»   » എന്റെ ചിത്രത്തില്‍ നായകന്‍ മോഹന്‍ലാല്‍ : പ്രഭുദേവ

എന്റെ ചിത്രത്തില്‍ നായകന്‍ മോഹന്‍ലാല്‍ : പ്രഭുദേവ

Posted By: Pratheeksha
Subscribe to Filmibeat Malayalam

താന്‍ ഒരു മലയാള ചിത്രം സംവിധാനം ചെയ്യുകയാണെങ്കില്‍ അതിലെ നായകന്‍ മോഹന്‍ലാല്‍ ആയിരിക്കുമെന്ന്  തമിഴ് നടന്‍ പ്രഭുദേവ. തനിക്കേറ്റവും ഇഷ്ടപ്പെട്ട നടന്‍ മോഹന്‍ലാല്‍ ആണെന്നും പ്രഭുദേവ പറയുന്നു. സ്റ്റാര്‍ ആന്റ് സ്റ്റൈലിനു നല്‍കിയ അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യം പറഞ്ഞത്.

''തന്റെ കഴിവുവച്ച് മോഹന്‍ലാലിനെ പ്രധാന കഥാപാത്രമാക്കി ഒരു ചിത്രം ചെയ്യാന്‍ സാധിക്കുമോ എന്ന കാര്യം അറിയില്ല. പക്ഷേ എന്നെങ്കിലും മലയാളത്തില്‍ ഒരു സിനിമ ചെയ്യുന്നുണ്ടെങ്കില്‍ അതില്‍ മോഹന്‍ലാലായിരിക്കും നായകന്‍ . നല്ല കഥയുണ്ടെങ്കില്‍ മാത്രമേ അതിന് തുനിയുകയുളളൂ '' പ്രഭുദേവ പറഞ്ഞു

Read more: പൃഥ്വിരാജ് ചിത്രം എസ്ര കണ്ടാല്‍ പേടിക്കുമോ....സംവിധായകന്‍ പറയുന്നു

13-prabhudeva-

കേരളവും മലയാള ഭാഷയും തനിക്കേറെ പ്രിയപ്പെട്ടതാണ്. മലയാളത്തില്‍ അഭിനയിക്കാനും ഇഷ്ടമാണ് .പക്ഷേ ഉറുമി എന്ന ചിത്രത്തിനു ശേഷം തന്നെ ആരും വിളിച്ചില്ലെന്നും പ്രഭുദേവ പറഞ്ഞു.

English summary
prabhudeva says about mohanlal

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam