»   » ഗാനമോഷണം: പൃഥ്വിരാജിന് വാറന്റ്

ഗാനമോഷണം: പൃഥ്വിരാജിന് വാറന്റ്

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/delhi-hc-issues-warrant-against-prithviraj-2-105521.html">Next »</a></li></ul>

പകര്‍പ്പവകാശലംഘനവുമായി ബന്ധപ്പെട്ട് നടനും നിര്‍മാതാവുമായ പൃഥ്വിരാജും കൂട്ടരും അകപ്പെട്ടിരിയ്ക്കുന്നത് വന്‍ നിയമക്കുരുക്കില്‍. പൃഥ്വിരാജ് നിര്‍മിച്ച് നായകനായി അഭിനയിച്ച ഉറുമി എന്ന ചിത്രത്തില്‍ പകര്‍പ്പവകാശം ലംഘിച്ച് ഗാനം ഉപയോഗിച്ചുവെന്നാണ് ആരോപണം. കേസില്‍ സിനിമയുടെ അണിയറിയില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ദില്ലി ഹൈക്കോടതി സിവില്‍ വാറന്റ് പുറപ്പെടുവിച്ചിരിയ്ക്കുകയാണ്.

Urumi

കനേഡിയന്‍ സംഗീതജ്ഞയായ ലൊറീനാ മക്കെന്നിസ്റ്റിന്റെ സംഗീതം പകര്‍പ്പവകാശം ലംഘിച്ചു ഉറുമി എന്ന സിനിമയില്‍ ഉപയോഗിച്ചെന്നാണ് പരാതി. തന്റെ മമ്മേഴ്‌സ് ഡാന്‍സ്്' എന്ന ആല്‍ബത്തിലെ 'കാരവന്‍സെരായി' എന്ന ഗാനം മോഷ്ടിച്ചാണ് ഉറുമിയിലെ ആരോ നീ ആരോ ഗാ
സൃഷ്ടിച്ചതെന്ന് ലൊറീന നല്‍കിയ പരാതിയിലുണ്ട്.

ലൊറീനയുടെ പരാതിയുമായി ബന്ധപ്പെട്ട് ഉറുമിയുടെ സംഗീതം (സൗണ്ട്ട്രാക്ക്) ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളില്‍ ഇറക്കുന്നത് 2011 സെപ്തംബര്‍ 21ന് ദില്ലി ഹൈക്കോടതി തടഞ്ഞിരുന്നു. സംഗീതസംവിധായകന്‍ ദീപക്‌ദേവാണ് 'ഉറുമി'ക്ക് സംഗീതം നല്‍കിയത്.

ഹര്‍ജിയിന്മേല്‍ ആ സിനിമയുടെ നിര്‍മ്മാതാക്കളായ നടന്‍ പൃഥ്വിരാജ്, സന്തോഷ് ശിവന്‍, ഷാജി നടേശന്‍ എന്നിവര്‍ക്ക് എതിരെയാണ് ദില്ലി ഹൈക്കോടതി വാറണ്ട് പുറപ്പെടുവിച്ചത്. നേരിട്ടു ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടു സപ്തംബര്‍ 24ന് കേസ് പരിഗണിച്ചപ്പോള്‍ സിനിമയുടെ സംഗീത സംവിധായകന്‍ ദീപക് ദേവ് മാത്രമാണ് കോടതിയില്‍ ഹാജരായത്. തുടര്‍ന്നാണ് മൂന്ന് നിര്‍മ്മാതാക്കള്‍ക്കും എതിരെ ഡല്‍ഹി കോടതി ജഡ്ജി ഹേമാ കോലി വാറണ്ട് പുറപ്പെടുവിച്ചത്. വാറണ്ട് നടപ്പാക്കാന്‍ ദില്ലി ഹൈക്കോടതിയില്‍ നിന്നുള്ള ഉത്തരവു തിരുവനന്തപുരം ജില്ലാ കോടതിക്ക് കൈമാറി.

ഡിസംബര്‍ 4ന് കേസ് വീണ്ടും പരിഗണിക്കുന്‌പോള്‍ കോടതിയില്‍ മൂന്നു പേരുടെയും സാന്നിദ്ധ്യം ഉറപ്പാക്കി പതിനായിരം രൂപയുടെ ആള്‍ ജാമ്യത്തില്‍ വിട്ടയയ്ക്കാമെന്നാണ് ഉത്തരവില്‍ പറഞ്ഞിട്ടുള്ളത്.
അടുത്ത പേജില്‍
പൃഥി അകപ്പെട്ടിരിയ്ക്കുന്നത് വല്ലാത്ത കുരുക്കില്‍

<ul id="pagination-digg"><li class="next"><a href="/news/delhi-hc-issues-warrant-against-prithviraj-2-105521.html">Next »</a></li></ul>
English summary
According to the latest reports the Delhi High Court has issued warrant against Prithviraj,Santhosh Sivan and Shaji Natesan on a case which was filed against a song from the movie Urumi.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam