തബു വീണ്ടും മലയാളത്തിലേക്ക്

ഒരിടവേളയ്ക്ക് ശേഷം അജി ജോണ്‍ സംവിധാനം ചെയ്യുന്ന ആംഗ്രിബേര്‍ഡ് എന്ന ചിത്രത്തിലാണ് തബു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കാന്‍ വീണ്ടും മലയാളത്തിലേക്ക് എത്തുകയാണ്.. കൂടുതല്‍ താരങ്ങളെ അണിനിരത്തിക്കൊണ്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ചിത്രമാണിത്. മംമ്ത മോഹന്‍ദാസ്, ഭാവന, റീമ കല്ലിംഗല്‍ എന്നിവരും തബുവിനൊപ്പം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
അനൂപ് മേനോനാണ് ചിത്രത്തിന്റെ തിരകഥ രചിക്കുന്നത്.
മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, മറാത്തി, ബംഗാളി എന്നീ ഭാഷകളിലും ബോളിവുഡ് താരമായ തബു അഭിനയിച്ചിട്ടുണ്ട്. അനൂപ്‌മേനോന്‍, ജയസൂര്യ, ഹണിറോസ് എന്നിവര്‍ അഭിനയിക്കുന്ന ഹോട്ടല്‍ കാലിഫോര്‍ണിയയുടെ ഷൂട്ടിങ്ങിന്റെ തിരക്കുകളിലാണ് അജി ജോണ്‍ അതുകഴിഞ്ഞാലുടന്‍ ആംഗ്രിബേര്‍ഡ്‌സിന്റെ ചിത്രീകരണം ആരംഭിക്കുമെന്നും സംവിധായകന്‍ പറഞ്ഞു.
tabu urumi ajijohn angrybirds hotel california തബു ഉറുമി അജി ജോണ്‍ ആംഗ്രിബേര്‍ഡ് ഹോട്ടല്‍ കാലിഫോര്‍ണിയ


Click it and Unblock the Notifications