനിന്നില്ല- ഇദ്ദേഹം പറയുന്നു.

നവംബര്‍ പതിനൊന്നാം തീയതി തിരുവനന്തപുരം ശ്രീകുമാര്‍ തിയേറ്ററിന്റെ മുമ്പിലാണ് ശ്വേതയെ ഉള്‍പ്പെടുത്തിയുള്ള കയത്തിന്റെ ആദ്യ ഫ്‌ളക്‌സ് വച്ചത്. അപ്പോള്‍ ശ്വേത എന്നോടു പറഞ്ഞത് ഫ്‌ളക്‌സ് നന്നായിരിക്കുന്നു എന്നും ഇതേപോലെ കുറേക്കൂടി ഫ്‌ലക്‌സുകള്‍ പല സ്ഥലങ്ങളിലായി വയ്ക്കണമെന്നുമായിരുന്നു. ഇക്കാര്യത്തില്‍ അവര്‍ പൂര്‍ണ പിന്തുണയും വാഗ്ദാനം ചെയ്തു.

ഫ്‌ളക്‌സുകള്‍ എല്ലായിടത്തും വയ്ക്കുവാനുള്ള സാമ്പത്തികശേഷി എനിക്കുണ്ടായിരുന്നില്ല. അങ്ങനെയാണ് കയത്തിന്റെ കൂടുതല്‍ ഫ്‌ലക്‌സുകള്‍ അടിച്ചുതരാന്‍ മുസ്ലി പവറിന്റെ എം ഡിയോട് ആവശ്യപ്പെടുന്നത്.

അതിനുശേഷമാണ് കേരളത്തിലങ്ങോളമിങ്ങോളം കയത്തിന്റെ ഫ്‌ളക്‌സുകള്‍ ഉയര്‍ന്നത്. ഞാന്‍ ആദ്യമായി തിരുവനന്തപുരത്തുവച്ച ഫ്‌ലക്‌സിലും മുസ്ലി പവറിന്റെ പരസ്യമുണ്ടായിരുന്നു. അന്നു പക്ഷേ ശ്വേതയ്ക്ക് അതൊരു പ്രശ്‌നമായി തോന്നിയില്ല.

അന്ന് ഞാന്‍ അവരെ വിളിച്ചപ്പോള്‍ ഇക്കാര്യം എന്നോടു പറഞ്ഞിരുന്നെങ്കില്‍ ഫ്‌ലക്‌സുകള്‍ അന്നേ എടുത്തുമാറ്റുമായിരുന്നു. പിന്നീട് 20 ദിവസങ്ങള്‍ കഴിഞ്ഞാപ്പോഴാണ് ഇത് വാവിദമായതായി ചാനലുകളിലൂടെ അറിഞ്ഞത്- കൊച്ചുമോന്‍ പറയുന്നു.

അപ്പോള്‍ തന്നെ ഞാന്‍ ശ്വേതയെ ഫോണില്‍ വിളിച്ചു. പലതവണ വിളിച്ചെന്നും ശ്വേത ഫോണെടുത്തില്ലെന്നും ഇദ്ദേഹം വ്യക്തമാക്കി.

വിവാദം ശ്വേതാമേനോനെക്കാളും വ്യക്തിപരമായി തന്നെയാണ് ബാധിച്ചതെന്നാണ് അനില്‍ പറയുന്നത്. കയം ഒരു അശ്ലീല ചിത്രമല്ല. ഒരു ക്ലീന്‍ സിനിമയാണ്. ഫാമിലി ഓഡിയന്‍സിന് ഇഷ്ടമാകുന്ന സിനിമകളേ ഞാന്‍ സംവിധാനം ചെയ്തിട്ടുള്ളൂ. ഈ എന്റെ ഇമേജില്‍ കരിതേച്ച സംഭവമാണിത്- അനില്‍ പറഞ്ഞു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam