»   » യങ് സ്റ്റാര്‍ പൃഥ്വിരാജ് നിര്‍മാതാവിന്റെ റോളില്‍

യങ് സ്റ്റാര്‍ പൃഥ്വിരാജ് നിര്‍മാതാവിന്റെ റോളില്‍

Posted By:
Subscribe to Filmibeat Malayalam
Prithviraj
ദിലീപിനും ജയസൂര്യയ്ക്കും പിന്നാലെ മലയാളത്തിലെ മറ്റൊരു യുവതാരം കൂടി നിര്‍മാതാവുന്നു. ആഗസ്റ്റ് സിനിമയെന്ന് പേരിട്ടിരിയ്ക്കുന്ന പുതിയ നിര്‍മാണ കന്പനിയുടെ കീഴില്‍ സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ഉറുമിയെന്ന ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിച്ചു കൊണ്ട് യങ് സ്റ്റാര്‍ പൃഥ്വിയാണ് നിര്‍മാതാവിന്റെ വേഷമണിയുന്നത്.

മലയാളം, തമിഴ്, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ പുറത്തിറക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ജെനീലയാണ് നായിക. സംവിധാനത്തിനും ഛായാഗ്രഹണത്തിനും പുറമെ ചിത്രത്തിന്റെ നിര്‍മാണത്തിലും സന്തോഷ് ശിവന്‍ പൃഥ്വിയുമായി സഹകരിയ്ക്കുന്നുണ്ട്. ദീപക്ക് ദേവ് സംഗീത സംവിധാനം നിര്‍വഹിയ്ക്കുന്ന ചിത്രത്തിലെ ചില ഗാനങ്ങളുടെ റെക്കാര്‍ഡിങ് കഴിഞ്ഞുവെന്നും സൂചനകളുണ്ട്.

അന്താരാഷ്ട്ര പ്രേക്ഷകരെ ലക്ഷ്യമിട്ട് 'ദ ബോയ് ഹു വാണ്ടഡ് ടു കില്‍ വാസ്‌കോഡി ഗാമ' എന്ന ടൈറ്റിലിലായിരിക്കും ചിത്രത്തിന്റെ ഇംഗ്ലീഷ് വേര്‍ഷന്‍ പുറത്തിറങ്ങുക.

പതിനഞ്ചാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തില്‍ കഥപറയുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ശങ്കര്‍ രാമകൃഷ്ണനാണ്. താരനിര്‍ണയം പൂര്‍ത്തിയായി വരികയാണെന്നും ആഗസ്റ്റ് 17ന് ഉറുമിയുടെ ഷൂട്ടിങ് തുടങ്ങുമെന്നും സന്തോഷ് ശിവന്‍ അറിയിച്ചു. കേരളത്തിലും മഹാരാഷ്ട്രയുമായിരിക്കും ഉറുമിയുടെ പ്രധാന ലൊക്കേഷനുകള്‍.

നിര്‍മാണരംഗത്തേക്കുള്ള പൃഥ്വിയുടെ രംഗപ്രവേശം മമ്മൂട്ടിയും മോഹന്‍ലാലും പോലുള്ള മുതിര്‍ന്ന താരങ്ങള്‍ക്ക് ഭീഷണിയാകുമോയെന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam