»   » പൃഥ്വിരാജിനെതിരായ വാറന്റ് പിന്‍വലിച്ചു

പൃഥ്വിരാജിനെതിരായ വാറന്റ് പിന്‍വലിച്ചു

Posted By:
Subscribe to Filmibeat Malayalam
Urumi
ഗാനമോഷണവുമായി ബന്ധപ്പെട്ട് ഉറുമിയുടെ നിര്‍മാതാക്കളായ നടന്‍ പൃഥ്വിരാജ്, സംവിധായകന്‍ സന്തോഷ് ശിവന്‍, നിര്‍മാതാവ് ഷാജി നടേശന്‍ എന്നിവരുടെ വാറണ്ട് ഇവരുടെ മാപ്പപേക്ഷയെ തുടര്‍ന്ന് ദില്ലി ഹൈക്കോടതി പിന്‍വലിച്ചു. വാറന്റ് പിന്‍വലിച്ചതിന്റെ രേഖകള്‍ പൃഥ്വിരാജിന്റെ അഭിഭാഷകന്‍ വട്ടിയൂര്‍ക്കാവ് പോലീസിനു കൈമാറി.

സെപ്റ്റംബര്‍ 24ന് പുറപ്പെടുവിച്ച വാറണ്ട് നടപ്പാക്കാന്‍ ഹൈക്കോടതി തിരുവനന്തപുരം ജില്ലാ കോടതിയെ ചുമതലപ്പെടുത്തിയിരുന്നു. കനേഡിയന്‍ സംഗീതജ്ഞ ലൊറീന മക് കെന്നിറ്റിസിന്റെ പകര്‍പ്പവകാശത്തിനെതിരായ ഹര്‍ജിയിന്‍മേലാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നത്.

നേരിട്ടു ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടു സപ്തംബര്‍ 24ന് കേസ് പരിഗണിച്ചപ്പോള്‍ സിനിമയുടെ സംഗീത സംവിധായകന്‍ ദീപക് ദേവ് മാത്രമാണ് കോടതിയില്‍ ഹാജരായത്. തുടര്‍ന്നാണ് മൂന്ന് നിര്‍മ്മാതാക്കള്‍ക്കും എതിരെ ദില്ലി കോടതി ജഡ്ജി ഹേമാ കോലി വാറണ്ട് പുറപ്പെടുവിച്ചത്. ഡിസംബര്‍ 4ന് കേസ് വീണ്ടും പരിഗണിക്കുന്‌പോള്‍ കോടതിയില്‍ മൂന്നു പേരുടെയും സാന്നിദ്ധ്യം ഉറപ്പാക്കി പതിനായിരം രൂപയുടെ ആള്‍ ജാമ്യത്തില്‍ വിട്ടയയ്ക്കാമെന്നാണ് ഉത്തരവിലുണ്ടായിരുന്നു.

ലൊറീനയുടെ 'ആന്‍ഷ്യന്റ് മ്യൂസ്' എന്ന സംഗീത ആല്‍ബത്തിലെ 'കാരവന്‍ സെറായി' എന്ന ഗാനത്തിന്റെ സംഗീതം അനുവാദം വാങ്ങാതെ 'ഉറുമി' എന്ന സിനിമയില്‍ ഉപയോഗിച്ചെന്നായിരുന്നു കേസ്. ചിത്രത്തില്‍ പൃഥ്വിരാജും ജെനീല ഡിസൂസയും ചേര്‍ന്നഭിനയിച്ച പ്രണയരംഗത്തിലെ 'ആരോ നീ ആരോ' എന്ന ഗാനത്തില്‍ ലൊറീനയുടെ സംഗീതം ഉപയോഗിച്ചെന്നാണ് ആരോപണം.

നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ലൊറീന സംഗീതസംവിധായകന്‍ ദീപക്‌ദേവ് ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ ദില്ലി ഹൈക്കോടതിയെ സമീപിച്ചത്. കേസ് വീണ്ടും ഡിസംബര്‍ നാലിന് പരിഗണിക്കും.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam