»   » ചിരിപ്പടക്കവുമായി കുമാരസംഭവം ലൈവ്

ചിരിപ്പടക്കവുമായി കുമാരസംഭവം ലൈവ്

Posted By:
Subscribe to Filmibeat Malayalam
Sreenivasan-Suraj
മലയാളത്തിലെ പഴയകാല ക്ലാസിക്കുകളിലൊന്നാണ് കുമാരസംഭവം. ഈ ടൈറ്റില്‍ ഒരിയ്ക്കല്‍ കൂടി പൊടിതട്ടിയെടുക്കുകയാണ്. യുവസംവിധായകനായ ഷൈജു അന്തിക്കാടാണ് കുമാരസംഭവം ലൈവ് എന്ന പേരില്‍ സിനിമയൊരുക്കുന്നത്.

പേരില്‍ തന്നെ ഹാസ്യമുള്ള ചിത്രത്തില്‍ നായന്മാരായെത്തുന്നത് സുരാജ് വെഞ്ഞാറമ്മൂടും ശ്രീനിവാസനുമാണ്. പാലക്കാട് എന്‍എസ്എസ് എന്‍ജിനീയറിംഗ് കോളേജിലെ പൂര്‍വവിദ്യാര്‍ത്ഥികള്‍ രൂപം നല്‍കിയ കാമ്പസ് ഓക്‌സി പ്രൊഡക്ഷന്‍ കമ്പനിയാണ് കുമാരസംഭവം ലൈവ് നിര്‍മ്മിയ്ക്കുന്നത്.

95 കാലഘട്ടത്തില്‍ കോളേജില്‍ പഠിച്ച നാല്പതോളം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് കമ്പനിക്ക് രൂപം നല്‍കിയിരിക്കുന്നത്. സെപ്തംബറോടെ ഷൂട്ടിങ് ആരംഭിയ്ക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് മനുവാണ്.

English summary
Young director Shyju Anthikkad is all set to start the shoot of his new movie in the title 'Kumarasambhavam, Live'. As you expect this will be a humorous entertainer with Sreenivasan and Suraj venjaaramoodu in the lead roles

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam