»   » മതിലുകള്‍ക്കപ്പുറത്ത് മംമ്ത

മതിലുകള്‍ക്കപ്പുറത്ത് മംമ്ത

Posted By:
Subscribe to Filmibeat Malayalam
Mamta Mohandas
മതിലുകളുടെ മറവില്‍ നിന്നും നാരായണി പുറത്തുവരികയാണ്. അതേ ബഷീറിന്റെ തടവറയിലെ കൂട്ടുകാരി നാരായണിയുടെ കാര്യമാണ് പറഞ്ഞുവരുന്നത്. നാരായണിയായെത്തുന്നത് മംമ്ത മോഹന്‍ദാസ്.

അടൂര്‍ ഗോപാലകൃഷ്ണന്റെ ക്ലാസിക്ക് ചിത്രം മതിലുകളുടെ രണ്ടാംഭാഗമായ മതിലുകള്‍ക്കപ്പുറം എന്ന ചിത്രത്തിലാണ് നാരായണിയായി മംമ്ത അഭിനയിക്കുന്നത്. മമ്മൂട്ടി തന്നെ നായകനാവുന്ന സിനിമ സംവിധാനവും തിരക്കഥയും നിര്‍വഹിയ്ക്കുന്നത് പ്രസാദാണ്.

ആദ്യം വിദ്യ ബാലനും പിന്നീട് നയന്‍താരയും അഭിനയിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഒടുവില്‍ മമ്മൂട്ടിയുടെ നായികയാവാനുള്ള ഭാഗ്യം മംമ്തയെ തേടിയെത്തുകയായിരുന്നു. മമ്മൂട്ടിയുടെ തന്നെ ബസ് കണ്ടക്ടറിലും ബിഗ് ബിയിലും അഭിനയിച്ചിട്ടുണ്ടെങ്കിലും താരത്തിന്റെ നായികയാവാനുള്ള അവസരം മംമ്തയ്ക്ക് ലഭിച്ചിരുന്നില്ല.

മതിലുകളില്‍ കെപിഎസി ലളിതയുടെ ശബ്ദത്തിലൂടെയാണ് നാരായണിയെന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ അറിഞ്ഞത്. ഒരു സ്ത്രീ കഥാപാത്രം പോലും പ്രത്യക്ഷപ്പെടാത്ത സിനിമയെന്ന പ്രത്യേകതയും മതിലുകള്‍ക്ക് സ്വന്തമായിരുന്നു.

മതിലുകള്‍ക്കപ്പുറത്തിലെ നാരായണി ഒരു രംഗത്തില്‍ മാത്രമേ പ്രത്യക്ഷപ്പെടുകയുള്ളൂവെന്നാണ് അറിയുന്നത്. മമ്മൂട്ടിയുടെ നിര്‍മാണ കമ്പനിയായ പ്ലേഹൗസ് നിര്‍മിയ്ക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് മാര്‍ച്ച് ആദ്യവാരം തഞ്ചാവൂരില്‍ ആരംഭിയ്ക്കും.

English summary
Mamta will replace Nayanthara in Mammooty starrer Mathilukalkkappuram, a sequel to Adoor Gopalakrishnan's classic Mathilukal.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam