»   » ഉറുമിയ്ക്ക് ശേഷം എന്തുകൊണ്ട് പിന്നീട് പ്രഭു ദേവ മലയാളത്തില്‍ വന്നില്ല ?

ഉറുമിയ്ക്ക് ശേഷം എന്തുകൊണ്ട് പിന്നീട് പ്രഭു ദേവ മലയാളത്തില്‍ വന്നില്ല ?

Posted By: Rohini
Subscribe to Filmibeat Malayalam

നടനും സംവിധായകനും കൊറിയോഗ്രാഫറുമായ പ്രഭുദേവ ആദ്യമായും അവസാനമായും മലയാളത്തില്‍ അഭിനയിച്ച ചിത്രമാണ് സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ഉറുമി. പൃഥ്വിരാജിനൊപ്പം മികച്ച പ്രകടനവുമായി പ്രഭുദേവ എത്തിയ ചിത്രം വമ്പന്‍ വിജയിത്തീരുകയും ചെയ്തു.

എന്നാല്‍ ഉറുമിയ്ക്ക് ശേഷം മറ്റൊരു മലയാള സിനിമയില്‍ പ്രഭു ദേവയെ കണ്ടില്ല. ദിലീപും നയന്‍താരയും ഒന്നച്ച സിദ്ധിഖിന്റെ ബോഡിഗാഡ് എന്ന ചിത്രത്തിന്റെ കൊറിയോഗ്രാഫറായി വന്നിരുന്നു.


prabhu-deva

ഉറുമിയ്ക്ക് ശേഷം എന്തുകൊണ്ട് മലയാളത്തില്‍ അഭിനയിച്ചില്ല എന്ന ചോദ്യത്തിന് പ്രഭുദേവയുടെ ഉത്തരം വളരെ സിംപിളാണ്, അതിന് ശേഷം ആരും വിളിച്ചില്ല എന്നതു തന്നെ!! മലയാളത്തില്‍ ഒരു അവസരം കൂടെ ലഭിച്ചാല്‍ തീര്‍ച്ചയായും അഭിനയിക്കും എന്നും മലയാള സിനിമ ഇഷ്ടമാണെന്നും പ്രഭു ദേവ പറഞ്ഞു.


സംവിധായനവും കൊറിയോഗ്രാഫിയുമൊക്കെയായി തമിഴ് സിനിമയില്‍ നിന്നും വിട്ട് ബോളിവുഡിലായിരുന്നു ഇത്രയും നാള്‍ പ്രഭു ദേവ. ഒരു ഇടവേളയ്ക്ക് ശേഷം അഭിനേതാവായി വീണ്ടും തമിഴില്‍ തിരിച്ചെത്തുകയാണ്. എ എല്‍ വിജയ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ പ്രഭുദേവയാണ് നായകന്‍.

English summary
Why didn't Prabhu Deva take a Malayalam film After Urumi?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam