»   » മമ്മൂട്ടി-ലാല്‍ റീലിസുകള്‍ക്ക് അടിമുടി മാറ്റം

മമ്മൂട്ടി-ലാല്‍ റീലിസുകള്‍ക്ക് അടിമുടി മാറ്റം

Posted By:
Subscribe to Filmibeat Malayalam
Kandahar
ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി-മോഹന്‍ലാല്‍ സിനിമകളുടെ റിലീസുകളില്‍ വന്‍ മാറ്റങ്ങള്‍. അടുത്ത രണ്ട് മാസങ്ങള്‍ക്കുള്ളില്‍ റിലീസ് പ്രതീക്ഷിച്ചിരുന്ന സിനിമകളിലാണ് കാതലായ മാറ്റങ്ങള്‍ ഉണ്ടായിരിക്കുന്നത്. റീലിസ് തീയതി പ്രഖ്യാപിച്ച മമ്മൂട്ടിയുടെ ബെസ്റ്റ് ആക്ടര്‍, ആഗസ്റ്റ് 15, ലാല്‍ സിനിമകളായ കാണ്ടഹാര്‍, ക്രിസ്ത്യന്‍ ബ്രദേഴ്‌സ് എന്നിവയെല്ലാം ഇതില്‍പ്പെടും.

ആദ്യം നവംബര്‍ 25നും പിന്നീട് ഡിസംബര്‍ മൂന്നിലേക്കും റിലീസ് മാറ്റിയ ബെസ്റ്റ് ആക്ടര്‍ മമ്മൂട്ടിയുടെ ഒരു പക്കാ ക്രിസ്മസ് റിലീസായി മാറുകയാണ്. നവാഗത സംവിധായകന്‍ മാര്‍ട്ടിന്‍ പ്രാക്കാട്ട് സംവിധാനം ചെയ്തിരിയ്ക്കുന്ന സിനിമ ഡിസംബര്‍ 24ന് മാത്രമേ തിയറ്ററുകളിലെത്തൂ.

കന്നഡ താരമായ ശ്രുതി രാമകൃഷ്ണന്‍ നായികയാവുന്ന ചിത്രത്തില്‍ നെടുമുടി വേണു, സലീം കുമാര്‍, ലാല്‍, സുകുമാരി കെപിഎസി ലളിത എന്നിങ്ങനെ വലിയൊരു താരനിര തന്നെ അഭിനയിക്കുന്നുണ്ട്. സംവിധായകന്‍ തന്നെ തിരക്കഥ രചിയ്ക്കുന്ന ചിത്രത്തില്‍ അഭിനയമോഹവുമായി നടക്കുന്ന ഒരു സ്‌കൂള്‍ മാഷിന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.

ബെസ്റ്റ് ആക്ടര്‍ തിയറ്ററുകളിലെത്തും മുമ്പെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ബിഗ് ബജറ്റുകളിലൊന്നായ കാണ്ടഹാര്‍ റിലീസ് ചെയ്യും. മോഹന്‍ലാല്‍, അമിതാഭ് ബച്ചന്‍, ഗണേഷ് വെങ്കിട്ടറാം എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രം ഡിസംബര്‍ 16ലേക്കാണ് നീണ്ടിരിയക്്കുന്നത്. നേരത്തെ ഡിസംബര്‍ 9ന് ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്.

ലാല്‍ ആരാധകരെ ഹരംകൊള്ളിപ്പിയ്ക്കുന്നതെല്ലാം കരുതിവെച്ചു കൊണ്ടാണ് സംവിധായകന്‍ മേജര്‍ രവി കാണ്ടഹാര്‍ ഒരുക്കിയിരിക്കുന്നത്. ഒട്ടേറെ സിനിമകള്‍ ഈ സീസണിലുണ്ടാവുമെങ്കിലും കാണ്ടഹാര്‍ നൂറോളം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ്ക്കാനാണ് മോഹന്‍ലാലിന്റെ വിതരണക്കമ്പനിയായ മാകസ് ലാബ് ശ്രമിയ്ക്കുന്നത്.
അടുത്ത പേജില്‍
ആഗസ്റ്റ് 15ഉം ക്രിസ്ത്യന്‍ ബ്രദേഴ്‌സും 2011ല്‍

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam