»   » ജയസൂര്യയും അനൂപ് മേനോനും നിര്‍മാതാക്കളാകുന്നു

ജയസൂര്യയും അനൂപ് മേനോനും നിര്‍മാതാക്കളാകുന്നു

Posted By:
Subscribe to Filmibeat Malayalam
Anoop Menon And Jayasurya
വെള്ളിത്തിരയില്‍ നിന്നും പണം വാരി അവിടേക്ക് തന്നെ തിരിച്ചെറിയുന്ന ഒരുപാട് പേര്‍ ഇപ്പോള്‍ തന്നെ സിനിമയിലുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് തുടങ്ങിയ നടന്‍മാരെല്ലാം നിര്‍മാതാവിന്റെ റോള്‍ കൂടി ഏറ്റെടുത്ത് ഭംഗിയാക്കിയവരില്‍ ചിലര്‍ മാത്രമാണ്. ഇവരുടെ കൂട്ടത്തിലേക്ക് രണ്ട് പുതിയ താരങ്ങള്‍ കൂടി എത്തുകയാണ്.

കോക്ക്‌ടെയില്‍ എന്ന ചിത്രത്തിലൂടെ യുവതാരങ്ങളില്‍ പ്രമുഖരായ ജയസൂര്യയും അനൂപ് മേനോനും ആണ് നിര്‍മാതാക്കളായി മാറുന്നത്്. ഇവര്‍ തന്നെയാണ് കോക്ക്‌ടെയിലിലെ നായകന്‍മാര്‍.

പ്രിയദര്‍ശന്‍ ചിത്രങ്ങളിലൂടെ എഡിറ്ററായി ശ്രദ്ധിയ്ക്കപ്പെട്ട അരുണ്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മംമ്തയോ പ്രിയാമണിയോ ആയിരിക്കും നായികമാര്‍. കന്തസ്വാമി, ദ്രോണ 2010 എന്നീ സിനിമകളുടെ ഛായാഗ്രഹണം നിര്‍വഹിച്ച ഏകാംബരമാണ് ചിത്രത്തിന്റെ ക്യാമറാമാന്‍.

മെയ് അവസാനം ഷൂട്ടിങ് ആരംഭിയ്ക്കന്ന കോക്ക്‌ടെയില്‍ മലേഷ്യ, സിംഗപ്പൂര്‍, ബാങ്കോക്ക് എന്നിവിടങ്ങളിലായി ഒരു വമ്പന്‍ ബജറ്റില്‍ തന്നെയാണ് ഒരുക്കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam