»   » പൃഥ്വിരാജിന്റെ ഉറുമി വീണ്ടും തിയേറ്ററുകളിലേക്ക്

പൃഥ്വിരാജിന്റെ ഉറുമി വീണ്ടും തിയേറ്ററുകളിലേക്ക്

Posted By:
Subscribe to Filmibeat Malayalam


2011ല്‍ പുറത്തിറങ്ങിയ പൃഥ്വിരാജിന്റെ ഉറുമി വീണ്ടും തിയേറ്ററുകളിലേക്ക്. തമിഴ്,തെലുങ്ക് ഭാഷകളില്‍ മൊഴി മാറ്റം പ്രദര്‍ശിപ്പിച്ച ചിത്രം ഹിന്ദിയിലാണ് വീണ്ടും ഉറുമി തിയേറ്ററില്‍ എത്തിക്കുന്നത്. ഹിന്ദിയിലേക്ക് മൊഴിമാറ്റം നടത്തിയ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരുന്നു. ഏക് യോദാ ഷൂര്‍വീര്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

യഥാര്‍ത്ഥ ചരിത്ര പശ്ചാത്തലത്തിലുള്ള സാങ്കല്പിക കഥയാണ് ഉറുമി. പൃഥ്വിരാജ്, പ്രഭുദേവ, ജെനീലിയ ഡിസൂസ, വിദ്യാ ബാലന്‍, ആര്യ തുടങ്ങിയവരാണ് ചിത്രത്തില്‍ കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിച്ചത്. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. സന്തോഷ് ശിവന്റെ രണ്ടാമത്തെ സംവിധാന സംരംഭമായ ഉറുമിയുടെ ഛായാഗ്രാഹണവും നിര്‍വ്വഹിച്ചത് അദ്ദേഹം തന്നെയായിരുന്നു.


prithviraj

സ്വന്തം പിതാവിനെ വധിച്ച വാസ്‌കോ ഡാ ഗാമയോട് പ്രതികാരം ചെയ്യാന്‍ പൊന്നുറുമിയുമായി കാത്തിരിക്കുന്ന ചിറയ്ക്കല്‍ കേളു നായര്‍(പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രം)ടെയും ചങ്ങാതി വവ്വാലി(പ്രഭുദേവ)യുടെയും കഥയാണ് ചിത്രം പറയുന്നത്. പതിനാറാം നൂറ്റാണ്ടില്‍ കേരളത്തിലുണ്ടായ പോര്‍ച്ചുഗീസ് ക്രൂരതകളും ചിത്രത്തില്‍ പറയുന്നുണ്ട്.


മലയാളത്തില്‍ ഹിറ്റായ ഉറുമി തെലുങ്ക്, തമിഴ് ഭാഷകളിലേക്ക് മൊഴി മാറ്റം നടത്തിയപ്പോഴും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രം ഹിന്ദിയിലേക്ക് കൂടി. ഏറെ പ്രതീക്ഷയോടെയാണ് ഉറുമി ടീം കാത്തിരിക്കുന്നത്.

English summary
Vidya Balan’s Malayalam film Urumi to re-release in India!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam